ചിലര്‍ അറിഞ്ഞുകൊണ്ടും മറ്റ് ചിലര്‍ അറിയാതേയും ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട വ്യത്യാസമാണ് Fire rated cable നും Fire retarded cable നും തമ്മിലുള്ളത് . life safety ക്കുള്ള ഉപകരണങ്ങള്‍ തീ പോലുള്ള emergency അവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് അത്തരം ഉപകരണങ്ങള്‍ Fire rated കേബിളുകള്‍ കൊണ്ട് മാത്രമേ connect ചെയ്യാന്‍ പാടുള്ളു എന്ന് പറയാന്‍ കാരണം. ഈ പോസ്റ്റും കാണുക.
ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായാലും നിശ്ചിത സമയം വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കേണ്ടുന്ന ഉപകരണങ്ങളാണ് life safety എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതായത് തീ പിടിച്ച ഒരു കെട്ടിടത്തില്‍ നിശ്ചിത സമയം( ഉദാഹരണം :700 ഡിഗ്രി / മൂന്ന് മണിക്കൂര്‍) പ്രസ്തുത ഉപകരണങ്ങള്‍ക്കുള്ള കേബിളുകള്‍ തീയില്‍ പെട്ടാലും യാതൊരു മറ്റവുമില്ലാതെ പ്രവര്‍ത്തിക്കണമെന്നര്‍ത്ഥം ഇതിനെ മറ്റൊരുതരത്തില്‍ circuit integrity എന്ന് പറയാം.
എന്നാല്‍ Fire retarded cable ന്റെ കാര്യം ഇതല്ല. തീപിടുത്തമുണ്ടായാല്‍ ഈ കേബിള്‍ ഇതര ഭാഗങ്ങളിലേക്ക് തീപടരാന്‍ സഹായിക്കില്ല അതുപോലെ പുകപോലുള്ള യാതൊന്നും ഇതില്‍ നിന്നും ബഹിര്‍ഗമിക്കുകയും ഇല്ല.
വിലയുടെ കാര്യത്തില്‍ ആദ്യത്തെ കേബിള്‍ രണ്ടാമത്തേതിനേക്കാള്‍ കൂടുതലാണ് അതുകൊണ്ട് തന്നെ അറിയാമായിരുന്നിട്ടും ചിലര്‍ ആദ്യത്തേതിന് പകരമായി രണ്ടാമത്തേത് ഉപയോഗിക്കാറുണ്ട്, ശ്രദ്ധിക്കുക ഇത് വളരെ വലിയ തെറ്റാണ് , നിയമപരമായും പ്രൊഫെഷ്ണലായും.
ഇവ തമ്മിലുള്ള സ്പെക്സ് IEC യില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കലും പലരും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.ബില്‍ഡിങ്ങ് സര്‍വീസ് സെക്ടറില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ പ്രത്യേകിച്ചും കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ മാര്‍ ഈ വ്യത്യാസം ശ്രദ്ധിക്കേണ്ടതുതന്നെയാണ്.
Thursday, November 5, 2009
Tuesday, October 20, 2009
സ്റ്റീലോ പറ്റില്ല അത്രതന്നെ! steel wire armour ! No Way!
സിംഗിള്‍ കോര്‍ പവര്‍ ആര്‍മോര്‍ഡ് കേബിള്‍ ഉപയോഗിക്കുമ്പോള്‍ സ്റ്റീല്‍ ഉപയോഗിക്കാന്‍ പാടില്ല പകരം അലുമിനിയം ആര്‍മര്‍ ഉള്ളത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതിന് എന്താണ് കാരണം എന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് കരുതയിരുന്നത് ഇന്ന് വരെ. ലോക്കല്‍ റെഗുലേഷന്‍ , IEE Regulation , BS Code എന്നിവയൊക്കെ പറയുന്നു ഞാനത് ചെയ്യുന്നു എന്നാണ് ചിലരെങ്കിലും സ്വീകരിക്കുന്ന ശൈലി.
ആര്‍മറുകള്‍ കേബിളുകളെ മെക്കാനിക്കലായി പ്രൊടെക്റ്റ് ചെയ്യാനാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ വിഷയം മലയാളത്തിനേക്കാള്‍ ഇംഗ്ലീഷ് ആയിരിക്കും നല്ലത് എന്നതിനാല്‍ ബാക്കി ആ ഭാഷയില്‍ കിടക്കട്ടെ.
ആര്‍മറുകള്‍ കേബിളുകളെ മെക്കാനിക്കലായി പ്രൊടെക്റ്റ് ചെയ്യാനാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ വിഷയം മലയാളത്തിനേക്കാള്‍ ഇംഗ്ലീഷ് ആയിരിക്കും നല്ലത് എന്നതിനാല്‍ ബാക്കി ആ ഭാഷയില്‍ കിടക്കട്ടെ.
As all know, when current passes through a conductor, magnetic field will be created around it and the direction of the magnetic field depends upon the direction of the electrical current. Armours are mainly for the mechanical protection of cables (conductors).
Consider a steel wire armoured cable with two conductors that used to connect a single phase load.
As the direction of the current in one conductor is opposite to that of the other, magnetic fields produced in these conductors will have opposite directions and hence will cancel.
That is, no effective magnetism will be present in the case of two core steel armoured cables and is same in the case with 3core /4core cables that are connected to three phase balanced loads.
Now consider a single conductor having steel wire armour.
If we study this cable it can be considered as a transformer, the current carrying conductor being the primary and the steel wire armour the secondary.
When current start flowing through the conductor, magnetism will be produced around the conductor. As the cable is surrounded by steel armour, magnetism will also link to it.Outcome of this will induce e.m.f in the armours and will definitely circulate current in the ‘secondary’, (eddy current) and of course heat!.
Therefore, if single core cables are to be used for higher power transmission, Non ferrous/ Magnetic materials must be used as armours. That is why, single core cables used from the transformers to the LV panels are of AWA, Aluminium Wire Armoured cables.
Monday, October 19, 2009
BHS അവസാന ഭാഗം
തുടര്‍ച്ച:
ഒന്നാം ഭാഗം
രണ്ടാം ഭാഗം
കൗണ്ടറുകള്‍ക്ക് പിന്നിലുള്ള പ്രധാന കണ്‍വേയറില്‍ കൂടി എയര്‍ പോര്‍ട്ട് കെട്ടിടത്തിനുള്ളിലേക്ക് നീങ്ങുന്ന വിവിധ വിമാനങ്ങളിലേക്കുള്ള ലഗ്ഗേജ് ബാഗുകള്‍ കടന്നുപോകുന്നത് വിവിധ വശങ്ങളില്‍ വെച്ചിട്ടുള്ള ബാര്‍ കോഡ് സ്കാനിങ്ങിലുടെയാണ്. കൗണ്ടര്‍ സ്റ്റാഫ് ബാഗ് കണ്‍വേയറില്‍ വെക്കുമ്പോഴും നിങ്ങുമ്പോഴുമൊക്കെ ബാഗിന് മുകളില്‍ ഒട്ടിച്ച ബാര്‍ കോഡ് ടാകുകള്‍ പല വശങ്ങളിലാവുന്നതിനാല്‍ നാനാ വശത്തും സ്കാനിങ്ങ് മെഷിനുകള്‍ സ്ഥാപിച്ചിരിക്കും.
സ്കാനിങ്ങ് കഴിഞ്ഞ് ബാഗുകള്‍ മുമ്പോട്ട് നീങ്ങുന്നു. അവസാനം ബാഗ് താഴോട്ട് വീഴുന്നു. വീഴുന്നതാവട്ടെ ഒരു പ്രതേക അഡ്രസ്സുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്ന ബക്കറ്റിലേക്കാണ്, ചിത്രം കാണുക.
ഇടവിട്ട് കണ്‍വേയറിനു താഴെയുള്ള ട്രക്കിലൂടെ ഓരോ ബക്കറ്റുകളായി മുമ്പോട്ട് നീങ്ങുകയും സഞ്ചരിക്കുന്ന കണ്‍വേയറിന്റെ സഞ്ചാരത്തെ പ്രത്യേക രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരു ബാഗ് മാത്രമേ ഒരു ബക്കറ്റില്‍ വീഴുകയുള്ളു. ബാഗ് വീഴുന്നതിന് തൊട്ടുമുമ്പായി ട്രാക്കില്‍ ഘടിപ്പിച്ചിട്ടുള്ള സ്കാനിങ്ങ് മെഷീന്‍ ബക്കറ്റിന്‍ മേലുള്ള ബാര്‍ കോടും 'റീഡ്' ചെയ്യുന്നു. അതായത് ബാഗ് വീഴുന്നതോടെ ബക്കറ്റിന്റെ അഡ്രസ്സും ബാഗിന്റെ അഡ്രസ്സും സിസ്റ്റത്തില്‍ പതിഞ്ഞുകഴിഞ്ഞു എന്ന് ചുരുക്കം. തുടര്‍ന്ന് ബക്കറ്റ് അതിവേഗത്തില്‍ ട്രാക്കിലൂടെ മുമ്പോട്ട് കുതിക്കുന്നു.
എന്തെങ്കിലും കാരണവശാല്‍ , അതായത് ബാര്‍ കോഡ് ടാക് മടങ്ങിയോ മറ്റോ ഒരു ബാഗിന്റെ ടാഗ്/ബക്കറ്റ് അഡ്രസ്സ് സ്കാന്‍ ചെയ്യാനായില്ലെങ്കില്‍/ പ്രസ്തുത ബക്കറ്റിനെ മാനുവല്‍ എന്‍കോഡിങ്ങ് സ്റ്റേഷന്‍ ട്രാക്കിലേക്ക് ഓട്ടോമാറ്റിക്കായി തിരിച്ചുവിടുന്നു. ട്രാക്ക് എന്നത് സാധാരണ റെയില്‍വേ ട്രാക്ക് തന്നെയാണ്. മാഗ്നെറ്റിക്ക് ലോക്കിങ്ങും ഇന്റര്‍ ലോക്കിങ്ങും വഴി ട്രാക്കുകള്‍ പല ട്രാക്കുകളിലേക്ക് തിരിക്കാനാവും, വിശദമാക്കണമെങ്കില്‍ ചോദിക്കാവുന്നതാണ്.
റീഡിങ്ങ് സ്റ്റേജ് കഴിഞ്ഞാല്‍ പിന്നീട് രണ്ടോ മൂന്നോ ട്രാക്കുകളേ ഉണ്ടാവൂ. വിമാനങ്ങള്‍ കാത്തുകിടക്കുന്ന കെട്ടിടത്തിലേ കൂടുതല്‍ ട്രാക്കുകള്‍ ഉണ്ടാവൂ. അതായത് അമ്പത്ത് വിമാന ഗേറ്റ്സ് ഉണ്ടെങ്കില്‍ അമ്പത് ട്രാക്കുകളും ഉണ്ടാവും. ഈ വ്യത്യസ്ഥ ട്രാക്കുകള്‍ തുടങ്ങുന്നതിന് മുമ്പായി വീണ്ടും ബക്കറ്റ് സ്കാനിങ്ങ് നടക്കുന്നു. ബാഗ് പോകേണ്ടുന്ന വിമാനമിരിക്കുന്ന ഗേറ്റിനരികിലേക്കുള്ള ട്രാക്കിലേക്ക് ബക്കറ്റ് ഓട്ടോമാറ്റിക്കായിതന്നെതിരിച്ചുവിടുന്നു.
ഈ പോസ്റ്റിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ടെങ്കിലോ സിസ്റ്റത്തെപറ്റി അറിയണമെന്നുണ്ടേങ്കിലോ ചോദിക്കാവുന്നതാണ്.

Subscribe to:
Posts (Atom)