Sunday, April 19, 2009

Value Engineering / വാല്യു എഞ്ചിനീയറിങ്ങ്

ഒരു സാധനത്തിന്‍‌റ്റെ അല്ലെങ്കില്‍ സം‌വിധാനത്തിന്‍‌റ്റെ ( Device or System) , Concept design stage മുതല്‍ Value Engineering ആരംഭിക്കുമെങ്കിലും അത് പൂര്‍ത്തീയാവുക Detailed design കഴിഞ്ഞോ അതുമല്ലെങ്കില്‍ construction/installation phase ലോ ആയിരിക്കും. അതുകൊണ്ട് തന്നെ Value Engineering നിര്‍‌മ്മാണവുമായി ബന്ധപ്പെട്ടുകിടക്കുന്നു, ഏറ്റവും നല്ല ഉദാഹരണം Construction , അത് കെട്ടിടമാകട്ടെ , Industrial plant ആകട്ടെ അതുമല്ലെങ്കില്‍ ഒരു Control system panel ആകട്ടെ

ലളിതമായി പറഞ്ഞാല്‍ , ഒരു Project ന്‍‌റ്റെ , അതൊരു സം‌വിധാനമാകട്ടെ (system), അല്ലെങ്കില്‍ ഒരു ഉപകരണമാവട്ടെ (device); functionality യിലും quality യിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ (compromise ) അതേ സമയം നിബന്ധനകള്‍ക്ക് വിധേയമായിക്കൊണ്ട് ( Regulations/ codes of practice), Cost കുറക്കുന്ന മാര്‍ഗ്ഗത്തെ Value Engineering എന്ന് വിളിക്കാം.

ഒരു Project നെ Value Engineering ചെയ്യുന്നവര്‍, പ്രസ്തുത project ല്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ സം‌വിധാനത്തെപ്പറ്റിയും , ഓരോ ചെറു ഭാഗത്തിന്‍‌റ്റെ ഉപയോഗത്തെപ്പറ്റിയും , അതിന്‍‌റ്റെ functionality യെപ്പറ്റിയും , സര്‍‌വ്വോപരി അതുപയോഗപ്പെടുത്തുന്ന റെഗുലേഷനെപ്പറ്റിയും നല്ല അവഗാഹമുള്ളവരായിരിക്കണം എന്നതാണ് അടിസ്ഥാന തത്വം.

പല രീതികളാണ് Value Engineering ന് ഉപയോഗിക്കുന്നത്, അതിലൊന്നാണ് integration. ‍ ഈ രിതിയില്‍ ഉപയോഗപെടുത്തുന്നതൊടെ ഒരോ ചെറു ഉപകരണത്തിനും വരാവുന്ന മാറ്റവും അതുകൊണ്ടുണ്ടായേക്കാവുന്ന ഫലങ്ങളും വിശദമായി പഠനവിധേയമാക്കുക എന്നത് Value Engineering ചെയ്യുന്നവരുടെ ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്.

Integration Based

ഒരു സിസ്റ്റത്തില്‍ അടങ്ങിയീട്ടുള്ള പല വ്യത്യസ്ഥങ്ങളായ ചെറു സിസ്റ്റങ്ങളെയും integrate ചെയ്ത് ഒന്നാക്കുന്നതാണീ രീതി. ഈ രീതിയിലൂടെ സിസ്റ്റത്തിന്‍‌റ്റെ functionality യിലോ ഗുണത്തിലോ യാതൊരു വിട്ടുവീഴ്ചയും വരാന്‍ പാടില്ല. ഉദാഹരണത്തിന്, നാലോ അഞ്ചോ വ്യത്യസ്ഥ control systems ഒരു common architecture ല്‍ PLC യോ , micro controller ഓ ഉപയോഗിച്ച് fabricate ചെയ്ത് ഒറ്റ യൂണിറ്റാക്കിയാല്‍ കോസ്റ്റ് കുറക്കാമെന്നുണ്ടെങ്കില്‍ ആ രീതിയെ integration based Value Engineering എന്ന് വിളിക്കാം.

capacity/Rating/ ശേഷി

ഒരുപകരണത്തിന്‍‌റ്റെ വില അതിന്‍‌റ്റെ capacity/Rating/ ശേഷിയെ യാണല്ലോ അടിസ്ഥാനമാക്കിയിട്ടുള്ളത്. ഉദഹരണം 10HP മോട്ടോറിന്‍‌റ്റെ വില എന്തുകൊണ്ടും 5 HP മോട്ടോറിനേക്കാള്‍ കൂടുതലായിരിക്കുമല്ലോ. ഉപകരണങ്ങളുടെ കപാസിറ്റി കുറച്ച് കോസ്റ്റ് കുറക്കുന്നതാണ് മറ്റൊരു രീതി. എങ്ങിനെയാണിത് സാധ്യമാകുന്നതെന്ന് നോക്കാം.

ഏതൊരു സം‌രഭത്തിന്‍‌റ്റെ തുടക്കത്തിലും അതിലുള്‍പ്പെട്ട പല ഉപകരണങ്ങളും തിരഞ്ഞെടുക്കുന്നത് കുറെ അനുമനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയയിരിക്കയാല്‍ തന്നെ ഇത്തരം ഉപകരണങ്ങള്‍ മിക്കതും over sized / Over rated ആയിരിക്കും. ഈ അനുമാനങ്ങള്‍ക്ക് കാരണം തുടക്കത്തില്‍ ലഭ്യമാകാത്ത വിവരങ്ങളാണ്.

Design പുരോഗമിക്കുന്നതോടെ ലഭ്യമാകുന്ന കൃത്യമായ അറിവുകളെ അനാലൈസിസ് ചെയ്ത് തുടക്കത്തില്‍ അടിസ്ഥാനപ്പെടുത്തിയ അനുമനങ്ങളെ ഒഴിവാക്കാനാവുന്നതോടെ ശരിയായ ശേഷിയുള്ള ഉപകരണം തിരഞ്ഞെടുക്കാനാവുന്നു ഇത് മിക്കവാറും ആദ്യത്തിലെ അനുമാന വിലയില്‍ നിന്നും കുറവായിരിക്കുമല്ലോ അങ്ങിനെ കോസ്റ്റ് കുറക്കാനാവുന്നു, ഈ രീതിയില്‍ Value Engineering ചെയ്യാവുന്നവയാണ് , Standby generator, busbar duct , main cables etc.
Spec dilution:

ചില Project specification ഉള്‍പ്പെടുത്തിയിട്ടുള്ള ആവശ്യമില്ലാത്തവ ഒഴിവാക്കുന്ന രീതിയാണിത്.
ഉദാഹരണം , സിവില്‍ ഡിഫന്‍സ് നിര്‍ബന്ധമുള്ള Egress lighting ന്‍‌റ്റെ കാര്യമെടുക്കാം. മിക്ക Project specification ലും ഏത് ടൈപ്പ് സിസ്റ്റമാണെന്ന് നോക്കാതെ Egress lighting ന് fire rated cables specify ചെയ്യാറുണ്ട്.

ഏത് തരത്തിലുള്ള സിസ്റ്റമാണെന്ന് നോക്കി over spec ആണോ എന്ന് വിലയിരുത്തി വാല്യൂ എഞ്ചിനീയറിങ്ങ് ചെയ്യാം. ഉദഹരണം Egress lighting , Central Battery System based ആണെങ്കില്‍ മാത്രമേ കേബിളുകള്‍ (wires) fire rated ഉപയോഗിക്കേണ്ടതുള്ളു മറിച്ച് Standalone Egress lighting system ആണെങ്കില്‍ സാധാരണ കേബിള്‍ മതി.

കാരണം ഇത്തരം അവസരങ്ങളില്‍ കേബിളുകള്‍ ഉപയോഗപ്പെടുത്തുന്നത് Battery charging നും Power supply reference നും മാത്രമാണ് അതുകൊണ്ട് തന്നെ സാധാരണ കേബിള്‍ മതി എനാല്‍ Central Battery System based ആണെങ്കില്‍ നിര്‍ബന്ധമായും കേബിളുകള്‍ fire rated ആയേ മതിയാവൂ. ഇത്തരം അനാവശ്യങ്ങള്‍ ഒഴിവാക്കിയും Value Engineering ചെയ്യാം.

അതേ സമയം,

unwanted over spec ഒഴിവാക്കിയുള്ള ഈ രീതിയെയാണ് പലരും തെറ്റായി മനസ്സിലാക്കിയിട്ടുള്ളതും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നത്. ഉദാഹരണം Project specification ല്‍ പറഞ്ഞിട്ടുള്ള LSF cables ഒഴിവാക്കി normal cables ഉപയോഗിക്കുന്നതിനേയും ; Life and safety equipment connect ചെയ്യാന്‍ നിരബന്ധമായും പയോഗിക്കേണ്ട ‍ fire rated cables മാറ്റി സാധാരണ കേബിള്‍ ഉപയോഗിച്ച് മുതലാളിക്ക് കാശ് ലാഭിക്കുന്നതിനെ Value Engineering എന്നല്ല തെമ്മാടിത്തരം എന്നാണ് വിളിക്കേണ്ടത്.

തീപിടുത്തമുണ്ടായാല്‍ ആളുകള്‍ മരിക്കുന്നതിന് പ്രധാനകാരണം പുകയാണെന്നും അതുകൊണ്ടാണ് LSF cable അഥവാ Low Smoke and Fume ഉപയോഗിക്കുന്നതെന്നും; Life and safety equipment connect ചെയ്യാനാണ് Emergency power ഉപയോഗിക്കുന്നതെന്നും അതിനാല്‍ fire rated cables നിര്‍ബന്ധമാണെന്നും മനസ്സിലാക്കാത്തവരാണ് ഇതുപോലെയുള്ള വിവരക്കേട് ചെയ്ത് അതിനെ Value Engineering എന്ന് വിളിക്കുന്നത്.