കൊച്ചിയില്‍ വിമാനമിറങ്ങിയ ഞങ്ങള്‍ പാസ്പോര്‍ട്ട് കണ്ട്രോള്‍ ലക്ഷ്യമാക്കി നടന്നു, രണ്ട് ക്യൂ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഏകദേശം എണ്‍പതോളം യാത്രക്കാര്‍ ഓരോന്നിലുമുണ്ട്.
വളരെ മെല്ലെ നീങ്ങുന്ന ഞങ്ങളുടെ ക്യൂവിന് കാരണം മറ്റേ ക്യൂവിനെ അപേക്ഷിച്ച് കൂടുതല്‍ ഫാമിലി യാത്രക്കാരുണ്ടയിരുന്നതാണെന്നെനിക്ക് മനസ്സിലായി. ഞങ്ങള്‍ക്ക് പിന്നിലായി നിന്നിരുന്ന ചെറുപ്പക്കാരന്‍ അരിശത്തോടെ പിറുപിറുക്കുന്നുണ്ടായിരുന്നു , കാരണമൊന്നുമല്ല , ഫാമിലിയാത്രക്കാര്‍ പോലീസുകാരന്‍റ്റെ യടുത്ത് കൂടുതല്‍ സമയമെടുക്കുന്നതിനാലായിരുന്നു , ഒറ്റ യാത്രക്കാര്‍ക്കായി മറ്റൊരു ക്യൂ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കിങ്ങനെ കെട്ടിക്കിടക്കേണ്ടിവരില്ലായിരുന്നു എന്നെനിക്കും തോന്നി.
ഒറ്റ യാത്രക്കാര്‍ക്ക് അല്ലെങ്കില്‍ രണ്ട് യാത്രക്കാര്‍ മാത്രമുള്ള ചെറുഫാമിലികള്‍ക്ക് ഒരു ക്യൂ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറെ സമയം ലാഭിക്കാം , സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ , പത്തില്‍ കുറവുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള പ്രത്യേക കൗണ്ടര്‍ പോലെ.
ഇതു കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്ന അവസ്ഥയാണ്. ചെറിയ കെട്ടിടങ്ങളില്‍ കാലങ്ങളായുപയോഗിക്കുന്ന കണ്ട്രോള്‍ സിസ്റ്റത്തില്‍ വലിയ വെത്യാസം ഉണ്ടാക്കാനായില്ലെങ്കിലും ഉയരം വളരെ കൂടുതലുള്ള കെട്ടിടങ്ങളില്‍ അതുപയോഗിക്കുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും മറ്റുമായിരുന്നു.
വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോട്ടേഷന്‍റ്റെ (ലിഫ്റ്റുകള്‍) ഏറ്റവും നൂതന കണ്ട്രോള്‍ സ്ട്രാറ്റജി (control strategy) ഈ ' ഗ്രൂപ്പാക്കല്‍ ' തത്വമാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് , പേരിട്ടിരിക്കുന്നത് സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി (smart lift technology).
സാധാരണ ഒരു ലിഫ്റ്റ് കണ്ട്രോള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം:
ഉയരത്തിലെ ഒരു ഫ്ലോറിലേക്ക് പോകേണ്ട ആള്‍ താഴെവന്ന് സ്വിച്ചില്‍ അമര്‍ത്തി കേബിനില്‍ കയറി മുകളിലേക്ക് പോകുന്നു.ഉയരം കൂടുതലുള്ള ഒരു കെട്ടിടത്തില്‍ , ഏറ്റവും മുകളിലേക്ക് പോകുന്ന ഒരാളുടെ സമയം മറ്റുള്ള താഴെയുള്ള ഫ്ലോറുകളില്‍ ആളുകള്‍ക്കിറങ്ങാനായി നിര്‍ത്തുന്നതിനാല്‍ എത്രയോ മടങ്ങ് കൂടുതല്‍ സമയം കേബിനില്‍ നില്‍ക്കേണ്ടി വരുന്നു.വളരെ തിരക്കുള്ള , ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഇത് ചെറിയ നഷ്ടമൊന്നുമല്ല വരുത്തുന്നത്. ഈ സമയ നഷ്ടം ഒഴിവാക്കാനായിട്ടാണ് ഫ്ലോര്‍ ഗ്രൂപ്പ് ലിഫ്റ്റുകള്‍ ഉണ്ടാക്കിയത്.
അതായത് , എണ്‍പത് നിലയുള്ള ഒരു ബില്‍ഡിങ്ങില്‍ നാല് ലിഫ്റ്റുകളുണ്ടെങ്കില്‍ , ഒന്നുമുതല്‍ ഇരുപത് വരെ ഒരു ലിഫ്റ്റ് , ഇരുപത് മുതല്‍ നാല്‍പ്പത് വരെ മറ്റൊന്ന് അങ്ങിനെ ഗ്രൂപ്പുകളാക്കി പ്രവര്‍ത്തിപ്പിക്കുന്നു. പഴയ രീതിയില്‍ നിന്നും സമയ ലാഭത്തിലെത്താന്‍ ഈ മര്‍ഗ്ഗത്തിന് ഒരു പരിധിവരെ പറ്റിയെങ്കിലും , കാര്യമായ ലാഭം വേണമെങ്കില്‍ കൂടുതല്‍ ലിറ്റുകള്‍ വെണമെന്ന സ്ഥിതിവന്നു.
ഇങ്ങനെ ഫിക്സഡ് ആയി ഗ്രൂപ്പുകളാക്കുന്നതിന് പകരം , ട്രാഫിക്കനുസരിച്ച് ഫ്ലോറുകളെ (സ്റ്റോപ്പുകളെ) ഗ്രൂപ്പുകളാക്കാനുള്ള ഒരു ടെക്നോളജിയെപ്പറ്റുള്ള ചിന്തയുടെ വിജയം , വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ടിങ്ങ് മേഖലയിലെ ഏറ്റവും ക്ഷമതയുള്ള ഒരു മാര്‍ഗ്ഗത്തിന്‍റ്റെ ജനനത്തിലവസാനിച്ചു - സ്മാര്‍ട്ട് ലിഫ്റ്റ് ടെക്നോളജി.
ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുനോക്കാം:
ആദ്യമായി ബില്‍ഡിങ്ങിന്‍റ്റെ പ്രവേശന കവാടത്തിനരികെയുള്ള 'ക്യൂ' മെഷിനില്‍ , ഉള്ളിലേക്ക് വരുന്ന ആള്‍ തനിക്ക് പോകേണ്ടുന്ന ഫ്ലോര്‍ നമ്പര്‍ എന്‍റ്റര്‍ ചെയ്യുന്നു , തത്സമയം മുന്നിലുള്ള സ്ക്രീനില്‍ പോകേണ്ട ലിഫ്റ്റ് നമ്പര്‍ തെളിയുന്നു , ഈ നമ്പര്‍ എല്ലായിപ്പോഴും ഫിക്സഡ് ആയിരിക്കില്ല വരുന്ന ആളുകളുടെ എണ്ണം , പോകേണ്ട ഫ്ലോര്‍ നമ്പര്‍ , നിലവിലുള്ള ലിഫ്റ്റുകളുടെ സ്ഥാനം എല്ലാം കണക്കാക്കി യാണ് ഒരു ലിഫ്റ്റ് ഗ്രൂപ്പ് ചെയ്യപ്പെടുന്നത്.
(അതായത് ഇന്ന് നാല്‍പ്പതാം നിലയിലേക്കുള്ളത് രണ്ടാമത്തെ ലിഫ്റ്റാണെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അതേ നിലയിലേക്ക് ഒരു പക്ഷെ നാലാമത്തെ ലിഫ്റ്റായിരിക്കും)
മുന്നില്‍ തെളിഞ്ഞ ലിഫ്റ്റ് നമ്പര്‍ ലക്ഷ്യമാക്കി നീങ്ങി , അതില്‍ കയറി യാത്ര ചെയ്യാവുന്നതാണ്. ഒരു പക്ഷെ മറ്റുള്ളവരും തന്‍റ്റെ തന്നെ ഫ്ലോറിലേക്കോ അല്ലെങ്കില്‍ സിസ്റ്റം കണക്കാക്കിയ മറ്റു ഫ്ലോറിലേക്കോ ഉള്ളവരായിരിക്കും. എന്തുതന്നെയായാലും ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ ഫ്ലോറുകളില്‍ ഈ നൂതന മര്‍ഗ്ഗം കൊണ്ട് എത്തിച്ചേരുന്നു.
ഒരുദാഹരണം നോക്കുക:
പതിനഞ്ച് പേര്‍ക്ക് കയറാവുന്ന നാല് ലിഫ്റ്റുകള്‍ ഉള്ള അറുപത് നിലയുള്ള ഒരു കെട്ടിടത്തില്‍ എങ്ങിനെ ആളുകള്‍ സഞ്ചരിക്കുന്നു എന്ന് നോക്കാം.വളരെ തിരക്കുള്ള ബില്‍ഡിങ്ങില്‍ ആദ്യം വന്ന ലിഫ്റ്റില്‍ (lift-A )പതിനഞ്ചുപേര്‍ കയറി യാത്രയാവും. പലരും പല നിലേക്കുള്ളതിനാല്‍ കാണിച്ചിരിക്കുന്ന ചാര്‍ട്ട് പോലെ ആ ലിഫ്റ്റ് അതിന്‍റ്റെ യാത്ര പൂര്‍ത്തിയാക്കും. പതിനഞ്ച്പേര്‍ യാത്ര ചെയ്യുന്ന ലിഫ്റ്റ് അവസാനത്തെ സ്റ്റോപ്പടക്കം പതിനഞ്ച് സ്ഥലങ്ങളില്‍ നിര്‍ത്തിയായിരിക്കും അതിന്‍റ്റെ യാത്ര അവസാനിപ്പിക്കുക.
അടുത്ത ലിഫ്റ്റ് ചാര്‍ട്ടില്‍ കാണിച്ചതുപോലെ യാത്ര ചെയ്യുന്നു , മറ്റുള്ളവയും യാത്ര തുടങ്ങുന്നു. ചാര്‍ട്ട് നോക്കിയാല്‍ മനസ്സിലാക്കാവുന്ന കാര്യം , അമ്പത് യാത്രക്കാരെക്കൊണ്ട്പോകാന്‍ നാല് ലിഫ്റ്റുകളും കൂടി 32 സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടിവരുന്നു.
ഇനി ഇതേ യാത്രക്കാര്‍ സ്മാര്‍ട്ട് ടെക്നോളജി ലിഫ്റ്റുകളില്‍ എങ്ങിനെ യാത്രചെയ്യുന്നു എന്നുനോക്കാം , ചാര്‍ട്ട് നോക്കുക , ഗ്രൂപ്പുകളായി തിരിച്ചതിനാല്‍ വെറും 15 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ ലിഫ്റ്റുകള്‍ക്കാവശ്യം വരുന്നത് , ഫലമോ യാത്രക്കാരുടെ സമയം ലാഭിക്കാനാവുന്നു , കുറവ് സ്റ്റോപ്പായതിനാല്‍ എനെര്‍ജി ലാഭിക്കാനാവുന്നു , മെയിന്‍റ്റനന്‍സ് വളരെ കുറവാകുന്നു , ഇത്തരം ടെക്നോളജി ഉയരം കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണനുയോജ്യം എന്ന് മാത്രം.
Saturday, September 27, 2008
Thursday, September 11, 2008
സീരീസ് ബള്‍ബുകള്‍ - വിശദീകരണം
കരിപ്പാറ സുനില്‍ മാഷുടെ ഒരു ചോദ്യമാണീ പോസ്റ്റിനാധാരം
230V ല്‍ പ്രവര്‍ത്തിക്കുന്ന 40W ന്‍റ്റെ ഒരു ബള്‍ബും 15W ന്‍റ്റെ രണ്ട് ബള്‍ബുകളും സീരീസായി കണ്‍ക്ട് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ . 15W ബള്‍ബുകള്‍ മാത്രം പ്രകാശിക്കുന്നതിനുള്ള കാരണമെന്തെന്നായിരുന്നു പ്രസ്തുതപോസ്റ്റിലെ ചോദ്യം.
മൂന്നു ബള്‍ബുകളുള്ള ഈ സീരീസ് സര്‍ക്യൂട്ടിനെ അനാലൈസ് ചെയ്താല്‍ ,15W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജ് 96.85 V ഉം , 40W ബള്‍ബിന് ലഭിക്കുന്നത് 36.38 V ആണെന്ന് കാണാം. അതുപോലെത്തന്നെ ,
15W ബള്‍ബിന് ലഭിക്കുന്ന പവറും 2.7W
40W ബള്‍ബിന് ലഭിക്കുന്ന പവറും 0.99W ലഭിക്കുന്നു.
ഈ പരാമീറ്റേഴ്സ് റേറ്റഡ് വോള്‍ട്ടേജും , പവറും സര്‍ക്യൂട്ടിന് ലഭിക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്നതാണ്.
ബള്‍ബിന്‍റ്റെ ഫിലമെന്‍റ്റുകള്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ചൂടാകുന്ന റെസിറ്റോര്‍സ് ആണല്ലോ. റെസിസ്റ്റര്‍ എന്നത് ചൂട് കൂടുന്നതിനനുസരിച്ച് കൂടുന്ന ഒരു പരാമീറ്ററും. ഒരു ബള്‍ബ് റേറ്റഡ് പവര്‍ ( ഉദാഹരണം:15W ) തരുന്ന സമയം അതിന്‍റ്റെ ഫിലമെന്‍റ്റ് ഏറ്റവും കൂടിയ ചൂടിലായിരിക്കുമ്പോളായിരിക്കും ലഭിക്കുക.
ഒരു റസിസ്റ്റന്‍സിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ , റസിസ്റ്റന്‍സിനനുപാതമായി അതിനു മുകളില്‍ ഒരു വോള്‍ട്ടേജ് ലഭിക്കുന്നു. കുറഞ്ഞ പവര്‍ തരുന്ന ബള്‍ബിന് കൂടുതല്‍ റെസിസ്റ്റന്‍സ് ആയിരിക്കുമല്ലോ ഉണ്ടാകുക അതുകൊണ്ട് തന്നെ 15W ബള്‍ബിന് 40W ബള്‍ബിനപേക്ഷിച്ച് കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു.
സ്വാഭാവികമായും കുറഞ്ഞ ബള്‍ബ് പ്രകാശിക്കുന്നു ഇതാകട്ടെ ആ റെസിസ്റ്ററിനെ കൂടുതല്‍ ചൂടാക്കുന്നു , കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു കൂടുതല്‍ പ്രകാശിക്കുന്നു.
അതേ സമയം 40W ബള്‍ബിന് വളരെ കുറവ് വോള്‍ട്ടേജ് ലഭിക്കുന്നതിനാല്‍ കത്താനാവുന്നില്ല , ഒപ്പം കുറഞ്ഞ പവര്‍ ബള്‍ബ് ഫിലമെന്‍റ്റിന്‍റ്റെ റെസിസ്റ്റന്‍സ് കൂടുന്നതിനാല്‍ വീണ്ടും വൈദ്യുത പ്രവാഹം കുറയുകയും കൂടുതല്‍ 40W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജിന് വീണ്ടും കുറവ് വരുന്നു.
ഇങ്ങനെ ലഭിക്കുന്ന വോള്‍ട്ടെജിലുള്ള കുറവാണ് വലിയ വാട്ടിന്‍റ്റെ ബള്‍ബ് കത്താതിരിക്കാനും മറ്റുള്ളത് കത്താനും കാരണം.
ഒരു ബള്‍ബ് കത്താന്‍ വേണ്ട മിനിമം വോള്‍ട്ടെജ് എത്ര ശതമാനം വെണമെന്നത് കാണാന്‍ ഈ ലിങ്ക് കാണുക.
ഈ കാരെക്ടെറിസ്റ്റിക്സില്‍ , "ശക്തമായ inrush current" ന്‍റ്റെ ഇഫ്ഫെക്ടെന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട്,
ഇത് തെറ്റായ ഒരു ധാരണയാണത് , പറയപ്പെടുന്നതുപോലെ ഓണ്‍ ആക്കുന്നതിന് മുമ്പുള്ള ഒരു ബള്‍ബിന്‍റ്റെ റെസിസ്റ്റന്‍സ് അതിന്റെ സ്റ്റെഡിസ്റ്റേറ്റ് റെസിസ്റ്റന്റിന്റെ 15 ഓളം മടങ്ങ് കുറവാണെങ്കിലും കറണ്ട് 15 ഓളം മടങ്ങ് വരെ ഉയരുന്നില്ല ,
ബള്‍ബ് ഫിലമെന്‍റ്റ് ഉണ്ടാക്കിയിട്ടുള്ളത് ചുരുളുകളായിട്ടായതിനാല്‍ ഉള്ള inductance സര്‍ക്യൂട്ടില്‍ സീരീസായാണ് കിടക്കുന്നത്. ഒരു ബള്‍ബ് സ്വിച്ചോണാക്കുമ്പോള്‍ ഉണ്ടാകുന്ന 15 ഓളം മടങ്ങ് കറണ്ടിനെ ഇത് ലിമിറ്റ് ചെയ്യുന്നുണ്ട്. വൈദ്യുത പ്രവാഹമുള്ള ഒരു മീഡിയത്തിന്‍റ്റെ geometry അതിലൂടെയുള്ള വൈദ്യുതപ്രവാഹത്തെ സ്വാധീനിക്കും അതാണിവിടെ സഹായകരമാകുന്നത്.
ഈ വിഷയത്തിന് മുകളിലെ മൂലകാര്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും പ്രസ്തുത പോസ്റ്റില്‍ നിന്നും ചര്‍ച്ച വഴിതിരിഞ്ഞെത്തിയതിനാലാണീ വിശദീകരണം.
പ്രധാനമായും മനസ്സിലാക്കേണ്ടത് , ഫിലമെന്റിലുള്ള പറയപ്പെട്ട inductance കറന്‍റ്റ് steady യായാല്‍ പിന്നീട് പ്രസക്തി നഷ്ടപ്പെടും എന്നാണ് , അതായത് , റെസിസ്റ്റന്‍സ് കത്തി ചൂടാകുമ്പൊള്‍ ഉണ്ടാകുന്ന rate of change of current ഉള്ളപ്പോള്‍ മാത്രമേ പ്രസക്തിയുള്ളൂ.
നാല് മുതല്‍ പത്ത് മില്ലി സെക്കന്‍റ്റ് സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ഭേദപ്പെട്ട rate of change of current സംഭവിക്കുന്നതിനാല്‍ മാത്രമാണ് വളരെ ചെറിയ inductance ന് പോലും പ്രസക്തിയുണ്ടാക്കുന്നതും.

Subscribe to:
Posts (Atom)