Thursday, November 5, 2009

Fire cable അറിയേണ്ട വ്യത്യാസം

ചിലര്‍ അറിഞ്ഞുകൊണ്ടും മറ്റ് ചിലര്‍ അറിയാതേയും ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട വ്യത്യാസമാണ് Fire rated cable നും Fire retarded cable നും തമ്മിലുള്ളത് . life safety ക്കുള്ള ഉപകരണങ്ങള്‍ തീ പോലുള്ള emergency അവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് അത്തരം ഉപകരണങ്ങള്‍ Fire rated കേബിളുകള്‍ കൊണ്ട് മാത്രമേ connect ചെയ്യാന്‍ പാടുള്ളു എന്ന് പറയാന്‍ കാരണം. ഈ പോസ്റ്റും കാണുക.


ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായാലും നിശ്ചിത സമയം വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടുന്ന ഉപകരണങ്ങളാണ് life safety എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത് തീ പിടിച്ച ഒരു കെട്ടിടത്തില്‍ നിശ്ചിത സമയം( ഉദാഹരണം :700 ഡിഗ്രി / മൂന്ന് മണിക്കൂര്‍) പ്രസ്തുത ഉപകരണങ്ങള്‍ക്കുള്ള കേബിളുകള്‍ തീയില്‍ പെട്ടാലും യാതൊരു മറ്റവുമില്ലാതെ പ്രവര്‍ത്തിക്കണമെന്നര്‍ത്ഥം ഇതിനെ മറ്റൊരുതരത്തില്‍ circuit integrity എന്ന് പറയാം.

എന്നാല്‍ Fire retarded cable ന്റെ കാര്യം ഇതല്ല. തീപിടുത്തമുണ്ടായാല്‍ ഈ കേബിള്‍ ഇതര ഭാഗങ്ങളിലേക്ക് തീപടരാന്‍ സഹായിക്കില്ല അതുപോലെ പുകപോലുള്ള യാതൊന്നും ഇതില്‍ നിന്നും ബഹിര്‍ഗമിക്കുകയും ഇല്ല.

വിലയുടെ കാര്യത്തില്‍ ആദ്യത്തെ കേബിള്‍ രണ്ടാമത്തേതിനേക്കാള്‍ കൂടുതലാണ് അതുകൊണ്ട് തന്നെ അറിയാമായിരുന്നിട്ടും ചിലര്‍ ആദ്യത്തേതിന് പകരമായി രണ്ടാമത്തേത് ഉപയോഗിക്കാറുണ്ട്, ശ്രദ്ധിക്കുക ഇത് വളരെ വലിയ തെറ്റാണ് , നിയമപരമായും പ്രൊഫെഷ്ണലായും.

ഇവ തമ്മിലുള്ള സ്പെക്സ് IEC യില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കലും പലരും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.ബില്‍‌ഡിങ്ങ് സര്‍‌വീസ് സെക്ടറില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ പ്രത്യേകിച്ചും കണ്‍‌സള്‍ട്ടന്റ് എഞ്ചിനീയര്‍ മാര്‍ ഈ വ്യത്യാസം ശ്രദ്ധിക്കേണ്ടതുതന്നെയാണ്.