Tuesday, April 29, 2008

സ്മാര്‍ട്ട് ബില്‍‌ഡിങ്ങ് - ഭാഗം ഒന്ന്.

ബസ്സ് പുറപ്പെട്ടപ്പോള്‍ അവറാനിക്ക വാച്ചില്‍‌ നോക്കി.

' അല്ലാ ദെപ്പൊഴാ അവിടെ എത്ത്വാ ? '

' ഹാജ്യേരേ നിങ്ങളുറങ്ങിക്കോ അവിടെ എത്തുമ്പോ വിളിക്കാം '

ദീര്‍ഘദൂര യാത്ര കഴിഞ്ഞ് സിറ്റിയിലെത്തിയപ്പോള്‍ പാതിരാത്രിയായിരുന്നു.ആട്ടോയില്‍ കൊച്ചുമകന്‍‌റ്റെ വീടിന്‍‌റ്റെ ഗേറ്റില്‍ ഇറങ്ങിയപ്പോള്‍വീട്ടിനുള്ളില്‍ ലൈറ്റുണ്ടായിരുന്നില്ലെങ്കിലും ഗേറ്റില്‍ ബള്‍ബ്കത്തുന്നൂണ്ടായിരുന്നു.

' എത്രേണ് കോയാ 'പൈസ കൊടുത്തതിനു ശേഷം അരണ്ട വെളിച്ചത്തില്‍ അവറാനിക്ക ഗേറ്റിന് വശത്തുള്ളബെല്‍ സ്വിച്ചില്‍ വിരലമര്‍ത്തി.യാതൊരിളക്കവും ഉള്ളില്‍ നിന്നുണ്ടായില്ല. കൊച്ചുമകനൊരു സര്‍പ്രൈസ്വിസിറ്റുദ്ദേശിച്ചതിനാല്‍ പറയാതെപോന്നത് വിഡ്ഡിത്തരമായോ എന്ന്ചിന്തിച്ചുനില്‍ക്കെയാണ് വീട്ടിനുള്ളിലും പുറത്തുമൊക്കെ ബള്‍ബ്കത്തിയതിനാല്‍ അയാള്‍ക്കാശ്വാസമായി.

' ഒന്ന് വെക്കം ഗേറ്റ് തുറക്കടാ 'ഗേറ്റിന്‍‌റ്റെ കമ്പികള്‍ക്കിടയിലൂടെ അവറാനിക്ക വിളിച്ചുപറഞ്ഞതിന്മറുപടിപോലെ പോകറ്റിലുള്ള മോബൈല്‍ ഫോണ്‍ ബെല്‍ ശബ്ദിച്ചത്.

വീട്ടീന്ന് അതിരാവിലെ പോന്നിട്ടുതുവരെ വിളിച്ചുപറയാത്തതിനാല്‍അവിടേന്നായിരിക്കും എന്ന് കരുതിയ അവറാനിക്ക ഫോണില്‍ ഞെക്കി.

' അവരൊക്കെ ഒറങ്ങിയിരിക്ക്യാടി , വീട്ടിക്കേറീട്ട് ഞാന്‍ വിളിക്കാം '

ഭാര്യയുടെ ശബ്ദത്തിന് പകരം കൊച്ചുമകന്‍‌റ്റെ ശബ്ദമാണയാള്‍ കേട്ടത്.

' വെല്ലിപ്പാ , എന്തെ പറയാതെ വൈകി വന്നെ, അതും ഇത്ര വൈകീട്ട് ? '

' ജ്ജ് ഉള്ളീന്ന് ഫോണ്‍ വിളിക്കാതെ വന്ന് വാതില് തൊറക്കെടാ '

വാതില്‍ സ്വയം തുറന്നപ്പൊള്‍ അയാള്‍ ഉള്ളിലേക്ക് കടന്നു.

' വെല്ലിപ്പാ ഞങ്ങള്‍ വീട്ടിലില്ല , ഞാങ്ങളിപ്പോ സിഗപ്പൂരിലാണ് ഇന്ന്രാവിലെ പോന്നതാണ് , കാദറിനോട് പറഞ്ഞിരുന്നല്ലോ മറ്റെന്നാളെ വരൂ'

' കാദര്‍ കൊയിക്കോട്ടിന് പോയിട്ട് മൂന്ന് ദിവസായി അപ്പോ ഇവിടെപ്പോ ആരാണുള്ളത് '

' ആരൂല്ല '

' ആരൂല്ലെ പോടാ ഹിമാറെ അപ്പോ ആരാഗേറ്റ് തുറന്നത് , ലൈറ്റുകള്‍ കത്തിച്ചത്? '

'അതൊക്കെ പറയാം വെല്ലിപ്പ ഉള്ളില്‍ കയറിക്കോ ആരൂല്ല അവിടെ '

പടിയില്‍ കയറുന്ന വഴി വീഴാന്‍ പോയി ,

' വെല്ലിപ്പാ സൂക്ഷിച്ച് കയറ് '

' ഹിമാര്‍ ഉള്ളില്‍ ഇരുന്ന് ഫോണ് വിളിക്കുന്നു '

' ഇല്ല വെല്ലിപ്പാ ഞങ്ങളവിടെ ഇല്ല '

' അപ്പോ വീഴാന്‍ പോയത് നീ കണ്ടതോ '

' ഓ അതോ , അവിടെ കേമറയുണ്ട് വെല്ലിപ്പാ , എനിക്ക് വെല്ലിപ്പാനെ കാണാം '

അവറാനിക്ക നാല് വസത്തും നോക്കി , ചില സ്ഥലങ്ങളില്‍ ചുമരില്‍ സ്ഥാപിച്ചകേമറ അവറാനിക്ക കണ്ടു.രണ്ട് ദിവസം കഴിഞ്ഞ് കൊച്ചുമകനും കുടുംബവും വരുന്നത്അവറാനിക്കക്കാവശ്യമുള്ള ഓരോ ഉപകരണവും കൊച്ചുമകന്‍ സിംഗപ്പൂരില്‍ നിന്നുംപ്രവര്‍ത്തിപ്പിച്ചു.ഐ.പി ബേസ്ഡ് കണ്ട്രോള്‍

സിസ്റ്റത്തെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

Monday, April 28, 2008

ഊര്‍ജ്ജക്ഷമത-അതിലളിതം

കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി തറവാടി വിശദീകരിച്ച ഊര്‍ജ്ജ ക്ഷമത അഥവാ പവര്‍ ഫാക്റ്ററിനെ കുറിച്ച് മനസ്സിലാകാത്തവര്‍ക്കായി അതി ലളിതമായ ഒരു ഉപമ.






റബ്ബര്‍ കൊണ്ടുള്ള ഒരു പൈപ്പിലൂടെ വെള്ളം കടത്തി വിടുന്നു എന്ന് കരുതുക(ചിത്രം 1).പക്ഷെ ഏതെങ്കിലും കാരണവശാല്‍ ചിത്രം രണ്ടില്‍ കാണുന്ന പോലെ അതില്‍‍ ഒരു കുഴി രൂപപ്പെടുകയാണെങ്കില്‍ മുഴുവന്‍ വെള്ളവും ലക്‌ഷ്യത്തിലെത്തിക്കാന്‍ കഴിയില്ല.




എന്നാല്‍ ചിത്രം മൂന്നില്‍ കാണുന്ന പോലെ പുറത്ത് നിന്ന് ഒരു താങ്ങ് കൊടുത്ത് ആ കുഴിയുടെ ആഴം കുറച്ചാല്‍ കൂടുതല്‍ വെള്ളം ലക്‌ഷ്യലെത്തിക്കാന്‍ കഴിയും.



ഇതു പോലെ വൈദ്യുതി പ്രസരിപ്പിക്കുന്ന ലൈനുകളിലേയും ഉപയോഗിക്കുന്ന ഉപകരണങ്ങളിലേയും ഇന്‍ഡക്റ്റന്‍സ് മൂലം ആകെയുള്ള ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് ഉപയോഗശൂന്യമാകുന്നു.കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് ഒരു പ്രതിപ്രവര്‍ത്തനത്തിലൂടെ ഈ നഷ്ടം കുറക്കുന്നതിനാണ് പവര്‍ഫാക്റ്റര്‍‌ കറക്ഷന്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Sunday, April 6, 2008

ഊര്‍ജ്ജ ക്ഷമത തുടര്‍ച്ച

മരുഭൂമിയിലെ ജീവികളെപ്പറ്റി പഠിക്കാനാണ് പത്തുപേരടങ്ങുന്ന സംഘം പുറപ്പെട്ടത്‌.അഞ്ചുപേര്‍ വീതം താമസിക്കാനായി രണ്ട്‌ ചെറിയ കെട്ടിടങ്ങളും ഉപകരണങ്ങള്‍ക്കായി ഒരു കെട്ടിടവും ഉള്‍പ്പെടുന്ന സംഘത്തില്‍ താഴെപറയുന്നവയായിരുന്നു പ്രധാന സാമഗ്രികള്‍.



ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റ്റെ പവര്‍ 40 unit,p.f 0.75 ;


ടെസ്റ്റിങ്ങിനുള്ള ഉപകരണങ്ങള്‍ അടങ്ങിയ കെട്ടിടത്തിന്‍‌റ്റെ പവര്‍ 60 unit , pf 0.8 ,


ഇവ പ്രവര്‍‌ത്തിപ്പിക്കാനാവശ്യമായ ജനറേറ്റര്‍ , കപാസിറ്റി 200 യൂണിറ്റ്.



Power per building = 40 unit at .75 p.f ( Total 2 buildings)


Power for the testing equipment=60 unit at .8 pf


Total power = 80/.75 + 60/.8 = 107+75 = 182 unit


Capacity of generator = 200 Unit.



ലാബും പരീക്ഷണങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാനാണ് പുതിയതായി അഞ്ചുപേരും അവര്‍ക്കൊരു ബില്‍‌ഡിങ്ങും വന്നത്. സ്വാഭാവികമായും പുതിയ ബില്‍‌ഡിങ്ങ് ജനറേറ്ററിലേക്ക് യോജിപ്പിച്ചതിന്റെ അന്ന് രാത്രി ജനറേറ്റര്‍ ട്രിപ്പായി കാരണം താഴെ:



Power per building = 40 unit at .75 p.f ( Total 3 buildings)


Power for the testing equipment=60 units at .8 pf


Total power = 120/.75 + 60/.8 = 160+75 = 235 unit


Generator should be changed with capacity minimum: 235 Unit

235 unit ശേഷിയുള്ള പുതിയ ജനറേറ്റര്‍ കൊടുത്തയക്കാനുള്ള ആവശ്യം കമ്പനി മാനേജ്മെന്‍‌റ്റ് നിരാകരിച്ചു പകരം കുറച്ച് കപാസിറ്റര്‍ കൊടുത്തയച്ചു ഒപ്പം ഒരു കത്തും : പവര്‍ ഫാക്ടര്‍ നന്നാക്കുക
വീടുകളുടെ പവര്‍ ഫാക്ടര്‍ 0.75 ല്‍ നിന്നും 0.9 ഉം , ഉപകരണത്തിന്‍‌റ്റെ 0.75ല്‍ നിന്ന് 0.95 മാക്കാനുള്ള കപാസിറ്റര്‍ കണക്കാക്കി അതു സ്ഥാപിച്ചപ്പോള്‍ ട്രിപ്പാകുന്ന പ്രശ്നം ഇല്ലാതാക്കി വിശദമാക്കാം:



Power factor improved from 0.75 to 0.9 in buildings


Power factor improved from 0.8 to 0.95 in equipment




Power per building = 40 units at 0.9 p.f ( Total 3 buildings)


Power for the testing equipment=60 units at .95 p.f


Total power = 120/.9 + 60/.95 = 134+64 = 198 Unit


Capacity of generator = 200 Units is sufficient.



അങ്ങീനെ ആ പ്രശ്നവും പരിഹരിച്ചിരിക്കെയാണ് പുതിയതായി മറ്റൊരു കെട്ടിടവും ഒപ്പം മൂന്ന് പേരും വേറെ വന്നത്. പുതിയതൊരു ചെറിയ കെട്ടിടമായിരുന്നു 10 unit മാത്രമാണതിനു വേണ്ടിയിരുന്നത്. വെറും പത്ത് യൂണിറ്റിനെ വേണ്ടി 210 unit ജനറേറ്റര്‍ വാങ്ങുന്നതിനോട് കമ്പനിക്ക് താത്പര്യമില്ലായിരുന്നു അവര്‍ പറഞ്ഞു , വൈകീട്ട് ആറ് മണി മുതല്‍ പത്തുമണിവരെയല്ലെയുള്ളു ഏല്ലാം ലോഡും ഉപയോഗിക്കുന്നത് അതിനാല്‍ ആറ് മുതല്‍ പത്തുവരെ ഒരു മണിക്കൂര്‍ വീതം ലോഡ് ഷെഡ്ഡിങ്ങ് സ്വീകരിക്കാന്‍.
അങ്ങിനെ ആറ്മണിമുതല്‍ പത്തുമണി വരെ ലോഡ് ഷെഡ്ഡിങ്ങും വരുത്തിയതോടെ ആ പ്രശ്നവും മാറിക്കിട്ടി.

ഇതുമായി ബന്ധപ്പെട്ട മിക്ക സംശയവും മാറിക്കാണുമെന്ന് കരുതുന്നു ഇല്ലെങ്കില്‍ അറിയിക്കുക.

Friday, April 4, 2008

ഊര്‍ജ്ജ ക്ഷമത

റയില്‍ മേല്‍ കയറ്റിയ ട്രോളി ഒരു കുതിരയെ ഉപയോഗിച്ച്‌ വലിച്ചുകൊണ്ടുപോകുന്നതാണ് ചിത്രത്തില്‍.

റയിലിന് വശത്ത് കൂടി നടന്ന് വലിക്കുമ്പോള്‍ കുതിരക്ക് റയിലിനു മുകളിലൂടെ നടന്ന് വലിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുമല്ലോ. റയിലിനു മുകളിലൂടെ നടന്ന് വലിക്കുമ്പോള്‍ കുതിര ചെയ്യുന്ന പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമെന്നിരിക്കെ , വശത്തുകൂടി നടക്കുമ്പോള്‍ എടുക്കുന്ന അധിക പ്രവൃത്തി സത്യത്തില്‍ അനാവശ്യമാണ്. റയിലില്‍ നിന്നും കുതിര നടക്കുന്ന അകലം കൂടും തോറും ഈ

' അനാവശ്യ ' പ്രവൃത്തിയുടെ അളവും കൂടുന്നു.

ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ പ്രധാന സ്ഥാനമാണ് പവര്‍ ഫാക്ടറിനുള്ളത്.

ഒരു നിശ്ചിത പ്രവൃത്തി ചെയ്യാന്‍ ആവശ്യമുള്ള ഊര്‍ജ്ജവും , ഉപയോഗിച്ച (കിട്ടിയ ) ഊര്‍ജ്ജവും തമ്മിലുള്ള റേഷ്യോ ആണ് പവര്‍ ഫാക്ടര്‍.

ചിത്രത്തില്‍ നോക്കുക ,

power factor=real power/apparent power.

ഒരു പ്രവൃത്തി ചെയ്യാന്‍ വൈദ്യുതോര്‍ജ്ജം എത്രമാത്രം കര്യക്ഷമമായി ഉപയോകപ്പെടുത്തുന്നു എന്നാണിതു കാണിക്കുന്നത്.വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പവര്‍ ഫാക്ടറുണ്ട്.ഇതിന്‍‌റ്റെ മൂല്യം ഒന്നോ അതില്‍ താഴെയോ ആകുന്നു.

മൂല്യം ഒന്നാകുമ്പോള്‍ ചെയ്യുന്ന പ്രവൃത്തി = ആവശ്യമുള്ള പ്രവൃത്തി എന്നാണല്ലോ , അതുപോലെ ഒന്നില്‍ താഴെയാകുമ്പോള്‍ ആവശ്യമില്ലാതെ പ്രവൃത്തിചെയ്യുന്നുവെന്നും മനസ്സിലായല്ലോ.
പവര്‍ ഫാക്ടറ് എങ്ങിനെയൊക്കെ ബാധിക്കുന്നുവെന്ന് നോക്കാം:

പ്രധാനമായും രണ്ട്‌ പ്രശ്നങ്ങളാണ് ചെറിയ പവര്‍ ഫാക്ടറുകളുണ്ടാക്കുന്നത്‌ ,
1) ആവശ്യത്തില്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുന്നു അതുകൊണ്ടുതന്നെ ഈ അനാവശ്യമായ വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കേണ്ടിവരുന്നു.

2) വൈദ്യുതി നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്നും ഉപയോഗപ്പെടുത്തുന്ന സ്ഥലത്തേക്കുള്ള കടത്തിവിടലില്‍ , ആവശ്യത്തിനുള്ള വൈത്യുതിക്കുള്ള പ്രസരണ നഷ്ടം , ഈ അമിത വൈദ്യുതിക്കും ബാധകമായതിനാല്‍ പ്രസരണ നഷ്ടം വളരെ കൂടുന്നു.

മേല്‍‌ പറഞ്ഞത് പ്രത്യക്ഷത്തിലുള്ളതാവുമ്പോള്‍ പരോക്ഷമായി വളരെ പ്രശ്നങ്ങളാനിതുണ്ടാക്കുന്നത് അതില്‍ പ്രധാനിയാണ് വോള്‍ട്ടേജില്ലായ്മ.

കുറഞ്ഞ പവര്‍ ഫക്ടറിനുത്തരവാദികള്‍ മോട്ടൊറുകള്‍ പോലുള്ള ഉപകരണങ്ങളും അവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മറ്റുപകരണങ്ങളുമാണ് , വെള്ളമടിക്കാനുള്ള പമ്പ് മുതല്‍ , വാഷിങ്ങ് മഷീന്‍ , ഫാനുകള്‍ , ഫ്ലൂറസ്സെന്‍‌റ്റ് ലറ്റുകള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍.

താഴ്ന്ന പവര്‍ ഫാക്ടറിനെ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കപ്പാസിറ്ററുകള്‍ വൈദ്യുത ശൃഘലയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധ്യമാകുന്നത്.


പവര്‍ ഫാക്ടര്‍ ഉയര്‍ത്തേണ്ടുന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്‍‌മാരാകുകയും അതിനുവേണ്ടത നടപടികള്‍ അധികൃതര്‍ ഉറപ്പ് വരുത്തുകയും ചെയ്താല്‍ തന്നെ കേരളത്തിലെ വൈദ്യുത മേഖലയുടെ ഒരു പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്നതാണ്.

ഇതിനു പക്ഷെ ഓരോ ചെറിയ വീടുകളും വീട്ടില്‍ കപാസിറ്ററുകള്‍ സ്ഥാപിക്കണമെന്നല്ല മറിച്ച് ഇതിനു പ്രധാന ഉത്തരവാദികളായ ഇന്‍‌ഡസ്ട്രികളിലും മറ്റും യഥാര്‍ത്ഥ പവര്‍ ഫാക്ടര്‍ കണക്കാക്കി അതിനനുസരിച്ച കപാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിക്കല്‍ മാത്രമല്ല സ്ഥാപിച്ചവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറക്കുകകൂടി ചെയ്യേണ്ടതാണ്.

ഇന്‍‌ഡസ്റ്റ്റികളില്‍ പവര്‍ ഫാക്ടര്‍ ഉയര്‍ത്താന്‍ കപാസിറ്ററുകള്‍ വെക്കണമെന്നതൊരു നിയമമാണെങ്കിലും ക്രമേണ കാടാവുന്നവ മറ്റിവെക്കാനോ നേരെയക്കാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് ദുഖസത്യം , ചിലര്‍ അറിഞ്ഞ് ചെയ്യാതിരിക്കുമ്പൊള്‍ ചിലര്‍ അറിയാതെയും ചെയ്യാതിരിക്കുന്നു.

കഴിഞ്ഞ തവണ നാട്ടില്‍ ഒരു സുഹൃത്തിന്‍‌റ്റെ ഫാക്റ്ററി കാണാന്‍ പോയിരുന്നു , മാറ്റിവെച്ചിരിക്കുന്ന കപാസിറ്റര്‍ ബാങ്ക് ചൂണ്ടി ഞാന്‍ ചോദിച്ചു ,

' ദെ ന്താടാ കണകറ്റ് ചെയ്യാത്തത്? '

' ഓ അതിലൊരെണ്ണം പോയികിടക്കുന്നു പിന്നെ മാറ്റിയിടാന്‍ സമയം കിട്ടിയില്ല ' ഒരു ചിരിയും കക്ഷി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആണെന്നതൊരു ദുഖസത്യം: