Thursday, March 6, 2008

ലിഫ്റ്റുകള്‍

ഒരു ത്രീ ഫേസ് മോട്ടോറും , ആളുകള്‍‌ക്ക് കയറി നില്‍‌ക്കാന്‍ ഒരു കാബിനും , കാബിന്‍‌റ്റെ ഭാരം ബാലന്‍സ് ചെയ്യാന്‍ ഒരു പ്രതിഭാരവും(counter weight) ഇവയൊക്കെ പ്രവര്‍‌ത്തിപ്പിക്കാന്‍ ഉള്ള ഇലക്ടിക്ക് സര്‍ക്യൂട്ടുകളുമാണ് ഒരു പഴയ കാല ലിഫ്റ്റിന്‍‌റ്റെ ( എലിവേറ്ററിന്‍‌റ്റെ ) പ്രധാന ഭാഗങ്ങള്‍.




Relay കളും contactors ഉം കൊണ്ടുണ്ടാക്കിയ കണ്ട്രോള്‍ , ത്രീ ഫേസ് മോട്ടോറിന്‍‌റ്റെ ഫേസുകള്‍ മാറ്റി മോട്ടോറിനെ ഇടത്തോട്ടും വലത്തോട്ടും കറക്കുമ്പോളാണ് കാബിന്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നത്.


ചിത്രത്തില്‍ കാണുന്നതുപോലെ contactor (CF) ഓണാവമ്പോള്‍ ഒരു വശത്തേക്കും contactor (CR) ഓണാവുമ്പോള്‍ മറുവശത്തേക്കും മോട്ടോര്‍ കറങ്ങുകയും തത്ഫലമഅയി , കേബിന്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്നു.




ഒരു contactor ഓണാവുന്നതോടെ മോട്ടോര്‍ കറങ്ങാന്‍ തുടങ്ങുകയും , നിര്‍ത്തുമ്പോള്‍ contactor ഓഫാക്കിക്കൊണ്ട് മോട്ടോറിലേക്കുള്ള വൈദ്യുത പ്രവാഹം നിര്‍ത്തുന്നതിനൊപ്പം തന്നെ , ബ്രേക്കായി പ്രവര്‍ത്തിക്കുന്ന electro-magnet ഉപയോഗിച്ച് മോട്ടോര്‍ ഷഫ്റ്റിനെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ തുടക്കത്തിലും , നിര്‍ത്തുമ്പൊളും കേബിനില്‍ നല്ല കുലുക്കം അനുഭവപ്പെടും.

ഇത്തരത്തിലുള്ള ഒരു ലിഫ്റ്റിന്‍‌റ്റെ സ്പീഡ് ഗ്രാഫ് കാണുക:



വേഗത കൂടുന്നതിനനുസരിച്ച് കുലുക്കം കൂടുന്നതിനാല്‍ ഈ തലമുറയിലെ ലിഫ്റ്റുകളെല്ലാം വേഗത വളരെ കുറഞ്ഞവയായിരുന്നു. ഇതിനു പുറമെ സുരക്ഷിതത്തിന്‍‌റ്റെ കാര്യത്തില്‍ മേല്‍‌ പറഞ്ഞ electro-magnetic ബ്രേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Two speed lifts

മുകളില്‍ സൂചിപ്പിച്ച ഏക സ്പീഡുള്ള മോട്ടോറിനു പകരമായി , രണ്ട് വ്യത്യസ്ഥ സ്പീഡുകളുള്ള മോട്ടോറുകളുടെ ഉപയോഗപ്പെടുത്തല്‍ ലിഫ്റ്റുകളുടെ ചരിത്രത്തില്‍ ഒരു പ്രധാന കാല്‍ വെപ്പായിരുന്നു.
കൂടിയ വേഗതയില്‍ ഓടിത്തുടങ്ങി , നിര്‍ത്തേണ്ടുന്നതിന് കുറച്ചു മുമ്പ് കുറഞ്ഞ വേഗതയിലേക്ക് മാറുകയും , നിര്‍ത്തേണ്ട സ്ഥലമെത്തുമ്പൊള്‍ നിര്‍‌ത്തുകയും ചെയ്യുന്നതോടേ ആദ്യകാല ലിഫ്റ്റുകളിലുണ്ടായിരുന്ന പ്രധാന പ്രശ്നങ്ങളായ , കാബിന്‍ കുലുക്കം , കുറഞ്ഞ വേഗത എന്നിവ പരിഹരിക്കപ്പെട്ടു.

ഇത്തരം ലിഫ്റ്റുകളെ two speed elevators എന്നാണറിയപ്പെടുന്നത്. ആദ്യകാല ഏക സ്പീഡ് ലിഫ്റ്റുകളില്‍ നിന്നും two speed ലിഫ്റ്റിലേക്കുള്ള പുരോഗതിയില്‍ വേഗതയില്‍ മാത്രമായിരുന്നില്ല മാറ്റങ്ങള്‍ വന്നത്.
വാതിലുകള്‍ പോലും ഇല്ലാതിരുന്ന ആദ്യകാല കാബിനുകളില്‍ automatic door കള്‍ വന്നു.
ഏക സുരക്ഷയായിരുന്ന ബ്രേക്കില്‍ നിന്നും താഴെപറയുന്ന (പ്രധാന) സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി :
1.) ക്യാബിന്‍ ഡോറോ / ഫ്ലോറില്‍ ഉള്ള ഡോറോ തുറന്നാല്‍ ; ആളുകള്‍ (ഭാരം)കൂടിയാല്‍ ‍ലിഫ്റ്റ്‌ പ്രവര്‍ത്തിക്കില്ല.

2.)ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നോ ഏറ്റവും താഴെയുള്ള നിലയില്‍ നിന്നോ കാബിന്‍ നീങ്ങിയാല്‍ ലിഫ്റ്റിലേക്കുള്ള മൊത്തം വൈദ്യുതി വിച്ഛേദിക്കപ്പെടും.

3.)ഏന്തെങ്കിലും കാരണ വശാല്‍ താഴോട്ട്‌ പതിക്കുമ്പോള്‍ കാബിനെ റൈലിലേക്ക്‌ പിടിച്ചു നിര്‍‌ത്തി ആളുകളെ പരിക്കുകളില്‍ നിന്നും രക്ഷപ്പെടുത്തുന്നു.

( പുതിയ ലിഫ്റ്റുകളില്‍ ഇതില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുണ്ട് , ആവശ്യമില്ലെന്ന് തോന്നുന്നതിനാല്‍ പ്രതിപാദിക്കുന്നില്ല)

മേല്‍ പറഞ്ഞ രണ്ട് തരത്തിലുള്ള മോട്ടോറുകളും fixed speed മോട്ടോര്‍സ് ആയിരുന്നു ,
അതായത് വൈദ്യുതി മോട്ടോറിലേക്ക് പ്രവഹിക്കുമ്പോള്‍ അവ ഒരു സ്പീഡില്‍ കറങ്ങും.

കറങ്ങുന്ന മൊട്ടോറിനെ സ്പീഡ് കുറക്കാതെ ബ്രേക്കിട്ട് പിടിച്ചുനിര്‍ത്തുന്നതിനാല്‍ കുലുക്കമനുഭവപ്പെട്ടിരുന്നു, ആദ്യകാല ലിഫ്റ്റുകളെ അപേക്ഷിച്ച് നിര്‍‌ത്തുന്ന സമയത്ത് മോട്ടോറുകള്‍ കുറഞ്ഞ വേഗതയില്‍ ഓടുമ്പോള്‍ ഈ കുലുക്കം കുറവയേ അനുഭവപ്പെട്ടുള്ളൂ.

ഈ ചെറിയ കുലുക്കം (പ്രധാനമായി) പരിഹരിക്കാന്‍ വേണ്ടിയാണ് മോട്ടോറുകളുടെ വേഗത നിയന്ത്രിക്കാന്‍ കഴിവുള്ള motor drive കളുപയോഗിച്ചത്.

V.V.F Lifts

ഒരു ത്രീ ഫേസ് മോട്ടോറിന്‍‌റ്റെ സ്പീഡിന്‍‌റ്റെ സൂത്രവാക്യമാണിത്.
n=120f/p

n=speed of motor rotation
f= frequuency
p= number of poles of motor
അതായത് , ഒരു മോട്ടോര്‍ കറങ്ങുന്ന സ്പീഡ് അതിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ ആവൃത്തി ( frequency ) യും , മോട്ടോറിലുള്ള കാന്ത പോളുകളേയും ആശ്രയിച്ചിരിക്കുന്നു.
നമ്മുടെ നാടില്‍ ആവൃത്തി അമ്പതാണല്ലോ ( 50 ) , മിക്ക മോട്ടോറുകളിലും നാല് (4) പോളുകളാണുള്ളത് അതുകൊണട് തന്നെ വെള്ളം പമ്പ് ചെയ്യാനും മറ്റുമുപയോഗിക്കുന്ന മോട്ടോറുകള്‍.

120X50/4 = 1500 RPM ( ഒരു മിനിട്ടില്‍ 1500 തവണ കറങ്ങും)
മോട്ടോറിലേക്കുള്ള വൈദ്യുതിയുടെ ആവൃത്തിയെ വ്യത്യാസപ്പെടുത്തി വേഗതയെ നിയന്ത്രിക്കുന്ന ഉപകരണമാണ് ഡ്രൈവുകള്‍ (frequency drive)
ഇത്തരം ഡ്രൈവുകള്‍ ഉപയോഗിച്ച് മോട്ടോറുകളുടെ സ്പീഡ് വ്യതിയാനപ്പെടുത്തുന്നതോടേ വളരെ സുഗമമായി ലിഫ്റ്റുകള്‍ ചലിക്കുന്നു.
തുടക്കത്തില്‍ വളരെ കുറവ് ആവൃത്തികൊടുത്ത് , മെല്ലെ ആവൃത്തികൂട്ടുമ്പോള്‍ വേഗതയും കൂടുന്നു , നിര്‍ത്തേണ്ടുന്ന സഥലത്തെത്തുമ്പോള്‍ വീണ്ടും ആവൃത്തികുറക്കുന്നു സ്വാഭവികമായും വേഗതയും ഇത്തരത്തില്‍ യാതൊരു വിധ കുലുക്കവുമില്ലാതെ കാബിനില്‍ യാത്രക്കാര്‍ക്ക് നില്‍‌ക്കാനാവുന്നു.
ഡ്രൈവുകളുപയോഗിച്ചിട്ടുള്ള ഇത്തരം ലിഫ്റ്റുകളെയാണ് V.V.F lift എന്ന് വിളിക്കുന്നത്.

ഇത്തരം ലിഫ്റ്റുകളുടെ സ്പീഡ് ഗ്രാഫ് കാണുക:




പ്രധാന ഭാഗമായ മോട്ടോറിന് മാറ്റം വന്ന സമയത്തുതന്നെ , relays ഉപയോഗിച്ചിരുന്ന പഴയ സര്‍ക്യൂട്ടുകളില്‍ നിന്നും ചിപ്പുകളിലേക്കും അവിടെനിന്നും microprocessor അടിസ്ഥാനപ്പെടുത്തിയവയിലേക്കും മാറിയിരുന്നു.ഇന്നുകാണുന്ന എല്ലാ ലിഫ്റ്റുകളും റ്റു സ്പീഡ്‌ ലിഫ്റ്റുകളോ അല്ലെങ്കില്‍ V.V.F lift കളോ ആണ്.
രണ്ടാം ഭാഗം ഇവിടെ വായിക്കുക

1 comment:

Anonymous said...

your blog lifted me to new hights .kindly write blog on tech subjects basing on your practical xprnce @ gulf pl.