(അദ്ധ്യാപക ദിനാശംസകള്‍ എന്ന പോസ്റ്റിന്റെ കമന്റായി ശ്രീ.കരിപ്പാറ സുനില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് താഴെ.പറഞ്ഞിരിക്കുന്ന ഉത്തരങ്ങള്‍ ഹൈസ്കൂള്‍ അദ്ധ്യാപകരും കുട്ടികളുമായി എന്തുമാത്രം സംവദിക്കുമെന്ന് അറിയില്ല.)
1.എ.സി. ലൈനില്‍ ഫ്രീക്വന്‍സി അളക്കുവാനുള്ള ഉപകരണമുണ്ടോ ? ഉണ്ടെങ്കില്‍ അതിന്റെ പേരെന്ത് ?
ഉത്തരം : ഫ്രീക്വന്‍സി അളക്കാനുള്ള ഉപകരണത്തിന്‍റ്റെ പേര് ഫ്രീക്വന്‍സി മീറ്റര്‍ 2.നമ്മുടെ ഫ്രീക്വന്‍സി 50 ഹെര്‍ട്സ് ആണല്ലോ .
അതിന് അല്‍പ്പം പോലും ഒരിക്കലും വ്യത്യാസം വരുന്നില്ലേ?
ഉത്തരം : വരാം എന്നാല്‍ ഒരു ശതമാനം മാത്രമേ പാടുള്ളു ( അനുവദനീയമായുള്ളു).
3.ഫേസ് എന്ന വസ്തുത കുട്ടികള്‍ക്ക് മനസ്സിലാക്കിക്കോടുക്കുവാന്‍ എന്തെങ്കിലും സൂത്രവിദ്യയുണ്ടോ ?
ഉത്തരം:ഫേസ്(സ്ഥിതി) എന്നാല്‍ സമയത്തിനനുസരിച്ച് വ്യത്യാസപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു തരംഗത്തിന് വ്യത്യാസം വരുന്ന ഒരു സമയ ദൈര്‍ഘ്യമാണ്(ലിങ്കിലെ ചിത്രം നോക്കുക).
രണ്ട് തരംഗങ്ങള്‍ ഈ സമയത്തിനിടെ ഒരേ ആകൃതിയിലാണ് വ്യത്യാസം വന്നതെങ്കില്‍ അവ ഒരേ ഫേസില്‍ ആണെന്ന് പറയാം.രണ്ട് തരംഗങ്ങള്‍ പൂജ്യം എന്ന വില കടന്ന് പോകുന്നതിനെടുക്കുന്ന സമയ വ്യത്യാസത്തേയാണ് ഫേസ് ഡിഫറന്‍സ് (phase diference) എന്ന് പറയുന്നത്.
4.ത്രീ ഫേസില്‍ മൂന്നുഫേസുകളും സംഗമിക്കുന്നിടത്ത് വോള്‍ട്ടേജ് സീറോ ആണല്ലോ. ( സ്റ്റാര്‍ കണക്ഷന്‍ ) അങ്ങനെയെങ്കില്‍ ഒരു ലൈനിലെ വോള്‍ട്ടേജില്‍ കുറവു വരുമ്പോള്‍ സീറോയ്ക്ക് മാറ്റം വരാത്തതെന്തുകൊണ്ട് ?
ഉത്തരം:മൂന്ന് ഫേസുകളും സംഗമിക്കുന്ന ഭാഗം "റഫറന്‍സ്" ആയതിനാലാണ് വ്യത്യാസം വരാത്തത്. അതായത് ഓരോ ഫേസിലേയും വോള്‍ട്ടേജ് അളക്കുന്നത് ഈ സംഗമം അടിസ്ഥാനപ്പെടുത്തിയാണ് , അടിസ്ഥാനത്തിനൊരിക്കലും മാറ്റം വരില്ലല്ലോ.
വിശദമാക്കാം: കുറെ നിലകളുള്ള ഒരു കെട്ടിടത്തിന്‍റ്റെ ഉയരം അളക്കുന്നതു ഭൂമിയുടെ പ്രതലവുമായി തൊട്ടുകിടക്കുന്ന നിലയെ "ഗ്രൗണ്ട്" അല്ലെങ്കില്‍ പൂജ്യ അടിസ്ഥാനപ്പെടുത്തിയാണല്ലോ , അതിനൊരിക്കലും മാറ്റം വരുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , നമ്മള്‍ "സീ ലെവെല്‍" പറയുന്നതു പോലെ.
5. ac,dc എന്നിവ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്നത് വോള്‍ട്ടേജ് സമയ ഗ്രാഫ് മുഖേനെ യാണല്ലോ .ഡി.സി യുടെ വോള്‍ട്ടേജ് സീറോയില്‍ നിന്ന് തുടങ്ങാത്തതെന്തുകൊണ്ട് ?
ഉത്തരം : ഒരു പ്രത്യേക ഡി.സി വോള്‍ട്ടേജിന് പൂജ്യം സമയമായാലും അനന്ത(infinity) സമയമയാലും ഒരളവേ ഉള്ളു.
6.ac യുടെ ഗ്രാഫില്‍ ഒരു ഹാഫ് സൈക്കിള്‍ നെഗറ്റീവ് ആയാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത് .അതിനു കാരണമെന്ത് ? എതിര്‍ ദിശ എന്നതുമാത്രമാണോ കാരണം? ഇത് മനസ്സിലാക്കണമെങ്കില്‍ ജനറേറ്ററിന്‍റ്റെ പ്രവര്‍ത്തനം മനസ്സിലാക്കണം , രണ്ടു നേര്‍ വിപരീത ദിശയിലുള്ള കാന്തിക മാധ്യമത്തിലൂടെ ഒരു ചാലകം കടന്നുപോകുമ്പോളാണല്ലോ വൈദ്യുദി ഉണ്ടാകുന്നത്.
ഈ ചാലകം ഒരു കാന്തിക മാധ്യമത്തിലൂടെ കടന്നു പോകുമ്പോള്‍ ചാലകത്തില്‍ ഉണ്ടാക്കപ്പെടുന്ന കറന്റ് ഒരു പ്രതേക ദിശയിലേക്കൊഴുകാന്‍ വേണ്ട വോള്‍റ്റേജുണ്ടാകുന്നു. ഇതേ ചാലകം പിന്നീട് കടന്നുപോകുന്നത് നേര്‍ വിപരീത ദിശയിലുള്ള കാന്തിക മാധ്യമത്തിലൂടയാണ് അപോഴാകട്ടെ മുമ്പുണ്ടായ കറന്റിണ്ടെ നേര്‍ വിപരീത ദിശയിലൊഴുകാന്‍ വേണ്ട വൊല്‍റ്റേജാണു ഉണ്ടാകുന്നത്. ഇതിനെ ഒരു ഗ്രാഫില്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടു ദിശയിലും കാണിക്കാന്‍ വേന്റി പൂജ്യത്തിനു മുകളിലും തഴെയും കാണിക്കുന്നു.
7. ac യുടെ ഗ്രാഫില്‍ പല പ്രാവശ്യം സീറോയില്‍ക്കൂടി കടന്നുപോകുന്നില്ലേ .അപ്പോഴൊക്കെ വോള്‍ട്ടേജ് സീറോ അല്ലേ ? അത് നമുക്ക് അനുഭവപ്പെടാത്തതെന്തുകൊണ്ട് ?
ഉത്തരം: "റീറ്റേനിങ്ങ് കപ്പാസിറ്റി" ഉള്ളതിനാല്‍ ആണ് അനുഭവപ്പെടാത്തത്. 8.ത്രീഫേസ് മോട്ടോറില്‍ ന്യൂട്രല്‍ ലൈന്‍ ആവശ്യമില്ലാത്തതെതുകൊണ്ട് ? ഉത്തരം: ത്രീ ഫേസ് മോട്ടോര്‍ ഒരു "ബാലന്‍സ്ഡ്" ലോഡ് ആയതിനാലാണ് ന്യൂട്ട്രല്‍ ആവശ്യമില്ലാത്തത്.
9.സിങ്കിള്‍ ഫേസ് , ത്രീ ഫേസ് എന്നിങ്ങനെ മാത്രമേ ജനറേറ്റര്‍ ഉള്ളൂ. ടൂഫേസ് , ഫൈവ് ഫേസ് .. എന്നിങ്ങനെ ജനറേറ്റര്‍ ഇല്ല . എന്തുകൊണ്ട് ?
ഉത്തരം: യഥാര്‍ത്ഥത്തില്‍ ത്രീ ഫേസ് ജനറേറ്റര്‍ മാത്രമേയുള്ളൂ , ചില ചെറിയ മാറ്റം കണക്ഷനില്‍ വരുത്തി അതു സിംഗള്‍ ഫേസ് ആയി ഉപയോഗിക്കുന്നു എന്നു മാത്രം.തു പോലെതന്നെ ചില മാറ്റം വരുത്തിയാല്‍ (കണക്ഷനില്‍ ) റ്റൂ ഫേസ് ആയും ഉപയോഗിക്കാം. ഫൈവ് ഫെസിന്റെ ഉപയോഗമില്ലാത്തതിനാല്‍ ഉണ്ടാക്കുന്നില്ല.
10.ചില ആളുകളുടെ ശരീരത്തില്‍ക്കുടി വൈദ്യതി കടന്നുപോയാലും കുഴപ്പമില്ലാത്തതെന്തുകൊണ്ട് ? ഇടക്കിടെ പത്രറിപ്പോര്‍ട്ടുകള്‍ കാണാറുണ്ടല്ലോ
ഉത്തരം:അതു തികച്ചും ആ വ്യക്തികളുടെ ശരീരപ്രകൃതികൊണ്ടു മാത്രമാണ്.
11.വോള്‍ട്ടേജ് സമയ ഗ്രാഫിന്റെ ഉപയോഗമെന്ത് ? ആ ഗ്രാഫില്‍ ആര്‍മേച്ചറിന്റെ ഒരു അറ്റം മാത്രം പരിഗണിക്കുന്നതെന്തുകൊണ്ട് ? യഥാര്‍ത്ഥത്തില്‍ രണ്ടറ്റം ഉണ്ടല്ലോ ?
ഉത്തരം: മറ്റേ അറ്റം ആദ്യം പറഞ്ഞ "റഫറന്‍സ്" ആയിട്ടെടുക്കുന്നതിനാല്‍.
12. സ്റ്റാര്‍ കണക്ഷനില്‍ ന്യൂറ്റ്ട്രല്‍ പോയിന്റിനുമുമ്പില്‍ മൂന്നു ചുരുളുക്കള്‍ കാണുന്നുണ്ടല്ലോ . അത് എന്തിന്‍?
ഉത്തരം : മൂന്ന് ഫേസ് വൈന്‍ഡിങ്ങിനെയാണ് കാണിച്ചിരിക്കുന്നത്.
13.രണ്ടു ഫേസുകള്‍ മാത്രം ഉപയോഗിച്ച് പ്ര വര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇല്ലാത്തതെന്തുകൊണ്ട് ?
ഉത്തരം: പലകാരണങ്ങളുണ്ട് , വൈദ്യുതി ഉണ്ടാക്കുന്നത് ത്രീ ഫേസാണ്. പ്രധാനമായും വേണ്ട ഒന്നാണ് കണക്റ്റ് ചെയ്യുന്ന ലോഡ് ബാലന്‍സ് ആക്കുക എന്നത് സിംഗിള്‍ ഫേസിലും , ത്രീ ഫേസിലും പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇതു എളുപ്പത്തില്‍ സാധ്യമാക്കുന്നു. റ്റൂ ഫേസ് ഉപകരണങ്ങളുടെ എഫിഷ്യന്‍സി കുറവാണ് , ഇതേ ഉപകരണം ത്രീ ഫേസില്‍ ഉണ്ടാക്കുകയാണെങ്കില്‍ ന്യൂട്ട്രല്‍ ആവശ്യമില്ല , ഇനിയും കുറെ കാരണങ്ങളുണ്ട് പ്രധാനപ്പെട്ടതിതൊക്കെയാണ്
14.100Hz ല്‍ വൈദ്യുതി ഉല്പാദിപ്പിക്കാത്തതെന്തുകൊണ്ട് ?
ഉത്തരം : ഇന്ന് ലോകത്ത് ഏറ്റവും ഓപ്റ്റിമം ആയി വൈദ്യുതി പ്രസരണം ചെയ്യാനും , ഉപയോഗിക്കാനും നല്ല ഫ്രീക്വന്‍സി 47Hz മുതല്‍ 67Hz ആണ് , അതില്‍ കൂടിയാല്‍ ഹൈ ഫ്രീക്വന്‍സിയുടെ എല്ലാ പ്രശനങ്ങളും ഉണ്ടാകും , കുറഞ്ഞാല്‍ ഡി.സി വൊള്‍ട്ടേജിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാകും.
15.വലിയ ജനറേറ്ററുകളില്‍ റോട്ടോറായി ഫീല്‍ഡ് കാന്തമാണല്ലോ ഉപയോയിക്കുന്നത് ? അപ്പോള്‍ ഈ ഫീല്‍ഡ് കാന്തമല്ലേ ഒരു സെക്കന്‍ഡില്‍ 50 പ്രാവശ്യം തിരിയുന്നത് ? അത് ഉറപ്പുവരുത്തുന്നതെങ്ങനെ ? ഫീക്വന്‍സി കുറഞ്ഞാല്‍ വൈദ്യുത ലൈനില്‍ എങ്ങനെ അറിയാം ?
പവര്‍സ്റ്റേഷനുകളില്‍ ജനറെറ്ററുകളുടെ ഔട്ട്പുട്ട് തുടര്‍ച്ചയായി നിരീക്ഷിക്കുകയും സാധാരണയില്‍ നിന്നുള്ള വ്യത്യാസം വോള്‍ട്ടേജിലോ ഫ്രീക്വെന്‍സിയിലോ ഉണ്ടായാല്‍ ഓട്ടോമാറ്റിക് ആയി ജെനറേറ്ററിന്റെ വേഗത നിയന്ത്രിച്ച് ഈ വ്യത്യാസം ഇല്ലാതാക്കാനുള്ള സംവിധാനങ്ങളും ഉണ്ട്.
ഇത്തരത്തിലുള്ള സംവിധാനത്തെ ഫീഡ്ബാക്ക് കണ്ട്രോള്‍ സിസ്റ്റം എന്നാണ് പറയുന്നത്.
16.ത്രീ ഫേസ് ഗ്രാഫ് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൂത്ര വിദ്യയുണ്ടോ ? ഒരു ത്രീഫേസ് ജെനറേറ്ററിലെ ആര്‍മേച്ചറില്‍ 120 ഡിഗ്രി വ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് തരം വൈന്‍ഡിങ്ങുകള്‍ ആണുള്ളത്.അതിനാല്‍ ഇവയില്‍ ഉത്പാദിപ്പിക്കുന്ന വോള്‍ട്ടേജും 120 ഡിഗ്രി ഫേസ് ഡിഫറന്‍സ് ഉള്ളതായിരിക്കും.
Wednesday, July 2, 2008
സ്വിച്ച് - ഒരു സാങ്കേതിക പോസ്റ്റ്
ഇലക്ട്രിക് സ്വിച്ചിന്റെ ആവശ്യമെന്ത്?
അതെവിടെ സ്ഥാപിക്കണം?
ചോദ്യമൊരു തമാശയായി തോന്നാമെങ്കിലും , വീടുകളിലും മറ്റും വയറിങ്ങ് ചെയ്യുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് പോലുമറിയില്ല എന്നതാണ് വാസ്തവം.
വെദ്യുത സ്രോതസ്സില്‍ നിന്നും ബള്‍ബിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വൈദ്യുത കമ്പികള്‍ ( വയറുകള്‍) രണ്ടെണ്ണമുണ്ടെന്നറിയാമല്ലോ , ഫേസും , നൂട്രലും .
ഒരുപകരണം ( ലൈറ്റ് , ഫാന്‍ റ്റി.വിതുടങ്ങിയവ) പ്രവര്‍ത്തിക്കണമെങ്കില്‍ ഉപകരണത്തിലൂടെ വൈദ്യുതിപ്രവാഹമുണ്ടായേ തീരൂ. വൈദ്യുതി പ്രവാഹം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്വിച്ച്.
ഇനി ഈ ഉപകരണം കേടായെന്നിരിക്കട്ടെ , അതഴിച്ചെടുക്കണമെങ്കില്‍ നമ്മള്‍ ആദ്യം , വൈദ്യുതി പ്രവാഹം സ്വിച്ചുപയോഗിച്ച് നിര്‍ത്തിയതിനു ശേഷം ഉപകരണം നീക്കം ചെയ്യും , പിന്നീട് പുതിയ ഉപകരണം സ്ഥാപിക്കും അല്ലെങ്കില്‍ ശരിയാക്കിയ പഴയതുതന്നെ സ്ഥാപിക്കും.
സ്വിച്ച് , നൂട്രല്‍ ചാലകത്തില്‍ ( വയറില്‍) സ്ഥാപിച്ചാല്‍ എന്തു പറ്റുമെന്നുനോക്കാം , ചിത്രം ഒന്ന് കണുക:
സ്വിച്ച് "ഓഫ്" ആണെങ്കില്‍ പോലും ഉപകരണത്തില്‍ വൈദ്യുത മര്‍ദ്ദം ഊണ്ടായിരിക്കുകയും , ചാലകത്തില്‍ തൊട്ടാല്‍ ഷോക്കേല്‍ക്കുകയും ചെയ്യും.
സ്വിച്ച് ഫേസ് ലൈനിലാണ് സ്ഥാപിച്ചതെങ്കില്‍ , ഓഫാക്കിയാല്‍ ഉപകരണത്തില്‍ , ഉപകരണം അഴിച്ചെടുക്കുന്നതിനിടെ , ചാലകത്തില്‍ തൊട്ടാലും ഷോക്ക് ഏല്‍ക്കില്ല.
അതായത് , സ്വിച്ചെപ്പോഴും സ്ഥാപിക്കേണ്ടത് , ഫേസ് ചാലകത്തില്‍ മാത്രമാകുന്നു.

Friday, June 20, 2008
ഫസ്സിലോജിക് ഒരാമുഖം fuzzy logic
വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെ പ്രധാനമായി രണ്ടായി തരം തിരിക്കാം , നിശ്ചിതമായ ഒരു പ്രവൃത്തി ചെയ്യുന്നതെന്നും ഒന്നില്‍ കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യുന്നവയെന്നും.ഒറ്റ പ്രവൃത്തിമാത്രം ചെയ്യുന്ന ഉപകരണങ്ങളിലൂടെ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോള്‍ അതിന്‍റ്റെ പ്രവൃത്തി തത്വമനുസരിച്ച് വൈദ്യുതോര്‍ജ്ജത്തെ മറ്റൊരൂര്‍ജ്ജമാക്കി മാറ്റപ്പെടുന്നു.ഒരു സ്വിച്ചുകൊണ്ട് ഉപകരണത്തിലേക്കുള്ള വൈദ്യുത പ്രവാഹത്തെ ആവശ്യമുള്ള സമയത്ത് നിയന്ത്രിച്ചുകൊണ്ട് ഈ ഉപകരണത്തിന്‍റ്റെ പ്രവൃത്തിയെ നിയന്ത്രിക്കുന്നു ഉദാഹരണം മോട്ടോറുകള്‍, ഫാനുകള്‍ , റ്റി.വി , ഡി.വി.ഡി പ്ളേയര്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.
പരസ്പരം ബന്ധമുള്ള വ്യത്യസ്ത പ്രവൃത്തികളെ പല ഭാഗങ്ങളാക്കിയുണ്ടാക്കുന്ന ഉപകരണങ്ങളാണ് അടുത്ത തരം. ഒന്നില്‍കൂടുതല്‍ പ്രവൃത്തികളെ ഒരുമിച്ചൊരു ഉപകരണത്തില്‍ ഉള്‍ക്കൊള്ളിച്ചുണ്ടാകുമ്പോള്‍ ഓരോ വ്യത്യസ്ത പ്രവൃത്തിക്കും ഓരോ സ്വിച്ചുകള്‍ ഘടിപ്പിക്കണമെന്നതാണ്.ഒരു പ്രവൃത്തി കഴിയുമ്പോള്‍ , അടുത്ത പ്രവൃത്തി ചെയ്യുന്ന ഭാഗത്തേക്കു വൈദ്യുതിപ്രവാഹം ഉണ്ടാക്കി ആ ഭാഗത്തേയും പ്രവൃത്തിനിരതമാക്കുന്നു ,ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം എപ്പോള്‍ ആദ്യത്തെ ഭാഗം തുടങ്ങണം , എപ്പോള്‍ നിര്‍ത്തണം , എപ്പോള്‍ രണ്ടാമത്തെ പ്രവൃത്തി തുടങ്ങണം എന്നതൊക്കെ തീരുമാനിക്കുന്നത് ഉപയോഗിക്കുന്ന നമ്മളാണെന്നതാണ് , അതായത് മേല്‍ പറഞ്ഞ സ്വിച്ചുകളെ നിയന്ത്രിക്കുന്നത് നമ്മുടെ തലയാണെന്നു ചുരുക്കം.ഉദാഹരണം മുഴു- ഓട്ടോമാറ്റിക് (fully automatic) അല്ലാത്ത വാഷിങ്ങ് മഷിന്‍. ആദ്യത്തെ സ്വിച്ച് ഓണാക്കി അലക്കല്‍ കഴിഞ്ഞതിനുശേഷം , രണ്ടാമത്തെ സ്വിച്ചോണാക്കി രണ്ടാമത്തെ പ്രവൃത്തിയായ ഉണക്കല്‍ ചെയ്യുന്നു , ഇവിടെ അലക്കല്‍ തുടങ്ങുന്നതും , നിര്‍ത്തുന്നതും, ഉണക്കല്‍ തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം തീരുമാനിക്കുന്നതു നമ്മള്‍ ആണ് , നമ്മള്‍ പലസ്വിച്ചുകളും പ്രവൃത്തിപ്പിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.ഇനി ഈ ഉപകരണത്തെ എങ്ങിനെ പൂര്‍ണ്ണമായും സ്വന്തമായി പ്രവര്‍ത്തനമാക്കാമെന്നു നോക്കാം.
അലക്കലിനെടുക്കുന്ന സമയം കഴിഞ്ഞ ഉടന്‍ അലക്കല്‍ ഭാഗത്തേക്കുള്ള വൈദ്യുത പ്രവാഹം നിര്‍ത്തി , ഉണക്കല്‍ ഭാഗത്തേക്കുള്ള പ്രവാഹം തുടങ്ങിയാല്‍ , രണ്ടു പ്രവൃത്തിയും നമ്മുടെ സഹായമില്ലാതെ നടക്കുമല്ലോ , അപ്പോള്‍ എന്തൊക്കെ വേണം , ഒരു റ്റൈമര്‍ ( ഇത്ര സമയം ആയി എന്നറിയിക്കാനുള്ള ഉപകരണം).അങ്ങിനെ ഒന്നില്‍ കൂടുതല്‍ പ്രവൃത്തി സ്വയം ചെയ്യുന്ന ആടോമാറ്റിക് വാഷിങ്ങ് മെഷിന്‍ ഒരു ഒറ്റ സ്വിച്ച് കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നു , ഒരു പ്രവൃത്തിയില്‍ നിന്നും മറ്റേ പ്രവൃത്തിയിലേക്ക് സ്വയം നീങ്ങുന്നു. നമ്മള്‍ വാഷിങ്ങ് മെഷിന്‍ ഓണാക്കുമ്പോള്‍ ഒരു റ്റൈമറും ഓണ്‍ ആകുന്നു , നിശ്ചിത സമയം കഴിഞ്ഞാല്‍ വാഷിങ്ങിനോടു ബന്ധപ്പെട്ട ഭാഗത്തേക്കുള്ള സ്വിച്ച് ഓഫ് ആകുകയും , ഉണക്കല്‍ പ്രവൃത്തി ചെയ്യുന്ന ഭാഗത്തേക്കുള്ള സ്വിച്ച് ഓണ്‍ ആകുകയും ചെയ്യുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഉപകരണങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ കുറെ സ്വിച്ചുകളും റ്റൈമറുകളും മാത്രം മതിയെന്നര്‍ത്ഥം. കുറെ പ്രവൃത്തികള്‍ ചെയ്യുന്ന ഒരു ഉപകരണത്തെ ഒന്നില്‍ നിന്നും മറ്റൊരു പ്രവൃത്തിയിലേക്ക് മാറ്റം ചെയ്യണാമെങ്കില്‍ , അതിലേ ഓരോ വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്യുന്ന ഭാഗങ്ങളുടെയും നിജ സ്ഥിതി അറിയണമെന്നുണ്ടല്ലോ , അതായത് വാഷിങ്ങ് നടക്കുമ്പോള്‍ , ഉണക്കലും ഒരിക്കലും ഒരു നടക്കാന്‍ പാടില്ലല്ലോ , അപ്പോള്‍ എന്തു വേണം, വാഷിങ്ങ് ചെയ്യുന്ന ഭാഗം പ്രവൃത്തിക്കുന്നുണ്ടോ എന്നുറപ്പു വരുത്തണം , ഉണ്ടെങ്കില്‍ അതോഫ് ആക്കിയിട്ടേ ഉണക്കല്‍ പ്രവൃത്തി തുടങ്ങാന്‍ പാടുള്ളു.
മനുഷ്യന്‍ കേള്‍വികൊണ്ട് ( അല്ലെങ്കില്‍ കണ്ണുകൊണ്ട്) അതു മനസ്സിലാക്കുന്നു എന്നാല്‍ , ഈ ഉപകരണത്തിനതുമനസ്സിലാവണമെങ്കില്‍ അലക്കല്‍ ഭാഗത്തേക്ക് വൈദ്യുത പ്രവാഹമുണ്ടോ / ഇല്ലയോ എന്നു മനസ്സിലാക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളു.പ്രവാഹം ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുക വഴി ഇതും സാധ്യമാകുന്നു.പ്രവാഹമുണ്ടെങ്കില്‍ അതു നിര്‍ത്തിയതിനു ശേഷം ഉണക്കല്‍ പ്രവൃത്തി തുടങ്ങുന്നു.ഇത്തരത്തില്‍ രണ്ടു തലങ്ങള്‍ (ഉണ്ട് / ഇല്ല), അല്ലെങ്കില്‍ (വേണം / വേണ്ട ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികതയെ 'ഡിജിറ്റല്‍' സാങ്കേതിക വിദ്യ എന്നറിയപ്പെടുന്നു. ഇവയെ ബൈ ലോജിക് വിദ്യ എന്നും വിളിക്കാറുണ്‍ട്.
ഉണ്ട് / ഇല്ല എന്ന രണ്ട് കാര്യങ്ങള്‍ ഉപയോഗിച്ച് പല പ്രവൃത്തികളേയും സ്വയം നിയന്ത്രിക്കാന്‍ മനുഷ്യന്‍ പ്രാപ്തനായെങ്കിലും ,ഉപകരണങ്ങളെ കൂടുതല്‍ വിവേചനതക്ഷംഅറ്ഋഅയുള്ളതക്കണമെങ്കില്‍ മനുഷ്യനെപ്പോലെ ,തീരെയില്ല , കുറച്ചുണ്ട് , അത്യാവശ്യമുണ്ട് , സഹിക്കുന്നില്ല എന്നൊക്കെയുള്ള ഭാഷാ ശകലങ്ങളെ മേല്‍പറഞ്ഞ രണ്ട് തലങ്ങളുടെയൊപ്പം ഉള്‍പ്പെടുത്തണമെന്ന ചിന്തയാണ് മറ്റൊരു വിദ്യയായ ഫസി ലോജിക് എന്നു വിളിക്കുന്ന വിദ്യയിലേക്കു നയിച്ചത്.
ഒരേ ഉപകരണം ഡിജിറ്റല്‍ ലോജിക്കിലും , ഫസി ലോജിക്കിലും പ്രവര്‍ത്തിക്കുമ്പോളുള്ള വ്യത്യാസം എത്രവലുതെന്നത് ഒരുദഹരണത്തോടെ വിശദമാക്കാം.ഉദാഹരണമായി എയര്‍ കണ്ടീഷന്‍ ചെയ്ത ഒരുമുറിയെടുക്കാം.
എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു മുറിയില്‍ ' തെര്‍മോസ്റ്റാറ്റ് ' ആണ് എ.സി യുടെ പ്രവര്‍ത്തിയെ നിയന്ത്രിക്കുന്നത്. തെര്‍മോസ്റ്റാറ്റില്‍ സെറ്റ് ചെയ്ത നിശ്ചിത താപനിലയിലേക്കു താഴുന്നതുവരെ എ.സി യെ തെര്‍മോ സ്റ്റാറ്റ് പ്രവര്‍ത്തിപ്പിക്കുന്നു , തെര്‍മോസ്റ്റാറ്റ് ഇവിടെ ഒരു സ്വിച്ച് ആയി പ്രവര്‍ത്തിക്കുന്നു. സെറ്റ് ചെയ്ത താപനില മുറിയിലായാല്‍ ഉടന്‍ തെര്‍മോസ്റ്റാറ്റ് എ.സി.യിലേക്കുള്ള വൈദ്യുതിയുടെ പ്രവാഹം നിര്‍ത്തുകയും എ.സിയെ ഓഫ് ആക്കുകയും ചെയ്യുന്നു.
എ.സി ഓഫായാല്‍ സവധാനം മുറിയിലെ താപനില ഉയരുമല്ലോ , സെറ്റ് ചെയ്ത താപനില(ഉദാഹരണം : 25 ഡിഗ്രി) യുടെ മുകളിലായാല്‍ ഉടന്‍ എ.സി യിലേക്കുള്ള വൈദ്യുത പ്രവാഹം തെര്‍മോസ്റ്റാറ്റ് പുനരാവിഷ്കരിക്കുകയും എ.സി യുടെ പ്രവര്‍ത്തനം തുടങ്ങുകയും, മുറി തണുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇവിടെ തെര്‍മോസ്റ്റാറ്റ് ഒരു ബൈ ലോജിക് സ്വിച്ചായി പ്രവര്‍ത്തിക്കുന്നു.അതായത് മുറിയിലെ താപം ഇരുപത്തഞ്ച് ഡിഗ്രിയില്‍ കൂടുമ്പോള്‍ എ.സി പ്രവര്‍ത്തിക്കുന്നു , ഇരുപത്തഞ്ച് ഡിഗ്രി ആകുമ്പോള്‍ എ.സി പ്രവര്‍ത്തനം നില്‍ക്കുകയും ചെയ്യുന്നു.
ബൈ ലോജിക്കായ ഇതിന്‍റ്റെ പരിമിതികള്‍ നോക്കാം:
തെര്‍മോസ്റ്റാറ്റില്‍ ഇരുപത്തഞ്ച് ഡിഗ്രി താപം സെറ്റ് ചെയ്തതിനാല്‍ എപ്പോള്‍ തെര്‍മോസ്റ്റാറ്റില്‍ ഇരുപത്തഞ്ചിനു മുകളില്‍ താപം കിട്ടുന്നുവോ അപ്പോള്‍ എ.സി ഓണാകുകയും അതിനു താഴെ പോകുമ്പോള്‍ ഓഫ് ആകുകയും ചെയ്യുമെന്ന് മനസ്സിലായല്ലോ. എന്നാല്‍ ഇങ്ങനെ എ.സി. ഓഫായ സമയത്ത് മുറിയുടെ പലഭാഗങ്ങളില്‍ താപം അളക്കുകയാണെങ്കില്‍ ,പലയിടത്തും പല അളവായിരിക്കും ലഭിക്കുക എന്നതാണ് സത്യം.
അതായത് എ.സി ക്കടുത്ത് ഇരുപത്തഞ്ചില്‍ വളരെ കുറവും , എസിയുമായി അകല്‍ം കൂടും തോറും താപനില കൂടുതലുമായിരിക്കും , ഇരുപത്തഞ്ച് ഡിഗ്രി ലഭിക്കുക തെര്‍മോസ്റ്റാറ്റിനടുത്ത് മാത്രമായിരിക്കുംഒരു ചെറിയ വ്യത്യാസം തെര്‍മോസ്റ്റാറ്റിനടുത്തുണ്ടാകുമ്പോള്‍ ( ഇരുപത്തിനാല് ഡിഗ്രി) എ.സി പൂര്‍ണ്ണ ശക്തിയോടെ ഓണ്‍ ആകുകയും ഇരുപത്തഞ്ചാകുമ്പോള്‍ ഓഫ് ആകുകയും ചെയ്യുന്നു.ഒര്‍ക്കുക എ.സിയുടെ തൊട്ടടുത്ത് ഇരുപത്തഞ്ച് ഡിഗ്രിയില്‍ കുറവായിരിക്കും അപ്പോളും താപനില , ഈ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് , തെര്‍മോസ്റ്റാില്‍ ഇരുപത്തഞ്ച് ഡിഗ്രിയില്‍ സെറ്റ് ചെയ്ത് ഉറങ്ങിയ നമ്മള്‍ രാത്രിയില്‍ അധിക തണുപ്പനുഭവപ്പെട്ട് സ്വിച്ച് നമ്മുടെ കൈകൊണ്ട് ഓഫാക്കേണ്ടിവരുന്നതും.
ഈ അവസ്ഥയെ മറികടക്കാന്‍ വേണ്ടിയാണ് "ഡിലേ" മാര്‍ഗ്ഗം സ്വീകരിക്കാന്‍ തുടങ്ങിയത് , അതായത് നമ്മള്‍ സെറ്റ് ചെയ്ത താപം തെര്‍മോസ്റ്റാറ്റില്‍ കണ്ടാലും ഉടനെ എ.സി ഓണ്‍ ആക്കാതെ കുറച്ചു സമയം കാത്തുനിന്നതിനു ശേഷം എ.സി ഓണ്‍ ആക്കുന്ന മാര്‍ഗ്ഗം.
ഈ മാര്‍ഗ്ഗത്തിനുള്ളാ കുഴപ്പം ,ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും എ.സിയില്‍നിന്നും ദൂരെ വളരെ ഉഷ്ണം അനുഭവപ്പെട്ടതിനു ശേഷമായിരിക്കും എ.സി.ഓണ്‍ ആകുക എന്നതാണ്.മാത്രമല്ല തെര്‍മോസ്റ്റാറ്റില്‍ നിന്നും കൂടുതല്‍ അകലത്തില്‍ ഒന്നുകില്‍ തണുപ്പ് കൂടുതലായിരിക്കും , അല്ലെങ്കില്‍ ചൂട് കൂടുതലായിരിക്കും എന്നതാണ് ( എ.സിയുടെ അടുത്ത് തണുപ്പും , അകലത്തില്‍ ചുടും )ചുരുക്കത്തില്‍ മേല്‍ പറഞ്ഞ ബൈ ലോജിക് അടിസ്ഥാനമാക്കിയുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്ന എ.സി യുടെ comfort level വളരെ കുറവായിരിക്കുമെന്നു മനസ്സിലായല്ലോ.
ഇനി ഇതേ കാര്യം ഫസിലോജിക് ഉപയോഗിച്ചുപ്രവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.ബൈ ലോജിക്കിലെ രണ്ട് തലങ്ങളായ , ഉണ്ട് / ഇല്ല എന്നിവക്കു പകരമായി ഇവിടെ ഉപയോഗിക്കുന്നത് ,ഭയങ്കര ചൂട് , മിതമായ ചൂട് , മിതമായ തണുപ്പ് , ഭയങ്കര തണുപ്പ് എന്നീ നാല് തലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താപത്തെ നിയന്ത്രിക്കുന്നത്. എ.സി.യുടെ പ്രവര്‍ത്തന വേഗം നാലായി വിഭജിച്ചതിനു ശേഷം , താപ നില അളക്കുന്നു.ഭയങ്കര ചൂടാണളന്നതെങ്കില്‍ എ.സി അതിവേഗത്തോടെ പ്രവര്‍ത്തനം തുടങ്ങുന്നു.മിതമായ ചൂട് ആവുന്നതോടെ എ.സിയുടെ വേഗത കുറയുകയും മിതമായ തണുപ്പാവുന്നതോടെ ഏറ്റവും കുറഞ്ഞ വേഗത്തില്‍ എ.സി പ്രവര്‍ത്തനം തുടരുകയും ഭയങ്കര തണുപ്പാവുന്നതോടെ എ.സി യുടെ പ്രവര്‍ത്തനം നില്‍ക്കുകയും ചെയ്യുന്നു , അതായത് , ബൈ ലോജിക്കിനെ അപേക്ഷിച്ച് ഫസി ലോജിക്കിന്‍റ്റെ comfort level വളരെ കൂടുതലാണെന്നു മനസ്സിലയല്ലോ.
***************************
4 comments: അനൂപ് തിരുവല്ല said... ഉഗ്രന്‍ ലേഖനം !ഫസ്സി ലോജിക്കിനെക്കുറിച്ച് വളരെ നന്നായി എഴുതി. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
October 17, 2007 1:01 PM പ്രയാസി said... വളരെ വിഞ്ജാനപ്രധമായ ലേഖനം.ഇനിയും പോരട്ടെ..!
October 17, 2007 3:40 PM മന്‍സുര്‍ said... തറവാടി...
എല്ലാ ഭാവുകങ്ങളും....ഇനിയും തുടരുകയീ അറിവിന്‍ വഴി...
നന്‍മകള്‍ നേരുന്നു
October 17, 2007 3:50 PM അഞ്ചല്‍കാരന്‍ said... തറവാടി അദ്ധ്യാപകനായിരുന്നുവോ? വിരസതയുണ്ടാക്കുന്ന ദുര്‍ഘടമായ വിഷയങ്ങളെ ഇത്രയും ലളിതമായി അവതരിപ്പിക്കാന്‍ കഴിയുന്നത് ഒരു അനുഗ്രഹം തന്നെ.
കഴിയുന്നിടത്തോളം തുടരണം.

Subscribe to:
Posts (Atom)