ബസ്സ് പുറപ്പെട്ടപ്പോള്‍ അവറാനിക്ക വാച്ചില്‍ നോക്കി.
' അല്ലാ ദെപ്പൊഴാ അവിടെ എത്ത്വാ ? '
' ഹാജ്യേരേ നിങ്ങളുറങ്ങിക്കോ അവിടെ എത്തുമ്പോ വിളിക്കാം '
ദീര്‍ഘദൂര യാത്ര കഴിഞ്ഞ് സിറ്റിയിലെത്തിയപ്പോള്‍ പാതിരാത്രിയായിരുന്നു.ആട്ടോയില്‍ കൊച്ചുമകന്‍റ്റെ വീടിന്‍റ്റെ ഗേറ്റില്‍ ഇറങ്ങിയപ്പോള്‍വീട്ടിനുള്ളില്‍ ലൈറ്റുണ്ടായിരുന്നില്ലെങ്കിലും ഗേറ്റില്‍ ബള്‍ബ്കത്തുന്നൂണ്ടായിരുന്നു.
' എത്രേണ് കോയാ 'പൈസ കൊടുത്തതിനു ശേഷം അരണ്ട വെളിച്ചത്തില്‍ അവറാനിക്ക ഗേറ്റിന് വശത്തുള്ളബെല്‍ സ്വിച്ചില്‍ വിരലമര്‍ത്തി.യാതൊരിളക്കവും ഉള്ളില്‍ നിന്നുണ്ടായില്ല. കൊച്ചുമകനൊരു സര്‍പ്രൈസ്വിസിറ്റുദ്ദേശിച്ചതിനാല്‍ പറയാതെപോന്നത് വിഡ്ഡിത്തരമായോ എന്ന്ചിന്തിച്ചുനില്‍ക്കെയാണ് വീട്ടിനുള്ളിലും പുറത്തുമൊക്കെ ബള്‍ബ്കത്തിയതിനാല്‍ അയാള്‍ക്കാശ്വാസമായി.
' ഒന്ന് വെക്കം ഗേറ്റ് തുറക്കടാ 'ഗേറ്റിന്‍റ്റെ കമ്പികള്‍ക്കിടയിലൂടെ അവറാനിക്ക വിളിച്ചുപറഞ്ഞതിന്മറുപടിപോലെ പോകറ്റിലുള്ള മോബൈല്‍ ഫോണ്‍ ബെല്‍ ശബ്ദിച്ചത്.
വീട്ടീന്ന് അതിരാവിലെ പോന്നിട്ടുതുവരെ വിളിച്ചുപറയാത്തതിനാല്‍അവിടേന്നായിരിക്കും എന്ന് കരുതിയ അവറാനിക്ക ഫോണില്‍ ഞെക്കി.
' അവരൊക്കെ ഒറങ്ങിയിരിക്ക്യാടി , വീട്ടിക്കേറീട്ട് ഞാന്‍ വിളിക്കാം '
ഭാര്യയുടെ ശബ്ദത്തിന് പകരം കൊച്ചുമകന്‍റ്റെ ശബ്ദമാണയാള്‍ കേട്ടത്.
' വെല്ലിപ്പാ , എന്തെ പറയാതെ വൈകി വന്നെ, അതും ഇത്ര വൈകീട്ട് ? '
' ജ്ജ് ഉള്ളീന്ന് ഫോണ്‍ വിളിക്കാതെ വന്ന് വാതില് തൊറക്കെടാ '
വാതില്‍ സ്വയം തുറന്നപ്പൊള്‍ അയാള്‍ ഉള്ളിലേക്ക് കടന്നു.
' വെല്ലിപ്പാ ഞങ്ങള്‍ വീട്ടിലില്ല , ഞാങ്ങളിപ്പോ സിഗപ്പൂരിലാണ് ഇന്ന്രാവിലെ പോന്നതാണ് , കാദറിനോട് പറഞ്ഞിരുന്നല്ലോ മറ്റെന്നാളെ വരൂ'
' കാദര്‍ കൊയിക്കോട്ടിന് പോയിട്ട് മൂന്ന് ദിവസായി അപ്പോ ഇവിടെപ്പോ ആരാണുള്ളത് '
' ആരൂല്ല '
' ആരൂല്ലെ പോടാ ഹിമാറെ അപ്പോ ആരാഗേറ്റ് തുറന്നത് , ലൈറ്റുകള്‍ കത്തിച്ചത്? '
'അതൊക്കെ പറയാം വെല്ലിപ്പ ഉള്ളില്‍ കയറിക്കോ ആരൂല്ല അവിടെ '
പടിയില്‍ കയറുന്ന വഴി വീഴാന്‍ പോയി ,
' വെല്ലിപ്പാ സൂക്ഷിച്ച് കയറ് '
' ഹിമാര്‍ ഉള്ളില്‍ ഇരുന്ന് ഫോണ് വിളിക്കുന്നു '
' ഇല്ല വെല്ലിപ്പാ ഞങ്ങളവിടെ ഇല്ല '
' അപ്പോ വീഴാന്‍ പോയത് നീ കണ്ടതോ '
' ഓ അതോ , അവിടെ കേമറയുണ്ട് വെല്ലിപ്പാ , എനിക്ക് വെല്ലിപ്പാനെ കാണാം '
അവറാനിക്ക നാല് വസത്തും നോക്കി , ചില സ്ഥലങ്ങളില്‍ ചുമരില്‍ സ്ഥാപിച്ചകേമറ അവറാനിക്ക കണ്ടു.രണ്ട് ദിവസം കഴിഞ്ഞ് കൊച്ചുമകനും കുടുംബവും വരുന്നത്അവറാനിക്കക്കാവശ്യമുള്ള ഓരോ ഉപകരണവും കൊച്ചുമകന്‍ സിംഗപ്പൂരില്‍ നിന്നുംപ്രവര്‍ത്തിപ്പിച്ചു.ഐ.പി ബേസ്ഡ് കണ്ട്രോള്‍
സിസ്റ്റത്തെക്കുറിച്ച് അടുത്ത പോസ്റ്റില്‍.
Subscribe to:
Post Comments (Atom)
5 comments:
സ്മാര്‍ട്ട് ബില്‍ഡിങ്ങ് - ഭാഗം ഒന്ന്.
ഡീം...ക്ടോ...തേങ്ങ ഉടച്ചതല്ലാട്ടാ ! ഹാജ്യാര് മൊബല്‍ എറിഞ്ഞ് ഉടച്ചതാ..പണ്ടാരടങ്ങാനായിട്ട് ഓരോ സാങ്കേതിക വളര്‍ച്ചകളേയ് എന്നും പറഞ്ഞിട്ട്..കൂടുതല്‍ അറിയാനായ് കാത്തിരിക്കുന്നു.
അടുത്തപോസ്റ്റില്‍ കമന്റിടാം..സ്മാര്‍ട്ട് ഹോം..;(അതൊ സ്മാര്‍ട്ട് ബില്‍ഡിംഗൊ?)
ഇങ്ങനേം ഉണ്ടല്ലേ...അടുത്ത പോസ്റ്റ് വേഗം പോന്നോട്ടെ.
നമസ്കാരം ശ്രീ തറവാടി,
രസമായിട്ടുണ്ട് ട്ടോ.
ഇനി വീടും പറമ്പുമടക്കം വിരുന്നിനുപോകുന്ന കാലം വരുമോ ആവോ ?
ആശംസകള്‍ നേരുന്നു
Post a Comment