Wednesday, July 2, 2008

സ്വിച്ച് - ഒരു സാങ്കേതിക പോസ്റ്റ്

ഇലക്ട്രിക്‌ സ്വിച്ചിന്റെ ആവശ്യമെന്ത്‌?

അതെവിടെ സ്ഥാപിക്കണം?

ചോദ്യമൊരു തമാശയായി തോന്നാമെങ്കിലും , വീടുകളിലും മറ്റും വയറിങ്ങ്‌ ചെയ്യുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് പോലുമറിയില്ല എന്നതാണ് വാസ്തവം.

വെദ്യുത സ്രോതസ്സില്‍ നിന്നും ബള്‍ബിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വൈദ്യുത കമ്പികള്‍ ( വയറുകള്‍) രണ്ടെണ്ണമുണ്ടെന്നറിയാമല്ലോ , ഫേസും , നൂട്രലും .

ഒരുപകരണം ( ലൈറ്റ്‌ , ഫാന്‍ റ്റി.വിതുടങ്ങിയവ) പ്രവര്‍ത്തിക്കണമെങ്കില്‍ ഉപകരണത്തിലൂടെ വൈദ്യുതിപ്രവാഹമുണ്ടായേ തീരൂ. വൈദ്യുതി പ്രവാഹം നിയന്ത്രിക്കാന്‍ വേണ്ടിയാണ് സ്വിച്ച്‌.

ഇനി ഈ ഉപകരണം കേടായെന്നിരിക്കട്ടെ , അതഴിച്ചെടുക്കണമെങ്കില്‍ നമ്മള്‍ ആദ്യം , വൈദ്യുതി പ്രവാഹം സ്വിച്ചുപയോഗിച്ച്‌ നിര്‍ത്തിയതിനു ശേഷം ഉപകരണം നീക്കം ചെയ്യും , പിന്നീട് പുതിയ ഉപകരണം സ്ഥാപിക്കും അല്ലെങ്കില്‍ ശരിയാക്കിയ പഴയതുതന്നെ സ്ഥാപിക്കും.

സ്വിച്ച്‌ , നൂട്രല്‍ ചാലകത്തില്‍ ( വയറില്‍) സ്ഥാപിച്ചാല്‍ എന്തു പറ്റുമെന്നുനോക്കാം , ചിത്രം ഒന്ന്‌ കണുക:
സ്വിച്ച്‌ "ഓഫ്‌" ആണെങ്കില്‍ പോലും ഉപകരണത്തില്‍ വൈദ്യുത മര്‍ദ്ദം ഊണ്ടായിരിക്കുകയും , ചാലകത്തില്‍ തൊട്ടാല്‍ ഷോക്കേല്‍ക്കുകയും ചെയ്യും.

സ്വിച്ച്‌ ഫേസ്‌ ലൈനിലാണ്‌ സ്ഥാപിച്ചതെങ്കില്‍ , ഓഫാക്കിയാല്‍ ഉപകരണത്തില്‍ , ഉപകരണം അഴിച്ചെടുക്കുന്നതിനിടെ , ചാലകത്തില്‍ തൊട്ടാലും ഷോക്ക്‌ ഏല്‍ക്കില്ല.
അതായത്‌ , സ്വിച്ചെപ്പോഴും സ്ഥാപിക്കേണ്ടത്‌ , ഫേസ്‌ ചാലകത്തില്‍ മാത്രമാകുന്നു.

1 comment:

അനില്‍@ബ്ലോഗ് // anil said...

ലളിതമെന്നു വിചാരിക്കുന്ന പലതും ചിലപ്പോള്‍ ഉപകാരപ്രദമാകും.

ഒരു സംശയം ചോദിക്കട്ടെ,

വാഷിങ് മെഷീന്‍, പല മോഡലുകളും, എല്ലാ ടൈമര്‍ സ്വിച്ചുകളും ന്യൂട്രല്‍ ലൈനിലാണ്. ശ്രദ്ധിച്ചിരിക്കുമൊ എന്നറിയില്ല.