Friday, April 4, 2008

ഊര്‍ജ്ജ ക്ഷമത

റയില്‍ മേല്‍ കയറ്റിയ ട്രോളി ഒരു കുതിരയെ ഉപയോഗിച്ച്‌ വലിച്ചുകൊണ്ടുപോകുന്നതാണ് ചിത്രത്തില്‍.

റയിലിന് വശത്ത് കൂടി നടന്ന് വലിക്കുമ്പോള്‍ കുതിരക്ക് റയിലിനു മുകളിലൂടെ നടന്ന് വലിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുമല്ലോ. റയിലിനു മുകളിലൂടെ നടന്ന് വലിക്കുമ്പോള്‍ കുതിര ചെയ്യുന്ന പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമെന്നിരിക്കെ , വശത്തുകൂടി നടക്കുമ്പോള്‍ എടുക്കുന്ന അധിക പ്രവൃത്തി സത്യത്തില്‍ അനാവശ്യമാണ്. റയിലില്‍ നിന്നും കുതിര നടക്കുന്ന അകലം കൂടും തോറും ഈ

' അനാവശ്യ ' പ്രവൃത്തിയുടെ അളവും കൂടുന്നു.

ഇലക്ട്രിക് എഞ്ചിനീയറിങ്ങില്‍ പ്രധാന സ്ഥാനമാണ് പവര്‍ ഫാക്ടറിനുള്ളത്.

ഒരു നിശ്ചിത പ്രവൃത്തി ചെയ്യാന്‍ ആവശ്യമുള്ള ഊര്‍ജ്ജവും , ഉപയോഗിച്ച (കിട്ടിയ ) ഊര്‍ജ്ജവും തമ്മിലുള്ള റേഷ്യോ ആണ് പവര്‍ ഫാക്ടര്‍.

ചിത്രത്തില്‍ നോക്കുക ,

power factor=real power/apparent power.

ഒരു പ്രവൃത്തി ചെയ്യാന്‍ വൈദ്യുതോര്‍ജ്ജം എത്രമാത്രം കര്യക്ഷമമായി ഉപയോകപ്പെടുത്തുന്നു എന്നാണിതു കാണിക്കുന്നത്.വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പവര്‍ ഫാക്ടറുണ്ട്.ഇതിന്‍‌റ്റെ മൂല്യം ഒന്നോ അതില്‍ താഴെയോ ആകുന്നു.

മൂല്യം ഒന്നാകുമ്പോള്‍ ചെയ്യുന്ന പ്രവൃത്തി = ആവശ്യമുള്ള പ്രവൃത്തി എന്നാണല്ലോ , അതുപോലെ ഒന്നില്‍ താഴെയാകുമ്പോള്‍ ആവശ്യമില്ലാതെ പ്രവൃത്തിചെയ്യുന്നുവെന്നും മനസ്സിലായല്ലോ.
പവര്‍ ഫാക്ടറ് എങ്ങിനെയൊക്കെ ബാധിക്കുന്നുവെന്ന് നോക്കാം:

പ്രധാനമായും രണ്ട്‌ പ്രശ്നങ്ങളാണ് ചെറിയ പവര്‍ ഫാക്ടറുകളുണ്ടാക്കുന്നത്‌ ,
1) ആവശ്യത്തില്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവരുന്നു അതുകൊണ്ടുതന്നെ ഈ അനാവശ്യമായ വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കേണ്ടിവരുന്നു.

2) വൈദ്യുതി നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്നും ഉപയോഗപ്പെടുത്തുന്ന സ്ഥലത്തേക്കുള്ള കടത്തിവിടലില്‍ , ആവശ്യത്തിനുള്ള വൈത്യുതിക്കുള്ള പ്രസരണ നഷ്ടം , ഈ അമിത വൈദ്യുതിക്കും ബാധകമായതിനാല്‍ പ്രസരണ നഷ്ടം വളരെ കൂടുന്നു.

മേല്‍‌ പറഞ്ഞത് പ്രത്യക്ഷത്തിലുള്ളതാവുമ്പോള്‍ പരോക്ഷമായി വളരെ പ്രശ്നങ്ങളാനിതുണ്ടാക്കുന്നത് അതില്‍ പ്രധാനിയാണ് വോള്‍ട്ടേജില്ലായ്മ.

കുറഞ്ഞ പവര്‍ ഫക്ടറിനുത്തരവാദികള്‍ മോട്ടൊറുകള്‍ പോലുള്ള ഉപകരണങ്ങളും അവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മറ്റുപകരണങ്ങളുമാണ് , വെള്ളമടിക്കാനുള്ള പമ്പ് മുതല്‍ , വാഷിങ്ങ് മഷീന്‍ , ഫാനുകള്‍ , ഫ്ലൂറസ്സെന്‍‌റ്റ് ലറ്റുകള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍.

താഴ്ന്ന പവര്‍ ഫാക്ടറിനെ ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കപ്പാസിറ്ററുകള്‍ വൈദ്യുത ശൃഘലയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധ്യമാകുന്നത്.


പവര്‍ ഫാക്ടര്‍ ഉയര്‍ത്തേണ്ടുന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്‍‌മാരാകുകയും അതിനുവേണ്ടത നടപടികള്‍ അധികൃതര്‍ ഉറപ്പ് വരുത്തുകയും ചെയ്താല്‍ തന്നെ കേരളത്തിലെ വൈദ്യുത മേഖലയുടെ ഒരു പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാവുന്നതാണ്.

ഇതിനു പക്ഷെ ഓരോ ചെറിയ വീടുകളും വീട്ടില്‍ കപാസിറ്ററുകള്‍ സ്ഥാപിക്കണമെന്നല്ല മറിച്ച് ഇതിനു പ്രധാന ഉത്തരവാദികളായ ഇന്‍‌ഡസ്ട്രികളിലും മറ്റും യഥാര്‍ത്ഥ പവര്‍ ഫാക്ടര്‍ കണക്കാക്കി അതിനനുസരിച്ച കപാസിറ്റര്‍ ബാങ്കുകള്‍ സ്ഥാപിക്കല്‍ മാത്രമല്ല സ്ഥാപിച്ചവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുറക്കുകകൂടി ചെയ്യേണ്ടതാണ്.

ഇന്‍‌ഡസ്റ്റ്റികളില്‍ പവര്‍ ഫാക്ടര്‍ ഉയര്‍ത്താന്‍ കപാസിറ്ററുകള്‍ വെക്കണമെന്നതൊരു നിയമമാണെങ്കിലും ക്രമേണ കാടാവുന്നവ മറ്റിവെക്കാനോ നേരെയക്കാനോ ആരും തയ്യാറാവുന്നില്ല എന്നതാണ് ദുഖസത്യം , ചിലര്‍ അറിഞ്ഞ് ചെയ്യാതിരിക്കുമ്പൊള്‍ ചിലര്‍ അറിയാതെയും ചെയ്യാതിരിക്കുന്നു.

കഴിഞ്ഞ തവണ നാട്ടില്‍ ഒരു സുഹൃത്തിന്‍‌റ്റെ ഫാക്റ്ററി കാണാന്‍ പോയിരുന്നു , മാറ്റിവെച്ചിരിക്കുന്ന കപാസിറ്റര്‍ ബാങ്ക് ചൂണ്ടി ഞാന്‍ ചോദിച്ചു ,

' ദെ ന്താടാ കണകറ്റ് ചെയ്യാത്തത്? '

' ഓ അതിലൊരെണ്ണം പോയികിടക്കുന്നു പിന്നെ മാറ്റിയിടാന്‍ സമയം കിട്ടിയില്ല ' ഒരു ചിരിയും കക്ഷി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആണെന്നതൊരു ദുഖസത്യം:

3 comments:

തറവാടി said...

1.അകലവും ആങ്കിളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നല്ലോ , രണ്ടും ഒന്നുതന്നെ.

2.അല്ല , വോള്‍ട്ടേജും കറന്‍റ്റും തമ്മിലുള്ള ആങ്കിള്‍ (കോണ്‍) കുറച്ചാല്‍ നഷ്ടപ്പെടുത്തുന്ന വൈദ്യുതോര്‍ജ്ജം കുറക്കാനാവുന്നു ,
പുതിയ പോസ്റ്റ്‌ ഇതിനൊപ്പം വായിക്കുക.

3.വൈദ്യുത ശൃഘലയിലുള്ള ഇന്‍ഡക്റ്റന്‍സാണ് പവര്‍ ഫാക്ടര്‍ കുറയാനുള്ള പ്രധാന കാരണം. ഫ്ലൂറസന്‍‌റ്റ് ബള്‍ബുകള്‍ കത്തിക്കാന്‍ ചോക്കുകള്‍
ഉപയോഗിക്കുന്നത്‌ കൊണ്ടാണിതു സംഭവിക്കുന്നത്.

4. ഈ പോസ്റ്റ്‌ കാണുക വിശദമാക്കിയിട്ടുണ്ട്‌

ഇക്കാസേ , അതെന്നെ കാരണം.

പൊറാടത്തെ, കപാസിറ്ററുകള്‍ ഉപയോഗിച്ചാല്‍ വോള്‍ട്ടേജും കറന്‍റ്റും തമ്മിലുള്ള ആങ്കിള്‍ കുറക്കനാവുന്നു. അതുകൊണ്ടുതന്നെ നഷ്ടപ്പെടുന്ന വൈദ്യുതിയുടെ അളവ്‌ കുറക്കാനുമാവുന്നു പുതിയ പോസ്റ്റ്‌ കാണുക.

തറവാടി said...

ഊര്‍ജ്ജ ക്ഷമത തുടര്‍ച്ച പുതിയ പോസ്റ്റ്

Anonymous said...

ശാസ്ത്ര സാങ്കേതിക കാര്യങ്ങള്‍ വളരെ ലളിതമായി എഴുതിയിരിക്കുന്ന ഈ ബ്ലോഗിന് നന്ദി !