Friday, September 25, 2009

ആട്ടോമാറ്റിക് സിസ്റ്റംസ് - 1 : BHS

ഓട്ടോമാറ്റിക് സിസ്റ്റംസ് എന്നൊരു സീരീസ് തുടങ്ങി മിക്കതിനേയും ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു ആഗ്രഹം, അതിന്റെ ഒരു തുടക്കമെന്നോണമായിരുന്നു ലിഫ്റ്റ് എന്ന പോസ്റ്റ്. എന്നാല്‍ തറവാടിയിലൂടേയും ചിന്തകളിലൂടെയുമൊക്കെ പോയപ്പോള്‍ ഇതങ്ങ് പിന്നില്‍ പോയി.

ഓട്ടോമാറ്റിക് സിസ്റ്റംസ് വിഭാഗമാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ആട്ടോമാറ്റിക് ട്രാവല്‍ സിസ്റ്റമാണ് അതിലാവട്ടെ ആദ്യത്തേത് ലിഫ്റ്റുമായിരിക്കും. ലിഫ്റ്റിനെ പറ്റി ഇവിടെ വായിക്കാം.

ഈ പോസ്റ്റില്‍ പ്രതിപാദിക്കാന്‍ പോകുന്നത് മറ്റൊരു ഓട്ടോമാറ്റിക് ട്രാവല്‍ സിസ്റ്റമാണ്, Baggage Handling System - BHS. പ്രധാനമായും ഈ സിസ്റ്റം കാണുന്നത് എയര്‍ പോര്‍ട്ടുകളിലാണെന്ന് പറയേണതില്ലല്ലോ. ഒരാള്‍ വിമാനയാത്ര തുടങ്ങുന്നതിന്റെ ആദ്യ ഫേസ് കയ്യിലുള്ള ബാഗുകള്‍ പരിശോധനക്ക് വിധേയമാക്കുകയാണല്ലോ, തുടര്‍ന്ന് ചെക്ക് ഇന്‍.

ഒരു ഭാഗത്തായി നിരന്നിരിക്കുന്ന നിരവധി ചെക്ക് ഇന്‍ കൗണ്ടറിലൊന്നിലേക്ക് യാത്രക്കാരന്‍ ടിക്കറ്റും ബാഗുകളുമായി പ്രവേശിക്കുന്നു. ടിക്കറ്റും ഇതരയാത്രാ ഡോക്യുമെന്റ്സും കൗണ്ടര്‍ സ്റ്റാഫ് പരിശോധിച്ചതിന് ശേഷം കൗണ്ടറിന് തൊട്ടടുത്തുള്ള കണ്‍‌വേയറിലേക്ക് യാത്രക്കാരന്റെ ബാഗുകള്‍ വെക്കുന്നു, കണ്‍‌വേയറിലൂടെ ബാഗ് യാത്രയാവുന്നു, ബോര്‍ഡിങ്ങ് പാസ്സുമായി യത്രക്കാരന്‍ വിമാനത്തിലേക്കും.ഇറങ്ങുന്ന എയര്‍ പോര്‍ട്ടില്‍ നിന്നും ബാഗുമെടുത്ത് യാത്രക്കാരന്‍ പുറത്തേക്ക്. ഇതാണല്ലോ ഒരു സാധാരണ വിമാന യാത്രയുടെ പ്രോസസ്സ്.

ഒരേ സമയത്ത് പല സ്ഥലത്തേക്കുള്ള യാത്രക്കാര്‍ നിരന്നിരിക്കുന്ന പല ചെക്ക് ഇന്‍ കൗണ്ടറുകളിലായി ഒരേസമയം ബാഗുകള്‍ വെക്കുന്നുണ്ട്. അവയെല്ലം ഒരുമിച്ച് ഉള്ളിലേക്ക് പോകുന്നത് ഒരു വലിയ സിംഗിള്‍ കണ്‍‌വേയറിലൂടെയാണ്‍ താനും. എന്നിട്ടും എങ്ങിനെയാണ് തന്റെ ബാഗുകള്‍ തന്റെ വിമാനത്തില്‍ കയറി തനിക്കിറങ്ങേണ്ട എയര്‍ പോര്‍ട്ടില്‍ എത്തുന്നതെന്ന മിക്ക യാത്രക്കാരും ആലോചിക്കാറുണ്ടാവില്ല. ഇതിനായി ഒരു വലിയ സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ട് അതാണ് ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റം അധവാ ബി.എച്ച്. എസ് B.H.S , ചിത്രങ്ങളടക്കം വിശദീകരണം അടുത്ത പോസ്റ്റില്‍.

തുടരും.

4 comments:

തറവാടി said...

"ആട്ടോമാറ്റിക് സിസ്റ്റംസ് - 1 : BHS"

വീകെ said...

അടുത്തതിനായി കത്തിരിക്കുന്നു..

വഴികാട്ടി said...

interestive...but ഇതൊരു നോവല്‍ സ്റ്റൈല്‍ ആയി പ്പോയല്ലോ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

kaaththirikkunnu....