വൈദ്യുത ഉപകരണങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഫ്യൂസ് ഉപയോഗിക്കുന്നത്.ഉപകരണം എടുക്കുന്ന കറന്‍റ്റ് അടിസ്ഥാനമാക്കി ഫ്യൂസ് തിരഞ്ഞെടുക്കുന്നു.
എന്തെങ്കിലും കാരണവശാല്‍ , അമിത കറന്‍റ്റ് കടന്നുപോകുമ്പോള്‍ ഉപകരണം നശിക്കാതിരിക്കതിരിക്കാന്‍ , ഫ്യൂസ് സ്വയം ഉരുകി വൈദ്യുത ശാഖ മുറിക്കപ്പെടുകയും അമിത കറന്‍റ്റ് ഉപകരണത്തിലേക്കൊഴുകാതെ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
(ഈ പോസ്റ്റില്‍ കരിപ്പാറ സുനില്‍ എഴുതിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.)
1.ഒരു ഗൃഹവൈദ്യുതീകരണ സര്‍ക്യൂട്ടില്‍ വാട്ട് ഔവര്‍ മീറ്ററിനു മുന്നിലായി പോള്‍ ഫ്യൂസ് എന്ന ഒരു ഫ്യുസിന്‍റ്റെ ഉപയോഗമെന്ത്?
ഉത്തരം : പോള്‍ ഫ്യൂസ് എന്നതു പോളിലുള്ള (പോസ്റ്റ്) ഫ്യൂസ് ആണുദ്ദേശിച്ചതെങ്കില്‍ സാങ്കേതികമായി , പോസ്റ്റില്‍ നിന്നും ഉപഭോക്താവിന്‍റ്റെ സ്ഥലത്തേക്കുള്ള സര്‍വീസ് വയറിനെ (കേബിള്‍) സംരക്ഷിക്കുന്ന ചുമതല ഈ ഫ്യൂസില്‍ നിക്ഷിപ്തമാണ്.
2.വാട്ട് ഔവര്‍ മീറ്ററിനും മെയിന്‍ സ്വിച്ചിനും ഇടയിലായി മെയിന്‍ ഫ്യൂസ് എന്നൊരു ഫ്യൂസ് ഉണ്ടല്ലോ ? ഇതിന്റെ ഉപയോഗമെന്ത് ? പോള്‍ ഫ്യൂസ് ഉള്ളപ്പോള്‍ മെയിന്‍ ഫ്യൂസ് വേണോ ?
ഉത്തരം : വാട്ട് അവര്‍ മീറ്ററിനും മെയിന്‍ സ്വിച്ചിനും ഇടയിലല്ല മൈന്‍ ഫ്യൂസ് മറിച്ച് , പോസ്റ്റില്‍ നിന്നും വരുന്ന സര്‍വീസ് വയര്‍ ആദ്യം ബന്ധിക്കുന്ന ഫ്യൂസ് ആണ് മെയിന്‍ ഫ്യൂസ് ഇത് ഉപഭോക്താവിന്‍റ്റെ മൊത്തം ഉപകരണത്തോടൊപ്പം വാട്ട് അവര്‍ മീറ്ററിന്‍റ്റെ സംരക്ഷണം കൂടി ഏറ്റെടുത്തിരിക്കുന്നു. സാങ്കേതികമായി മീറ്ററിനെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ , വൈദ്യുതി തരുന്ന കമ്പനിയും ( കെ.എസ്.ഇ.ബി ) , ഉപഭോക്താവും തമ്മിലുള്ള പരിധിയും ഇവിടെതന്നെയകുന്നു.
3.മെയിന്‍ സ്വിച്ച് കഴിഞ്ഞ് മെയിന്‍ ഫ്യൂസ് ബോര്‍ഡില്‍ ശാഖാ ഫ്യൂസുകള്‍ ഉണ്ടല്ലോ . അവയുടെ എണ്ണം നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? സാധാരണയായി വീടുകളില്‍ ശാഖാ ഫ്യൂസുകള്‍ പോകാറില്ലല്ലോ ? അത് എന്തുകൊണ്ട് ? അതിലെ ഫ്യൂസ് വയറിന് ആ ശാഖാ സര്‍ക്യൂട്ടിലെ പവറുമായി ( ലോഡുമായി ) ബന്ധമുണ്ടോ ?
ഉത്തരം: ശാഖാ ഫ്യൂസുകളുടെ എണ്ണം നിശ്ചയിക്കുന്നത് വീടിന്‍ടെ വലിപ്പവും , വെത്യസ്ത തരത്തിലുള്ള ശാഖകളും ( ലൈറ്റും+ആറ് ആമ്പിയറിന്‍റ്റെ പവര്‍ പോയിന്‍റ്റും , പതിനാറ് ആമ്പിയറിന്‍റ്റെ പവര്‍ പോയിന്‍റ്റ് ,മോട്ടോര്‍ എന്നിങ്ങനെ ) ആധാരമാക്കിയാണ് , ഫ്യൂസ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് അതുപയോഗിക്കാന്‍ പോകുന്ന ശാഖ എടുക്കുന്ന മൊത്തം കറന്‍റ്റിന്‍റ്റെ (പവര്‍ / ലോഡ് - അളവാണ് ( ആമ്പിയര്‍). അതുകൊണ്ടു തന്നെ ഏതെങ്കിലും ശാഖയില്‍ നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ കറന്‍റ്റെടുത്താല്‍ ആദ്യം പോകുന്നത് ആ ശാഖയിലുള്ള ഫ്യൂസായിരിക്കും.
4.പോള്‍ ഫ്യൂസ് കെട്ടുവാന്‍ ഉപയോഗിക്കുന്ന വയറിന് വീട്ടില്‍ ആകെ ഉപയോഗിക്കുന്ന പവറുമായി ബന്ധമുണ്ടോ? ബന്ധമുണ്ട് , ഉപഭോക്താവിന്‍റ്റെ മൊത്തത്തിലുള്ള ലോഡിനെ ആസ്പദമാക്കിയാണ് പോള്‍ ഫ്യൂസിന്‍റ്റെ ആമ്പിയര്‍ കപ്പാസിറ്റി നിര്‍ണ്ണയിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment