കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി തറവാടി വിശദീകരിച്ച ഊര്‍ജ്ജ ക്ഷമത അഥവാ പവര്‍ ഫാക്റ്ററിനെ കുറിച്ച് മനസ്സിലാകാത്തവര്‍ക്കായി അതി ലളിതമായ ഒരു ഉപമ.
റബ്ബര്‍ കൊണ്ടുള്ള ഒരു പൈപ്പിലൂടെ വെള്ളം കടത്തി വിടുന്നു എന്ന് കരുതുക(ചിത്രം 1).പക്ഷെ ഏതെങ്കിലും കാരണവശാല്‍ ചിത്രം രണ്ടില്‍ കാണുന്ന പോലെ അതില്‍ ഒരു കുഴി രൂപപ്പെടുകയാണെങ്കില്‍ മുഴുവന്‍ വെള്ളവും ലക്‌ഷ്യത്തിലെത്തിക്കാന്‍ കഴിയില്ല.
എന്നാല്‍ ചിത്രം മൂന്നില്‍ കാണുന്ന പോലെ പുറത്ത് നിന്ന് ഒരു താങ്ങ് കൊടുത്ത് ആ കുഴിയുടെ ആഴം കുറച്ചാല്‍ കൂടുതല്‍ വെള്ളം ലക്‌ഷ്യലെത്തിക്കാന്‍ കഴിയും.
ഇതു പോലെ വൈദ്യുതി പ്രസരിപ്പിക്കുന്ന ലൈനുകളിലേയും ഉപയോഗിക്കുന്ന ഉപകരണങ്ങളിലേയും ഇന്‍ഡക്റ്റന്‍സ് മൂലം ആകെയുള്ള ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് ഉപയോഗശൂന്യമാകുന്നു.കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് ഒരു പ്രതിപ്രവര്‍ത്തനത്തിലൂടെ ഈ നഷ്ടം കുറക്കുന്നതിനാണ് പവര്‍ഫാക്റ്റര്‍ കറക്ഷന്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
3 comments:
ഊര്‍ജ്ജക്ഷമത-അതിലളിതം
ഓകെ... ഈ ഉദാഹരണത്തില്‍കൂടെ അത് വളരെ വ്യക്തമായി വല്യമ്മായീ. അങ്ങനെയെങ്കില്‍ ഓരോ ഇലക്ട്രിക് ഉപകരണവും ഉണ്ടാക്കുമ്പോള്‍ തന്നെ അതിന്റെ പവര്‍ഫാക്റ്റര്‍ ഏറ്റവും കൂട്ടിവച്ചുകൂടേ.
അപ്പൂ,
പവര്‍ ഫാക്റ്ററോ അല്ലെങ്കില്‍ അതിനു കാരണമായ ഇന്‍ഡക്റ്റന്‍സോ മുഴുവനായി ഇല്ലാതാക്കാന്‍ കഴിയില്ല.അതിന്റെ ഇഫക്റ്റിനെ ന്യൂട്രലൈസ് ചെയ്യാനോ കുറക്കാനോ വിപരീത രീതി ഉപയോഗിക്കാനേ കഴിയൂ.
ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസിഡിറ്റി കുറയ്ക്കാന്‍ അതൊടോപ്പം ആല്‍ക്കലി അടങ്ങിയ ഗുളിക കഴിക്കുന്ന പോലെ.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
Post a Comment