Thursday, September 11, 2008

സീരീസ് ബള്‍ബുകള്‍ - വിശദീകരണം

കരിപ്പാറ സുനില്‍ മാഷുടെ ഒരു ചോദ്യമാണീ പോസ്റ്റിനാധാരം

230V ല്‍ പ്രവര്‍ത്തിക്കുന്ന 40W ന്‍‌റ്റെ ഒരു ബള്‍ബും 15W ന്‍‌റ്റെ രണ്ട് ബള്‍ബുകളും സീരീസായി കണ്‍ക്ട് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ . 15W ബള്‍ബുകള്‍ മാത്രം പ്രകാശിക്കുന്നതിനുള്ള കാരണമെന്തെന്നായിരുന്നു പ്രസ്തുതപോസ്റ്റിലെ ചോദ്യം.


മൂന്നു ബള്‍ബുകളുള്ള ഈ സീരീസ് സര്‍ക്യൂട്ടിനെ അനാലൈസ് ചെയ്താല്‍ ,15W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജ് 96.85 V ഉം , 40W ബള്‍ബിന് ലഭിക്കുന്നത് 36.38 V ആണെന്ന് കാണാം. അതുപോലെത്തന്നെ ,

15W ബള്‍ബിന് ലഭിക്കുന്ന പവറും 2.7W

40W ബള്‍ബിന് ലഭിക്കുന്ന പവറും 0.99W ലഭിക്കുന്നു.

ഈ പരാമീറ്റേഴ്സ് റേറ്റഡ് വോള്‍ട്ടേജും , പവറും സര്‍ക്യൂട്ടിന് ലഭിക്കുകയാണെങ്കില്‍ ഉണ്ടായേക്കാവുന്നതാണ്.

ബള്‍ബിന്‍‌റ്റെ ഫിലമെന്‍‌റ്റുകള്‍ വൈദ്യുതി കടന്നുപോകുമ്പോള്‍ ചൂടാകുന്ന റെസിറ്റോര്‍സ് ആണല്ലോ. റെസിസ്റ്റര്‍ എന്നത് ചൂട് കൂടുന്നതിനനുസരിച്ച് കൂടുന്ന ഒരു പരാമീറ്ററും. ഒരു ബള്‍ബ് റേറ്റഡ് പവര്‍ ( ഉദാഹരണം:15W ) തരുന്ന സമയം അതിന്‍‌റ്റെ ഫിലമെന്‍‌റ്റ് ഏറ്റവും കൂടിയ ചൂടിലായിരിക്കുമ്പോളായിരിക്കും ലഭിക്കുക.

ഒരു റസിസ്റ്റന്‍സിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ , റസിസ്റ്റന്‍സിനനുപാതമായി അതിനു മുകളില്‍ ഒരു വോള്‍ട്ടേജ് ലഭിക്കുന്നു. കുറഞ്ഞ പവര്‍ തരുന്ന ബള്‍ബിന് കൂടുതല്‍ റെസിസ്റ്റന്‍സ് ആയിരിക്കുമല്ലോ ഉണ്ടാകുക അതുകൊണ്ട് തന്നെ 15W ബള്‍ബിന് 40W ബള്‍ബിനപേക്ഷിച്ച് കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു.

സ്വാഭാവികമായും കുറഞ്ഞ ബള്‍ബ് പ്രകാശിക്കുന്നു ഇതാകട്ടെ ആ റെസിസ്റ്ററിനെ കൂടുതല്‍ ചൂടാക്കുന്നു , കൂടുതല്‍ വോള്‍ട്ടേജ് ലഭിക്കുന്നു കൂടുതല്‍ പ്രകാശിക്കുന്നു.

അതേ സമയം 40W ബള്‍ബിന് വളരെ കുറവ് വോള്‍ട്ടേജ് ലഭിക്കുന്നതിനാല്‍ കത്താനാവുന്നില്ല , ഒപ്പം കുറഞ്ഞ പവര്‍ ബള്‍ബ് ഫിലമെന്‍‌റ്റിന്‍‌റ്റെ റെസിസ്റ്റന്‍സ് കൂടുന്നതിനാല്‍ വീണ്ടും വൈദ്യുത പ്രവാഹം കുറയുകയും കൂടുതല്‍ 40W ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജിന് വീണ്ടും കുറവ് വരുന്നു.

ഇങ്ങനെ ലഭിക്കുന്ന വോള്‍ട്ടെജിലുള്ള കുറവാണ് വലിയ വാട്ടിന്‍‌റ്റെ ബള്‍ബ് കത്താതിരിക്കാനും മറ്റുള്ളത് കത്താനും കാരണം.

ഒരു ബള്‍ബ് കത്താന്‍ വേണ്ട മിനിമം വോള്‍ട്ടെജ് എത്ര ശതമാനം വെണമെന്നത് കാണാന്‍ ഈ ലിങ്ക് കാണുക.

ഈ കാരെക്ടെറിസ്റ്റിക്സില്‍ , "ശക്തമായ inrush current" ന്‍‌റ്റെ ഇഫ്ഫെക്ടെന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട്,

ഇത് തെറ്റായ ഒരു ധാരണയാണത് , പറയപ്പെടുന്നതുപോലെ ഓണ്‍ ആക്കുന്നതിന് മുമ്പുള്ള ഒരു ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍സ് അതിന്റെ സ്റ്റെഡിസ്റ്റേറ്റ് റെസിസ്റ്റന്റിന്റെ 15 ഓളം മടങ്ങ് കുറവാണെങ്കിലും കറണ്ട് 15 ഓളം മടങ്ങ് വരെ ഉയരുന്നില്ല ,

ബള്‍ബ് ഫിലമെന്‍‌റ്റ് ഉണ്ടാക്കിയിട്ടുള്ളത് ചുരുളുകളായിട്ടായതിനാല്‍ ഉള്ള inductance സര്‍ക്യൂട്ടില്‍ സീരീസായാണ് കിടക്കുന്നത്. ഒരു ബള്‍ബ് സ്വിച്ചോണാക്കുമ്പോള്‍ ഉണ്ടാകുന്ന 15 ഓളം മടങ്ങ് കറണ്ടിനെ ഇത് ലിമിറ്റ് ചെയ്യുന്നുണ്ട്. വൈദ്യുത പ്രവാഹമുള്ള ഒരു മീഡിയത്തിന്‍‌റ്റെ geometry അതിലൂടെയുള്ള വൈദ്യുതപ്രവാഹത്തെ സ്വാധീനിക്കും അതാണിവിടെ സഹായകരമാകുന്നത്.

ഈ വിഷയത്തിന് മുകളിലെ മൂലകാര്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും പ്രസ്തുത പോസ്റ്റില്‍ നിന്നും ചര്‍ച്ച വഴിതിരിഞ്ഞെത്തിയതിനാലാണീ വിശദീകരണം.

പ്രധാനമായും മനസ്സിലാക്കേണ്ടത് , ഫിലമെന്റിലുള്ള പറയപ്പെട്ട inductance കറന്‍‌റ്റ് steady യായാല്‍ പിന്നീട് പ്രസക്തി നഷ്ടപ്പെടും എന്നാണ് , അതായത് , റെസിസ്റ്റന്‍‍സ് കത്തി ചൂടാകുമ്പൊള്‍ ഉണ്ടാകുന്ന rate of change of current ഉള്ളപ്പോള്‍ മാത്രമേ പ്രസക്തിയുള്ളൂ.

നാല് മുതല്‍ പത്ത് മില്ലി സെക്കന്‍റ്റ് സമയത്തിനുള്ളില്‍ ഉണ്ടാകുന്ന ഭേദപ്പെട്ട rate of change of current സംഭവിക്കുന്നതിനാല്‍ മാത്രമാണ് വളരെ ചെറിയ inductance ന് പോലും പ്രസക്തിയുണ്ടാക്കുന്നതും.

32 comments:

തറവാടി said...

സീരീസ് ബള്‍ബുകള്‍ - വിശദീകരണം

അനില്‍@ബ്ലോഗ് // anil said...

പിന്നെ വരാം. ഇപ്പോള്‍ കുറച്ചു ദൂരെയാണ്. കണക്ഷന്‍ സ്പീഡും കുറവാണ്.

ഗ്രീഷ്മയുടെ ലോകം said...

ചില സംശയങ്ങള്‍ ചോദിച്ചോട്ടെ
1. താങ്കള്‍ സൂചിപ്പിച്ച ഗ്രാഫുകള്‍ കാണാന്‍ സാധിക്കുന്നില്ല. അവ കാ‍ണാനെന്ത് ചെയ്യണം?
2. ഫിലമെന്റ് ചുരുളുകളാക്കിയാല്‍ ഇന്‍ റഷ് കറന്റ് ഇല്ലാതാവും/ നിയന്ത്രിക്കപ്പെടും എന്നുള്ളതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ എന്തെങ്കിലും, ലിങ്കുകള്‍, പുസ്തകങ്ങള്‍ പറഞ്ഞു തരാമോ?

തറവാടി said...

മണീ,

ഗ്രാഫ് വരച്ചിടാമെന്ന് കരുതി നടന്നില്ല ,മാത്രമല്ല ഞാന്‍ വരച്ചത് താങ്കള്‍ വിസ്വസിക്കണമെന്നുമില്ലല്ലൊ , :)

തീരെ താത്പര്യമില്ലാത്ത കാര്യമാണ് ഗൂഗിളില്‍ തപ്പി സാങ്കേതികം വിവരിക്കുന്നത്.
കുറെ തപ്പിയപ്പോള്‍ താഴെയുള്ള ലിങ്കുകള്‍ കിട്ടി , അതില്‍ ഒന്നില്‍ ഗ്രാഫുമുണ്ട് ശ്രദ്ധിക്കുമല്ലോ.

ഒന്നിവിടെ
മറ്റൊന്നിവിടെ ഗ്രാഫും കാണാം


എന്‍‌റ്റെ വിശദീകരണം തങ്കള്‍ക്ക് മനസ്സിലായി എന്നുകരുതട്ടെ :)

ഗ്രീഷ്മയുടെ ലോകം said...

തന്ന രണ്ട് ലിങ്കുകള്‍ക്കും നന്ദി. താങ്കള്‍ തന്ന ലിങ്കുകളില്‍ ഉള്ള വിവരങ്ങള്‍ എനിക്ക് ഉപകാരപ്പെടും. എന്നാല്‍ ഞാന്‍ ആവശ്യപ്പെട്ട രണ്ടാമത്തെ കാര്യം കൂടി ഒന്ന് പരിഗണിക്കൂ. അതായത് ഫിലമെന്റ് ചുരുളുകളാക്കിയാല്‍ ഇന്‍ റഷ് കറന്റില്‍ ഉണ്ടാകുന്ന വ്യത്യാസത്തെ പറ്റിയുള്ള ആധികാരികമായ ഒരു രേഖ.

തറവാടി said...

മണി,

തന്ന ലിങ്കുകളില്‍ താങ്കളുടെ ചോദ്യത്തിനുള്ള വിശദീകരണം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.

Inrush Current എന്ന ഭാഗം നോക്കുക ,

>>>The actual initial inrush current is generally limited to some smaller value by circuit reactance <<<
അതിനൊപ്പം തന്നിരിക്കുന്ന ഗ്രാഫും നോക്കുക , inrush current vs time.

--------------------

ഇതേ ലിങ്കില്‍ ആദ്യം കൊടുത്തിരിക്കുന്ന resistance vs temparature എന്ന ഗ്രാഫും നോക്കുക അതൊരു postive straigh line ആണല്ലോ ,

, ഫിലമെന്‍‌റ്റ് ചുരുള്‍ ആകൃതിയില്‍ അല്ല ഉണ്ടാക്കിയരുന്നെങ്കില്‍ , മുകളിലെ ,

inrush current vs time ഗ്രാഫും ഒരു straight line ആവുമായിരുന്നു

പക്ഷെ ചുരുള്‍ ഉണ്ടക്കുന്ന inductive reactance കാരണ straight line ന് പകരം പെട്ടെന്ന് കറന്‍‌റ്റ് decay യവുകയും കാണിച്ചിരിക്കുന്ന ആകൃതിയില്‍ ഗ്രാഫ് ലഭിക്കുകയും ചെയ്യുന്നു.


********************

ഇതില്‍ കൂടുതലൊന്നും എനിക്ക് താങ്കളെ ബോധിപ്പിക്കാനാവില്ല , താങ്കള്‍ സ്വയം കണ്ടെത്തുക.
ഇനിയും താങ്കള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഒരു രക്ഷയുമില്ല താങ്കളാണ് ശരി എന്നു കരുതുക ;)

അനില്‍@ബ്ലോഗ് // anil said...

തറവാടീ,
നല്ല ചര്‍ച്ചയായിരുന്നു.ഒരു വിഷയത്തിന്റെ ഏതൊക്കെ വശം പെട്ടന്നു മനസ്സില്‍ വരും എന്നു നമ്മുടെ പരിചയം പോലെയിരിക്കും.
ഏതായാലും കോയില്‍ ഇന്‍റഷ് കര്‍ണ്ടിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്നു എന്നു കണ്ടു. കൂടുതലായി വായിച്ചപ്പോള്‍ തെര്‍മിസ്റ്റര്‍ ഇഫ്ഫക്റ്റിലുള്ള ഡയോഡുകള്‍ ഉള്‍പ്പെടുത്തിയാല്‍ ബള്‍ബിന്റെ ആയുസ്സു കൂടും എന്നും മനസ്സിലായി.
സ്റ്റ്ടൈറ്റ് വയര്‍ സര്‍ക്യൂട്ടുകളീല്‍ ഡയോഡ് ഉപയോഗിക്കാറുണ്ടു എന്നു ഓര്‍മ വരുന്നുണ്ടിപ്പോള്‍.(എന്റെ സോള്‍ഡറിംഗ് അയണില്‍ ഡയോഡ് എന്തിനാണ് ഉപയോഗിച്ചിരിക്കുന്നതെന്നു കുറേ ആലോചിചിരുന്നതാണ്‍). നന്ദി.

മണി വിയോജിച്ചു നില്‍ക്കുന്ന പോയന്റ് എന്താണെന്ന് ഇപ്പോഴും മനസ്സിലായില്ല.കോള്‍ഡ് റെസിസ്റ്റന്‍സ് പത്തിലൊന്നേ ഉള്ളൂ എന്നു കരുതുക.കത്തിനില്‍ക്കുന്ന ബള്‍ബിന്റെ റെസിസ്റ്റന്‍സ് കാണാന്‍
Resistance = (potential difference)^2/Power
എന്ന ഫോര്‍മുല ഉപയോഗിച്ചാല്‍ 40 W നെ 1322 ഓംസ് എന്നു കിട്ടും.അപ്പോള്‍ കോള്‍ഡ് റെസിസ്റ്റന്‍സ് 132 (അങ്ങിനെ ഇരിക്കട്ടെ).
മറ്റുള്ള ബള്‍ബുകള്‍ക്കും ഇതു ബാധകമാണല്ലോ.
അതു പ്രകാരം അവക്കു 353 ഓംസ് എന്നും ഏടുക്കുക.

ടങ്സ്റ്റണിന്റെ പ്രോപ്പര്‍ട്ടികള്‍ ഇവിടെ കാണാം

അതുപ്രകാരം ഒരു സെക്കന്റുകൊണ്ടു എത്ര ഡിഗ്രീ ചൂടുണ്ടാവും എന്നു കണക്കാക്കാമല്ലൊ.

ഏകദേശം 5- 8 മില്ലിഗ്രാം ടങ്സ്റ്റണ്‍ ഒരു ബള്‍ബില്‍ ഉണ്ടാവും എന്നു കണക്കു കൂട്ടിയാല്‍ ഫില്ലമെന്റില്‍ റസിസ്റ്റന്‍സ് വ്യത്യാസം നടക്കുനാവശ്യമായ സമയം എത്ര കുറവാണെന്നും കാണാനാവും.

പ്രായോഗികമായി ഇവയൊന്നും കണക്കില്‍ എടുക്കാത്തതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു.

ഒരു സമാന പരീക്ഷണം ഇവിടെ



പ്രായോഗികമായി

ഗ്രീഷ്മയുടെ ലോകം said...

തറവാടി,
ഇന്‍കാന്‍ഡിസന്റ് ലാമ്പിന്റെ ഇന്‍ഡക്ടീവ് റിയാക്ടന്‍സ്! ഇന്‍കാന്‍ഡിസന്റ് ലാമ്പുകള്‍ക്ക് താങ്കള്‍ ഉദ്ദേശിക്കുന്ന അത്രയ്ക്ക് ഇന്‍ഡക്റ്റന്‍സ് ഉണ്ടായിരുന്നുവെങ്കില്‍, അതിന്റെ പവര്‍ ഫാക്റ്റര്‍ 1ല്‍ താഴെയല്ലേ വരൂ. സധാരണ ഗതിയില്‍ ബള്‍ബുകളുടെത് യുണിറ്റി (1) പവര്‍ഫാക്റ്റര്‍ ആയിട്ടാണല്ലോ കരുതുന്നത്?

The actual initial inrush current is generally limited to some smaller value by circuit reactance and is a function of the position on the ac wave at which the voltage is applied.

താങ്കള്‍ തന്ന ലിങ്കില്‍ ഉള്ളതാണ് മുകളില്‍ എഴുതിയിരിക്കുന്നത്. അതില്‍ പരമാര്‍ശിക്കുന്ന സര്‍ക്യൂട്ട് റിയാക്റ്റന്‍സ് എന്നത് ബള്‍ബിന്റെ റിയാക്റ്റന്‍സിനെ ഉദ്ദേശിച്ചല്ല. മൊത്തം സര്‍ക്യൂട്ടില്‍, പ്രധാനമായും വയറിങ്ങില്‍ ഉള്ള റിയാക്റ്റന്‍സ് ആണ് സൂചിപ്പിക്കുന്നത്. ....position on the ac wave at which the voltage is applied. എന്നതും കൂട്ടി വായിക്കുക.
തറവാടി, താങ്കള്‍ എഴുതിയ അബദ്ധങ്ങള്‍ക്കെല്ലാം കൂടി മറുപടി പറയാന്‍ സമയമില്ല ഒരെണ്ണം മാത്രം ചൂണ്ടിക്കാണിക്കട്ടെ
(താങ്കള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഒരു ബള്‍ബിന്‍‌റ്റെ ഹോട്ട് റെസിസ്റ്റന്‍സിലുള്ള കറന്‍‌റ്റ് കണക്കാക്കി ഒരു ഫ്യൂസോ സര്‍കൂട്ട് ബ്രേക്കറോ ഒരു സര്‍ക്യൂട്ടില്‍ സ്ഥാപിക്കുക എന്നിട്ട് ബള്‍ബ് കത്തിക്കുമ്പോള്‍ ഫ്യൂസാവുന്നുണ്ടോ / ബ്രേക്കര്‍ ട്രിപ്പാവുന്നുണ്ടോ എന്നൊന്ന് പരീക്ഷിക്കുക )

ഇന്‍ റഷ് കറന്റ് വളരെ കുറച്ച് സമയം മാത്രമേ ഉണ്ടാവൂ. ചെറിയ ബള്‍ബില്‍ അത് 20 -- 40 മില്ലി സെക്കന്റ് സമയത്തേക്ക് മാത്രം. ഫ്യൂസുകളും സര്‍ക്യൂട് ബ്രേക്കറുകളും അത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിച്ച് പോകാന്‍/ ട്രിപ് അവാന്‍ സാധ്യത ഇല്ല. എന്നാല്‍ വലിയ ലാമ്പുകളില്‍ ( ഉദാ:1500 w. 2000 w) ഇന്‍ റഷ് കറന്റ് കൂടുതല്‍ സമയം നില നില്‍ക്കും. അത്കൊണ്ട് മുന്‍ കരുതലുകള്‍ എടുത്തില്ല എങ്കില്‍, ഉപയോഗിച്ച ഫ്യൂസ് കത്തി പ്പോവും, ബ്രേക്കര്‍ ട്രിപ്പും ആവും. ഇത് ഞാന്‍ പരീക്ഷിച്ചിട്ടുള്ളത് തന്നെ ആണ്.
അനില്‍,
ഞാന്‍ വിയോചിപ്പ് പ്രകടിപ്പിച്ച ഭാഗങ്ങള്‍ ഒന്നു കൂടി വിശദീകരിക്കട്ടെ:
“ കത്താതിരുന്ന“ 40 w ബള്‍ബിന് ഏകദേശം 36 വോള്‍ട് കിട്ടും എന്നത് ശരിയല്ല എന്നും, 36 വോള്‍ട് ആ ബള്‍ബിന്‍ കിട്ടുമായിരുന്നെങ്കില്‍, കണ്ണുകൊണ്ട് കാണുന്ന തരത്തില്‍ ചെറുതായെങ്കിലും ആ ബള്‍ബ് മിനുങ്ങുമായിരുന്നു എന്നുമാണെന്റെ വാദം.
താങ്കള്‍ കണക്കാക്കിയ 40 w ബള്‍ബിന്റെ റെസിസ്റ്റന്‍സ് ( 1325 ഓംസ്) ആ ബള്‍ബ് പ്രകാശിക്കുമ്പോളുള്ളതല്ലെ?. അതായത് ഫിലമെന്റ് ഏകദേശം 2500 ഡിഗ്രിയില്‍ ഇരിക്കുന്ന സമയത്തുള്ള റെസിസ്റ്റന്‍സ് . ആ ബള്‍ബ് താരതമ്യേന തണുത്തിരിക്കുംപോളും അതേ റെസിസ്റ്റന്‍സ് കാണും എന്ന് വിചാരിക്കാന്‍ വയ്യ. താങ്കള്‍ തന്ന ലിങ്കില്‍ (ഈ ലിങ്ക് നോക്കൂ,ഇത്രയേ ഉള്ളൂ.) നോക്കിയാല്‍ ബള്‍ബിന്റെ ആ അവസ്ഥയില്‍ റെസിസ്റ്റന്‍സ് വളരെ കുറാവായിരിക്കുമെന്ന് കാണാന്‍ പ്രയാസമില്ല. അല്ലെങ്കില്‍ ആ ബള്‍ബും നന്നായി പ്രകാശിക്കുമായിരുന്നല്ലോ?

തറവാടി said...

മണി ,

അതിശയപ്പെടാതെ സുഹൃത്തെ!

ഈ ലിങ്ക് തരുന്ന പരിപാടി തീരെ ഇഷ്ടമല്ലാത്ത കര്യമാണ് , താങ്കളുടെ അവശ്യപ്രകാരം തപ്പിപിടിച്ചുതന്നതാണ് അതില്‍ കയറി ഇങ്ങോട്ട് ഇടല്ലെ , ;)

ചെറിയ ക്ലാസ്സുകളില്‍ കുട്ടികള്‍ പഠിക്കുന്നതു പോലെ " ബള്‍ബുകള്‍ക്ക് പവര്‍ ഫാക്ടര്‍ ഒന്ന് " എന്നൊന്നും ഇവിടെ പറയാതെ , സുനില്‍ മാഷുടെ ബ്ലോഗില്‍ താങ്കള്‍ അങ്ങിനെ പറഞ്ഞാല്‍ ഞാന്‍ മിണ്ടിയില്ലെന്ന് വരും ഇവിടെയില്ല.

ഒരു കാര്യവും ശ്രദ്ധിക്കുക്ക , നമ്മുടെ വിഷയം 40 W / 15W ന്‍‌റ്റെയൊക്കെ സാധാരണ ബള്‍ബുകള്‍ കൊണ്ടുള്ള കളിയാണ് , അല്ലാതെ 1500W/2000W വെച്ചുള്ളവയല്ല , അവിടെ മറ്റു ചിലതും ഉണ്ട്‌ അതവിടെ കിടക്കട്ടെ!

ഇനി കാര്യത്തിലേക്ക് വരാം,

ആദ്യം താങ്കള്‍ ഈ ഫൊട്ടോസ് ഒക്കെ ഒന്ന് കാണുക

ഒന്ന്

രണ്ട്

( ഫോട്ടോ ആയതിനാല്‍ മാത്രമാണ് ലിങ്ക് തന്നത് ;) )

ബള്‍ബിന്‍‌റ്റെ അടിസ്ഥാന പ്രവര്‍ത്തന തത്വം അറിയാമായിരുന്നെങ്കില്‍ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കില്ല. ബള്‍ബെന്നത് ഒരു റെസിറ്റര്‍ ചൂടാക്കികിട്ടുന്ന ഊര്‍ജ്ജത്തെ പ്രകാശോര്‍ജ്ജ മാക്കുകയാണ് , അതായത്

മോട്ടോര്‍ പോലെയോ മറ്റോ ഇലക്ട്രോ മാഗ്നെറ്റിക് കണ്‍‌വേര്‍ഷന്‍ അല്ല അവിടെ നടക്കുന്നത് , പവര്‍ ഫാക്ടര്‍ എന്നത് , റിയല്‍ പവറിന്‍‌റ്റേയും അപ്പാരന്‍‌റ്റ് പവറിന്റേയും റേഷ്യോ ആണ് ,

അതായത് p.f = Real power/ aparant power .


ഇലക്ട്രോ മാഗ്നെറ്റിക് കണ്‍‌വെര്‍ഷന്‍ ഉണ്ടാകുമ്പൊള്‍ , ഈ റേഷ്യോ കുറയും കാരണം ഇത്തരം കണ്‍‌വേര്‍ഷന് റെസിസ്റ്റന്‍സിനേക്കാള്‍ കൂടുതല്‍ ആവശ്യം വേണ്ട സാധനം inductance ആണ് അതുകൊണ്ട് Real power aparant power നേക്കാള്‍ വളരെ കുറവായിരിക്കും ( വിശദീകരണം വേണമെങ്കില്‍ അതും തരാം ), അതുകൊണ്ടാണ് മോട്ടോര്‍ പോലുള്ള സാധനങ്ങള്‍ക്ക് കുറവ് പവര്‍ ഫാക്ടര്‍ ഉണ്ടാകാന്‍ കാരണം.


ബള്‍ബുകളുടെ കാര്യത്തില്‍ നടക്കുന്ന ഡയറക്ട് ഹീറ്റ് എനര്‍ജി കണ്‍‌വേര്‍ഷന്‍ ആണ് , അതായത് ഇവിടെ പ്രധാനി റെസിസ്റ്റന്‍‍സ് ആണ് .

റെസിസ്റ്റന്‍സിന്‍‌റ്റെ അളവ് inductance reactanc നെ അപേക്ഷിച്ച് തുലോം കുറവാണെന്ന് ചുരുക്കം , അതുകൊണ്ട് തന്നെ പവര്‍ ഫാക്ടര്‍ ഏകദേശം ഒന്നാണെന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ബള്‍ബുകള്‍ക്ക് "ഒന്ന്" പവര്‍ ഫാക്ടര്‍ എന്നു പറയുന്നത്.

താങ്കള്‍ക്ക് സമയമില്ലെന്ന് പറഞ്ഞല്ലോ , എനിക്ക് വളരെ സമയമുണ്ട് , വിഷയം സാങ്കേതികമായതിനാല്‍ ഒരു വിഷമവുമില്ല താനും. :)

ഒന്ന് ചോദിച്ചോട്ടെ,

ഒരു resistance vs temperature ന്‍‌റ്റെ ഗ്രാഫ് പോസ്റ്റിവ് സ്ലോപ് ആയിരിക്കും ( മുമ്പെ തന്ന ലിങ്കിലുണ്ട് , അതായത് x=ty .

അതുകൊണ്ട് തന്നെ current vs time ന്‍‌റ്റെ ഗ്രാഫ് negative സ്ലോപ്പായ ഒന്നായിരിക്കും

y=t/y

( ആദ്യത്തെ ഗ്രാഫിന്‍‌റ്റെ നേരെ വിപരീതം എന്നര്‍ത്ഥം )

ഇനി ,

അതേ ലിങ്കില്‍ കാണിച്ച മറ്റൊരു ഗ്രാഫുണ്ട് inrush current ന്റെ ഭഗത്തുള്ളത് ,
െന്തുകൊണ്ടാണ് ആ ഗ്രാഫ് ഒരു നേര്‍ രേഖ അല്ലാത്തത് ?

താങ്കള്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ അതൊരു രേര്‍ രേഖമാത്രമേ ആകുമായിരുന്നുള്ളൂ അല്ലെ ?

അതിന്‍‌റ്റെ ആകൃതിയിലുള്ള വ്യത്യാസത്തിന് കാരണം എന്താണെന്ന് താങ്കള്‍ക്ക് പറയാമോ?

അതു പറഞ്ഞാല്‍ പിന്നെ എനിക്കൊന്നുമേ പറയാനില്ല ;)

അനില്‍@ബ്ലോഗ് // anil said...

മണി,
താങ്കള്‍ പറഞ്ഞപോലെ ഞാന്‍ വോള്‍ട്ടേജ് അളന്നുനോക്കാം.

ഏകദേശം എത്ര ടെമ്പറേച്ചര്‍ കാണും 40 വാ‍ട്ട് ബള്‍ബു ഫിലമെന്റില്‍?(സുനില്‍ മാഷുടെ പരീക്ഷണത്തില്‍)

തറവാടീ,
ബള്‍ബിന്റെ കോയില്‍ഡ് ആയ് ഫില്ലമെന്റില്‍ എ.സി.കരണ്ടായതുകോണ്ടാണൊ ഇന്‍ഡക്റ്റന്‍സ് കിട്ടുന്നതു?
അതോ റേറ്റ് ഒഫ് ചേഞ്ജ് ഒഫ് കറ്ന്റു കൂടുതലായതു കൊണ്ടാണോ? അങ്ങിനെയായതു കൊണ്ടാണു പവര്‍ ഫാക്റ്റര്‍ ബാധകമല്ലാതെ വരുന്നതെന്നാണ് തോന്നുന്നുന്നതു.മുഴുവന്‍ ലൂമിനന്‍സ് കിട്ടുന്നവരെയുള്ള ആ സമയം ചെറുതാവുമല്ലൊ.

തറവാടി said...

അനില്‍,

ഹ ഹ ,

ഇത് മണി ചോദിക്കാന്‍ വേണ്ടി ഇട്ടുകൊടുത്തതായിരുന്നു ;)
മൂപ്പര്‍ തര്‍ക്കശാസ്ത്രമാണെപ്പോഴും എടുക്കുന്നത് technical reasoning അല്ല :)

താങ്കള്‍ പറഞ്ഞതു ശരിയാണ് അതിനെ പക്ഷെ കാരണങ്ങള്‍ വിശദമാക്കേണ്ടതുണ്ട് :)

പവര്‍ ഫാക്ടര്‍ എന്നത് മിക്ക ആളുകളും പറയുന്നതും പഠിപ്പിക്കുന്നതും , പഠിക്കുന്നതും വെറും cos(phi) എന്ന തലത്തിലാവുമ്പോളാണ് പ്രശ്നം വരുന്നത്.

ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നും ഉപയോഗപ്പെടുത്താനാവുന്ന ഊര്‍ജ്ജം എന്ന തലത്തില്‍ ചിന്തിക്കുകയും , ബള്‍ബിന്‍‌റ്റെ അടിസ്ഥാന തത്വവും മനസ്സിലാക്കുകയാണെങ്കില്‍ മണിയുടെ ബള്‍ബിന്‍‌റ്റെ പവര്‍ ഫാക്ടര്‍ പ്രശ്നം തീരും. :)

ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നും നഷ്ടപ്പെടുന്ന ഊര്‍ജ്ജത്തെ കുറച്ചാല്‍ ഉപയോഗപ്പെടുത്താവുന്ന ഊര്‍ജ്ജം ലഭിക്കും.

മിക്കവാറും നഷ്ടപ്പെടുന്ന ഊര്‍ജ്ജം എന്നത് താപത്തില്‍ നഷ്ടപ്പെടുന്ന ഊര്‍ജ്ജമാണ്.

ഒരു ബള്‍ബ് പ്രവര്‍ത്തിക്കുന്നത് താപോര്‍ജ്ജത്താലാണ് ,

നഷ്ടപ്പെടുന്ന ഊര്‍ജ്ജവും താപമായതിനാല്‍ പിന്നെ " നഷ്ടം " എന്ന ഒന്നുണ്ടാകുന്നില്ലല്ലോ.

അതായത് ലഭിക്കുന്നത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പറ്റുന്നു ,

പവര്‍ ഫാക്ടര്‍ "ഒന്നാ" വുന്നതും :).

എന്നാല്‍ ,

തുടക്കത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ട ഊര്‍ജ്ജം (ഉദാ:40W) പൂര്‍ണ്ണമായി ഒരു ചെറിയ സമയത്തേക്ക് ( മില്ലി സെക്കന്‍‌റ്റ്) കിട്ടുന്നില്ല കാരണം ആവശ്യം വേണ്ട റെസിസറ്റന്‍സ് ലഭിക്കുന്നില്ല

( ആവശ്യം വേണ്ട റെസിസ്റ്റന്‍‍സ് = ഹോട്ട് റെസിസ്റ്റന്‍‍സ് ) അതുകൊണ്ടാണ് പവര്‍ ഫാക്ടര്‍ 'ഒന്നല്ല' എന്ന് മുമ്പത്തെ കമന്‍‌റ്റില്‍ പറഞ്ഞതും :)

അനില്‍ പറഞ്ഞതു പോലെ , rate of change of current തന്നെയാണ് തുടക്കത്തിലുള്ള inductive reactance ന് കാരണം ,

resistor ( filament) ഹോട്ടായാല്‍ പിന്നീട് ഈ rate of change of current

അതുകൊണ്ട് തന്നെ inductive reactance ന്‍‌റ്റെ ഇഫെക്ട് പൂജ്യവുമാകും.

******************
എന്ത് രീതിയിലാണ് അനില്‍ പരീക്ഷണം നടത്തുന്നതെന്നറിയാന്‍ താത്പര്യമുണ്ട്.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ തറവാടി,
എനിക്ക് വേണ്ടത്ര അറിവില്ലാ‍ത്തത് കൊണ്ടും കൂടുതല്‍ പഠിക്കാന്‍ അവസരം കിട്ടുന്നതിനും കൂടി വേണ്ടിയാണ് ബ്ലോഗില്‍ എഴുതുന്നത്. പക്ഷെ താങ്കള്‍ക്ക് തെറ്റി എന്ന് തോന്നിയപ്പോള്‍ അതു ചൂണ്ടിക്കാണിച്ചു. എന്നാല്‍ എന്നെ തിരുത്തുന്നതിനു പകരം പരിഹസിക്കുകയും കൂടുതല്‍ അബദ്ധങ്ങള്‍ എഴുതുകയുമാണ് ചെയ്യുന്നത്.
ഇന്‍ഡക്റ്റന്‍സിനെ പറ്റി മൂന്നാം സെമസ്റ്ററിലോ മറ്റോ ആയിരിക്കും പഠിച്ചിട്ടുണ്ടാവുക. ഒരു ഇന്‍ഡക്റ്ററിലേക്ക് സ്വിച്ച് ചെയ്താല്‍, എക്സ് പോണന്‍ഷ്യല്‍ decay അല്ല, smooth increase in current from zero ആണ് ഉണ്ടാവുക. താങ്കള്‍ തന്ന ഇന്‍ റഷ് കറന്റ് ന്റെ ഗ്രാഫ് ശ്രദ്ധിച്ചാല്‍ അത് എക്സ്പോണന്‍ഷ്യല്‍ decay ആയല്ലേ തോന്നുക? ഒരു ഇന്‍ഡക്റ്ററിന് അതു ചെയ്യാന്‍ കഴിയില്ല.
പിന്നെ ഫിലമെന്റുകള്‍ coil ആയും coiled coil ആയുമൊക്കെ നിര്‍മിക്കാറുണ്ട് അതിന്റെ പ്രധാന കാരണം ബള്‍ബിന്റെ വലിപ്പം കുറയ്ക്കുക എന്നതാണ്. ഇനി ഫിലമെന്റിന്റെ ചുരുളുകള്‍ മൂലമുള്ള ഇന്‍ഡക്റ്റന്‍സ് ഒരു ഇന്‍ഡക്റ്റന്‍സ് മീറ്റര്‍ വച്ച് അളന്നോ,അല്ലെങ്കില്‍ ചുറ്റ്കളുടെ എണ്ണവും നീളവും വച്ച് കണക്ക് കൂട്ടിയോ കണ്ടെഹ്ത്താവുന്നതാണ്. അങ്ങനെ കണക്കാക്കിയാല്‍ ഒരു 40 W ബള്‍ബിന്റെ ഇന്‍ഡക്റ്റന്‍സ് ഏതാനും മൈക്രൊ ഹെന്‍ റിയേ വരൂ. താങ്കള്‍ എഴുതിയപോലെ ചെറിയ ബള്‍ബിലും വലിയ ബള്‍ബിലും അതിന് വലിയ
പ്രാധാന്യമൊന്നുമില്ല.
ഒരു കാര്യം കൂടി.
resistance Vs temperature ഒരു first order expression ആണ്. എന്നാല്‍ Current vs time എന്നത് ഒരു second order polynomial expression ആണ്.

തറവാടി said...

in brf, അനില്‍ പറഞ്ഞത് currect ആണ്

( ഒരാള്‍ എഴുതിയത് അതുപോലെ ത്തന്നെ തിരിച്ചിട്ട് പറയുന്നതുപോലെ തോന്നിയോ എന്നതിനാലാണിതെഴുതിയത് :) )

തറവാടി said...

പ്രിയ മണി,

തുടക്കം മുതല്‍ നോക്കിയാല്‍ താങ്കള്‍ക്ക് മനസ്സിലാവും എവിടെയാണ് ശൈലിക്ക് മാറ്റം വന്നതെന്ന് , ഞാന്‍ സ്വല്‍‌പ്പം പരിഹാസ രീതിയില്‍ കമന്‍‌റ്റെഴുതി എന്നത് ശരിതന്നെയാണ് , ക്ഷമിക്കുക :) ( മുമ്പെ ഞാന്‍ ക്ഷമ ചോദിച്ചതിനു ശേഷവും താങ്കളുടെ കമന്‍‌റ്റ് അപ്പ്രകാരത്തിലായതിനാലാണ് പരിഹാസച്ചുവയുണ്ടായത് )

താങ്കള്‍ ഇപ്പോള്‍ പറഞ്ഞതിനുള്ള ഉത്തരം സൂക്ഷമായി എന്‍‌റ്റെ മുമ്പത്തെ കമന്‍‌റ്റ് വയിച്ചാല്‍ മനസ്സിലാവും.


>>>ഒരു ഇന്‍ഡക്റ്ററിലേക്ക് സ്വിച്ച് ചെയ്താല്‍, എക്സ് പോണന്‍ഷ്യല്‍ decay അല്ല, smooth increase in current from zero ആണ് ഉണ്ടാവുക.<<<<

അല്ലെന്ന് ഞാന്‍ പറഞ്ഞില്ല ( അതെന്തുകൊണ്ടാണെന്നും വളരെ വ്യക്തമായു അറിയുകയും ചെയ്യാം :) )

>>>താങ്കള്‍ തന്ന ഇന്‍ റഷ് കറന്റ് ന്റെ ഗ്രാഫ് ശ്രദ്ധിച്ചാല്‍ അത് എക്സ്പോണന്‍ഷ്യല്‍ decay ആയല്ലേ തോന്നുക? ഒരു ഇന്‍ഡക്റ്ററിന് അതു ചെയ്യാന്‍ കഴിയില്ല.<<<

ഇവിടെ യാണ് മണിക്ക് തെറ്റുന്നത് ,

എന്തുകൊണ്ടാണ് ഈ inductor ഉണ്ടക്കിയിരിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കുക , ഒരു ഹൈ റെസിസ്റ്റര്‍ കൊണ്ടാണുണ്ടാക്കിയിട്ടുള്ളത് അതേ സമയം ഒരു സാധാരണ inductor എന്നത് ഒരു സാധാരണ
electrical conductor കൊണ്ടും , അതായത് വളരെ നേരിയ റെസിസ്റ്റന്‍സ് മാത്രമേ അതിനുണ്ടാകൂ എന്നര്‍ത്ഥം അതുകൊണ്ടാണ് വ്യത്യാസം ഉണ്ടാകുന്നത്

അതായത് ഒരു conductor കൊണ്ട് ഒരു inductor ഉണ്ടാക്കുന്നതും resistor കൊണ്ട് inductor ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നര്‍ത്ഥം.

>> ഫിലമെന്റുകള്‍ coil ആയും coiled coil ആയുമൊക്കെ നിര്‍മിക്കാറുണ്ട് അതിന്റെ പ്രധാന കാരണം <<

ഇതിവടത്തെ വിഷയമല്ലല്ലോ മണി :)


>>>resistance Vs temperature ഒരു first order expression ആണ്. എന്നാല്‍ Current vs time എന്നത് ഒരു second order polynomial expression ആണ് <<<

മണി,

ഞാനല്ലെ ആഗ്രാഫിന്‍‌റ്റെ ലിങ്ക് തന്നത് , എനിക്കതിനെപ്പറ്റി അറിയാതിരിക്കുമോ ( പരിഹസിച്ചതല്ല കേട്ടോ )
ഇതിനുള്ള ഉത്തരം മുകളില്‍ നിന്നും ലഭിക്കും .

അവസാനമായി ഒരു വാക്ക് ,

വെറുതേ കാട് കയറുക എന്നതല്ലാതെ ഇതുകൊണ്ടൊരു ഗുണവും ഉണ്ടാകുന്നില്ല ( എനിക്ക്) കാരണം ഞാന്‍ ആദ്യം പറഞ്ഞതില്‍ നിന്നും ഒരണു മാറിയിട്ടില്ല , മൂന്നാം സെമെസട്റില്‍ പഠിച്ചാലും എട്ടിലായാലും

എനിക്കൊരുപോലെത്തന്നെയാണ് കാരണം ഇതെന്‍‌റ്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് , മാത്രമല്ല എന്‍‌റ്റെ പ്രൊഫഷനും.

സുനില്‍ മാഷുടെ ചോദ്യത്തിനുള്ള ഉത്തരം എന്താണെന്ന് ഞാന്‍ തുടക്കം മുതല്‍ പറയുന്നതില്‍ നിന്നും ,

അതായത് വോള്‍ട്ടേജിന്‍‌റ്റെ കുറവാണ് അതുകൊണ്ടുള്ള പവറാണ് കാരണം എന്നതില്‍ ഉറച്ചു നില്‍ക്കുന്നു , താങ്കള്‍കങ്ങിനെ യല്ല എന്നുണ്ടെങ്കില്‍ അങ്ങിനെത്തന്നെ കരുതാവുന്നതാണ്.

ചര്‍ച്ച അവസാനിപ്പിക്കുന്നു ഒന്നും കൊണ്ടല്ല ഇതെവിടേയും എത്തില്ല കാരണം താങ്കളില്‍ നിന്നും എനിക്കൊന്നും reasonable ആയി ലഭിക്കുന്നില്ല ഞാന്‍ ഒരു സത്യത്തെ സത്യമാക്കാന്‍ വെറുതെ സമയം നഷ്ടപ്പെടുത്തുന്നു.

മറ്റ് വല്ല വിഷയവും ഉണ്ടാകുമ്പോള്‍ കാണാം , മുഷിപ്പ് തോന്നരുത് ഞാന്‍ എന്തെങ്കിലും രീതിയില്‍ തെറ്റായി പെരുമാറിയെങ്കില്‍ ക്ഷമിക്കുക നന്ദി നമസ്കാരം.

ഗ്രീഷ്മയുടെ ലോകം said...

അനില്‍,
പരീക്ഷണം നടത്താന്‍ തയ്യാറായതില്‍ വളരെ സന്തോഷം. അത്ഭുതങ്ങള്‍ താങ്കളെ കാ‍ത്തിരിക്കുന്നു. അത് പോട്ടെ; ഇനി 36 വോള്‍ട്ടിലും വളരെ കുറവാണെങ്കില്‍ താങ്കള്‍ അതിനെപറ്റി പഠിക്കാന്‍ ശ്രമിക്കുമല്ലോ.
താങ്കള്‍ നടത്തുന്ന പരീക്ഷണത്തില്‍ 40 വാട്ട്സ് ബള്‍ബില്‍ കിട്ടുന്ന വോള്‍ട്ടെജ് ഏകദേശം 10 വോള്‍ടിനടുത്ത് വരും(ഏകദേശക്കണക്കാണ് ‍)

ഗ്രീഷ്മയുടെ ലോകം said...

തറവാടി,
താങ്കളെ പരിഹസിച്ചൊരു വാക്കു പോലും ഞാന്‍ എഴുതിയിട്ടില്ല. എന്റെ അറിവില്ലായ്മയെ താങ്കള്‍ പരിഹസിച്ചപ്പോഴും താങ്കളെ ഞാന്‍ കളിയാക്കിയിട്ടില്ല. താങ്കള്‍ക്ക് തെറ്റി എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അതു കളിയാക്കലല്ല. എനിക്ക് മനസ്സിലായത് പറഞ്ഞു എന്നേയുള്ളു.
ഒരപേക്ഷ കൂടി,
താങ്കള്‍്‍ക്കെന്നില്‍ നിന്നും പുതുതായി ഒന്നും കിട്ടിയില്ല എങ്കിലും, ഈ പോസ്റ്റ് വായിക്കുന്നവര്‍ക്കെന്തങ്കിലും കിട്ടാന്‍ സാദ്ധ്യതയുണ്ട്. ചുരുങ്ങിയ പക്ഷം മണി എന്ന ബ്ലോഗര്‍ക്ക് വിവരമില്ല എന്നങ്കിലും. അതുകോണ്ട് ഈ പോസ്റ്റ് ഡിലീറ്റരുത് please.
പിന്നെ മറ്റൊന്നുള്ളത് അനില്‍ പരീക്ഷണം നടത്തി ഫലം അറിയിക്കുകയാണെങ്കില്‍ അതിന്റെ വിശകലനവും താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു.
അനില്‍ ചോദിച്ച ഒരു ചോദ്യത്തിനുത്തരം തരാന്‍ മറന്നു. കത്താത്ത 40 v ബള്‍ബിന്റെ ഫിലമെന്റിന് ഏകദേശം 600 ഡിഗ്രീ C വരുമെന്ന് തോന്നുന്നു.

തറവാടി said...

മണി,

താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

കേവലം ഒരു കാര്യമറിയാത്തതിന് ' വിവരമില്ല ' എന്നൊക്കെ കരുതുന്നതില്‍ വലിയ കഴമ്പില്ല , അറിവെന്നത് ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്.

പോസ്റ്റൊന്നും ഒരിക്കലും ഡിലീറ്റില്ല.

*********
അനിലിന്‍‌റ്റെ നടക്കാന്‍ പോകുന്ന പരീക്ഷണത്തെപ്പറ്റി ,

ഞാന്‍ പറഞ്ഞല്ലൊ പരീക്ഷണത്തെ വിലയിരുത്തേണ്ടതില്ല കാരണം , അദ്ദേഹത്തിന് 40W ബള്‍ബിന് across ആയിട്ട് ( താങ്കള്‍ പറഞ്ഞതുപോലെ ) 10V ഓ 20V ഓ 36V ഓ കിട്ടിയലും എന്‍‌റ്റെ നിലപാടിനെതിരാവുന്നില്ല എന്നതുതന്നെ.

low resisance ഇല്‍ low voltage drop എന്ന തത്വം മാത്രം മതി സുനില്‍ മാഷുടെ ചോദ്യത്തിനുള്ള ഉത്തരത്തിന്,അതായിരുന്നു നമ്മുടെ മൂല വിഷയം.

അതായത് 15W നെ അപേക്ഷിച്ച് 40W ബള്‍ബിലുണ്ടാവുന്ന ചെറിയ വോള്‍ട്ടേജ് , ,

കുറഞ്ഞ വോള്‍ട്ടെജ് ബള്‍ബിന് ലഭിക്കുന്നതിനാല്‍ (അതുകൊണ്ട് തന്നെ ലോ പവര്‍ ) കത്തില്ല ( കത്തുന്നുണ്ടെങ്കില്‍ തന്നെ നമ്മള്‍ കാണില്ല ).

അനില്‍,

പരീക്ഷണം നടത്തിക്കൊള്ളു ഫലം അറിയീക്കുകയും ചെയ്യൂ :)

ഗ്രീഷ്മയുടെ ലോകം said...

തറവാടി,
താങ്കള്‍ ഇപ്പോഴത്തെ നിലപാട് പുനഃ പരിശോധിക്കേണ്ടിയിരിക്കുന്നു. താന്കളുടെ പോസ്റ്റില്‍ ഞാന്‍ തെറ്റെന്ന് പറഞ്ഞത് 40w ന്റെ ബള്‍ബിന് കിട്ടുന്ന വോള്‍ടേജിനെ പറ്റി ആയിരുന്നു. അതൊരിക്കലും 36 V ആവില്ല എന്നും, 36v കൊടുത്താല്‍ ആ ബള്‍ബ് “കത്തുന്നത്“ കാണാം എന്നും, ക്യാ‍മറയില്‍ പതിയും എന്നുമാണ്. അതു വിശദീകരിക്കാന്‍ ഞാന്‍ കോള്‍ഡ് റെസിസ്റ്റന്‍സും, ഹോട്ട് റെസിസ്റ്റന്‍സും വിശദീകരിക്കാന്‍ ഇന്‍ റഷ്
കറന്റിനെപറ്റിയും പറഞ്ഞപ്പോള്‍ സുനിലിന്റെ ബ്ലോഗ് അത്രയ്ക്ക് ടെക്കിനക്കലായ ചര്‍ച്ചയ്ക്കുള്ളതല്ല എന്ന് തീരുമാനിച്ച് ഇവിടെ പോസ്റ്റിട്ടത് എന്തിനാണ്? അതുകൊണ്ട്
താങ്കള്‍ കണക്കു കൂട്ടിയതില്‍ നിന്നും പരീക്ഷണഫലങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ അത് വിശദീകരിക്കാനുള്ള ബാധ്യത ഉണ്ട്.

തറവാടി said...

മണി,

താങ്കള്‍ ആദ്യം മുതല്‍ സുനില്‍ മാഷുടെ (പോസ്റ്റുമുതല്‍) മനസ്സിരുത്തിവായിക്കുക.
അപ്പോള്‍ മനസ്സിലാവും ആരുടെ നിലപാടാണ് പുന പരിശേധിക്കേണ്ടതെന്ന്.

എന്‍‌റ്റെ ബ്ലോഗില്‍ ഈ പോസ്റ്റിട്ടത് താങ്കളുമായുള്ള ചര്‍ച്ച ഉന്നം വെച്ചല്ല

ആവശ്യമില്ലാത്ത കുറെ കാര്യങ്ങള്‍ സുനില്‍ മാഷുടെ അവിടെ പറഞ്ഞതിനാലും , കുറെ ആവര്‍ത്തനമായതിനാലും ഒരു കണ്‍‌ക്ലൂഷന്‍ ആയിട്ട്
എന്‍‌റ്റെ ബ്ലോഗിലും കിടക്കട്ടെ എന്നുകരുതിയാണ്.

ഇവിടെ താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള എന്‍‌റ്റെ വിശദീകരണങ്ങളെ മനസ്സിലാക്കാന്‍ വേണ്ടി അനുബന്ധ കാര്യങ്ങളും പറഞ്ഞെന്നുമാത്രമേയുള്ളൂ.

പിന്നെ ബ്ലോഗെന്നതൊരു തുറന്ന പുസ്ഥകമല്ലെ.

ചോദ്യത്തിനുള്ള ഉത്തരമാണ് കൊടുക്കേണ്ടത് , അതിനുള്ള വിശദീകരണവും വേണമെങ്കില്‍ കാരണവും ഒപ്പംകൊടുക്കാം.

എന്തായിരുന്നു ചോദ്യമെന്നും , അതിന് ഞാന്‍ എന്ത് ഉത്തരമാണ് കൊടുത്തിരിക്കുന്നതെന്നും ഇപ്പോഴും അവിടെയൊക്കെ കിടക്കുന്നുണ്ട്.

ഇന്‍‌റഷ് കറന്‍‌റ്റെന്നതിനെ അടിസ്ഥാനമാക്കി എന്തൊക്കെയോ പറഞ്ഞതു താങ്കളാണ് ഞാനല്ല!

കരുതുന്നതു പോലെ ഇന്‍റഷ് കറണ്ടില്ലെന്നും , ഉള്ളതിനെത്തന്നെ reactance മൂലം ലിമിറ്റ് ചെയ്തിട്ടുണ്ടെന്നും ,വളരെ ചെറിയ സമയത്തേക്ക് , മില്ലി സെകന്റ് സമയത്തേക്ക് മാതമുണ്ടാകുന്ന ഇതിന് എനര്‍ജി കണ്‍‌വെര്‍‌ഷനില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന് തെളീയിക്കുക മാത്രമാണ് , technical reasoning ലൂടെ ഞാന്‍ ചെയ്തത്.

(യാതൊരു പ്രസക്തിയുമില്ലേ എന്ന് പറഞ്ഞ് മറ്റൊരു തര്‍ക്കം വേണ്ട , ഉണ്ട് , സര്‍ക്യൂട്ട് ബ്രേക്കര്‍ സ്വിച്ചിങ്ങിനും മറ്റ് അനുബന്ധ മൈക്രോ ലെവെല്‍ സ്വിച്ചിങ്ങിനും ആവശ്യമുണ്ട് , ഡിസൈന്‍ തലത്തില്‍ അതും വലിയ പവര്‍ റേറ്റിങ്ങുള്ള ബള്‍ബുകള്‍ക്ക് മാത്രമാണ് പ്രധാനം അതുകൊണ്ടാണ് താങ്കള്‍ 1500W/200W ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ഒഴിവാക്കി നിര്‍ത്താന്‍ പറഞ്ഞത്)

ബള്‍ബുകള്‍ സീരീസായി ഒരു വൈദ്യുത സോര്‍സിന് അക്രോസ്സായി കണക്ട് ചെയ്താല്‍ അവക്കുള്ള റെസിസ്റ്റന്‍സിന് അനുബാധമായി മൊത്തം വോള്‍ട്ടേജനെ ഡിവൈഡ് ചെയ്യും , കുറഞ്ഞ റെസിസ്റ്റന്‍സിന് കുറവ് വോള്‍ട്ടേജും, കൂടുതല്‍ റെസിസ്റ്റന്‍സിന് കൂടുതല്‍ വോള്‍ട്ടേജും ഡ്രോപ്പായികിട്ടും എന്നത് വളരെ വളരെ അടിസ്ഥാനമായ ഒരു കാര്യമാണ്.

അത്രമാത്രം മനസ്സിലായാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും ആയി.

ഒരു ബള്‍ബിന്റെ വോള്‍ട്ടെജ് vs പവര്‍ ഗ്രാഫ് (പ്രകാശോര്‍ജ്ജം) അറിയുകയാണെങ്കില്‍ എല്ലാം ക്രിസ്റ്റല്‍ ക്ലിയര്‍ ആവുകയും ചെയ്യും.


ആവശ്യപ്രകാരം പ്രസ്തുത ഗ്രാഫിന്‍‌റ്റെ ലിങ്കും തന്നു ഇതു കണ്ടാല്‍ മനസ്സിലാവും ചുരുങ്ങിയത് എത്ര ശതമാനം വോള്‍‍ട്ടേജുണ്ടായാലാണ് ഒരു ബള്‍ബ് കാണത്തക്ക വെളിച്ചം ഉണ്ടാക്കുക എന്നതും മനസ്സിലാക്കാം.

ഇത് വീണ്ടും വീണ്ടും എഴുതുന്നത് താങ്കള്‍ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നതിനാലാണ്.


*************
ഒരു 40W ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍‍സ് സാധാരണ കണ്ട് പിടിക്കാറുള്ള മാര്‍ഗ്ഗമുപയോഗിച്ചാണ് കണ്ടതും അതടിസ്ഥാനപ്പെടുത്തി പ്രസ്തുത ബള്‍ബിന് ലഭിക്കുന്ന വോള്‍ട്ടേജും കണ്ടത്.

ഇതൊന്നും തറവാടിയുടെ രീതിയല്ല , basic electrical theory അടിസ്ഥാനപ്പെടുത്തിയുള്ള രീതിയാണ്.


ഞാന്‍ പഠിച്ചതും മനസ്സിലാക്കിയതും വെച്ചുള്ള രീതിയും അതാണ് പിന്‍‌തുടരുന്നതും , അതൊക്കെ തെറ്റെന്ന് താങ്കള്‍ പറഞ്ഞോളൂ ഒരു വിരോധവുമില്ല ,

ഇതേ വാക്ക് പിന്നേയും പറയേണ്ടി വന്നതില്‍ എനിക്കിപ്പോള്‍ ലജ്ജയുണ്ട്!

***************

അനില്‍ പരീക്ഷണം നടത്തി , പ്രസ്തുത ബള്‍ബിന് കണക്ക് കൂട്ടി കണ്ട് പിടിച്ച 36V ന് അതില്‍ കുറഞ്ഞ വോള്‍ട്ട് കിട്ടിയാല്‍ അതിനെതായിരിക്കും കാരണം എന്ന് ഞാന്‍ തല പുണ്ണാക്കേണ്ടതില്ല കാരണങ്ങള്‍ കാണും , താങ്കള്‍ സ്വയം കണ്ടെത്തുക.

ഇങ്ങനെ കുറവ് വോള്‍ട്ടേജ് കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ പറഞ്ഞ മൂലകാരണത്തിന് എതിരാവുന്നില്ല എന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതും.

ഈ ചര്‍ച്ച മുമ്പെ ഞാന്‍ അവസാനിപ്പിച്ചതായിരുന്നു , അടിസ്ഥാനമായ ഒരു കാര്യത്തിന് ഇത്രയും എനെര്‍ജി വേസ്റ്റായി എന്നതേ ഒരു ഫലമുണ്ടായുള്ളൂ എന്നതില്‍ മാത്രമാണൊരു വിഷമം.

ഇനി പ്രസക്തമല്ലാത്ത എന്തെങ്കിലും താങ്കള്‍ എഴുതിയാല്‍ മറുകുറി ഇടില്ലെന്നും ഓര്‍മ്മിപ്പിക്കട്ടെ!

തറവാടി said...

അനില്‍,

ഒരു ഹൈ വാല്യു റെസിസ്റ്റന്‍സുള്ള കമ്പി ,( പ്രിഫര്‍ ടെങ്സ്റ്റണ്‍) , വളവൊന്നുമില്ലാതെ എടുത്ത് അതിനക്രോസ്സായി വോള്‍ട്ടേജ് കൊടുക്കുക ( അളവില്‍ പ്രത്യേകം ശ്രദ്ധിക്കുക ) ,

അതേ വോള്‍ട്ടേജ് ഇതേ കമ്പി ചുരുളുകളാക്കിയും കൊടുക്കുക എന്നിട്ട് ,

തുടക്കത്തിലെ ഒരു മിനിട്ട് നേരത്തേക്കുള്ള കമ്പിയിലൂടെ പാസ് ചെയ്യുന്ന കരണ്ടിനെ സമയം അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രാഫുകള്‍ വരക്കുക

എന്നിട്ട് രണ്ട് രീതികളും തമ്മിലുള്ള വ്യത്യാസം നോക്കുക .

ഇത്തരത്തിലുള്ള ഒരു പരീക്ഷണം അനിലിന് നടത്താനാവുമോ എന്നറിയാന്‍ താത്പര്യമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

തറവാടീ,
ഇതു ചെയ്തു നൊക്കിയില്ലെങ്കില്‍ എനിക്കു സമാധനം വരില്ല.

ബള്‍ബ് പരീക്ഷണം എളുപ്പമാണ് .വീട്ടിലെത്തിയാലുടന്‍ ചെയ്യാം.

ടങ്സ്റ്റണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്, നിക്രോം (ഹീറ്റര്‍ കോയിലോ മറ്റോ)ഉപയോഗിക്കാം എന്നാണു കരുതുന്നതു.

എത്ര സെക്കന്റ് ഇന്റര്‍വല്‍ ആണ് ഉദ്ദേശിക്കുന്നതു?ചെയ്യാവുന്നതിന്റെ പരമാവധി കുറച്ചെടുക്കാന്‍ ശ്രമിക്കാം.

ഹീറ്റര്‍ കോയില്‍ മൊത്തമായി എടുക്കാം അല്ലേങ്കില്‍ നമുക്കാവശ്യമുള്ള റെസിസ്റ്റന്‍സ് മുറിച്ചെടുത്തു ടെസ്റ്റ് നടത്താം ചെയ്യാം.

12 വോള്‍ട്ട് ബള്‍ബുകള്‍ ഉപയോഗിച്ചാ‍ല്‍ കര‍ണ്ട് കൂടുതല്‍ വാല്യൂ കിട്ടുമല്ലോ, റീഡിങിനു അതാ‍വും സൌകര്യം എന്നു തോന്നുന്നു.15 w, 45 w ഇവ ലഭ്യമാണ്.

തറവാടി said...

അനില്‍ ,

ഹീറ്റര്‍ കോയില്‍ കുഴപ്പമില്ല , പക്ഷെ മുറിച്ചെടുത്താല്‍ , കൊടുക്കുന്ന വോള്‍ട്ടേജ് കുറക്കേണ്ടതായിട്ട് വരും , അല്ലെങ്കില്‍ ഫ്യൂസ് പൊകും ;)

മില്ലി സെക്കന്‍‌റ്റ് റീഡിങ്ങാണ് വേണ്ടത് .

ബള്‍ബുകളുടെ വോള്‍ട്ടേജ് കാണല്‍ പോലെ അത്രക്ക് ഈസിയായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.

എന്തായാലും എല്ലാ ആശംസകളും.

Unknown said...

മണിമാഷിന്‍റെ വിശദീകരണങ്ങള്‍ വായിച്ചപ്പൊള്‍ തോന്നിയ ചില സംശയങ്ങള്‍ ചോദിക്കുന്നു.

1) അനിലും തറവാടിയും തുടക്കത്തില്‍ കണ്ട വോള്‍ട്ടേജുകളില്‍ വ്യത്യാസമുണ്ടെന്നാണോ മാഷ് പറയുന്നത്? ഉണ്ടെങ്കില്‍, മാഷിന്‍റെ അഭിപ്രായത്തില്‍ എങ്ങിനെയാണ് ഒരു ബള്‍ബിലൂടെ പോകുന്ന current/ voltage എന്നിവ കണ്ട് പിടിക്കുക? ഏന്തൊക്കെ formula കളാണ് അത് കാണാന്‍ ഉപയോഗിക്കുക?

2) ഒരു heater coil ചുരുള്‍ നിവര്‍ത്തി voltage കൊടുത്താലും, ചുരുളുകളാക്കിയ രീതിയില്‍ voltage കൊടുത്താലും തുടക്കത്തിലെ current ല്‍ വ്യത്യാസം കാണുമോ? ഇല്ലെങ്കില്‍/ ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌?

3) മാഷിന്‍റെ അഭിപ്രായത്തില്‍ മൂന്ന് ബള്‍ബുകളിലും എത്ര voltage ലഭിക്കും, formula എന്താണ്?

4) ഈ മൂന്ന് ബള്‍ബുകളില്‍, ചെറിയ രണ്ടെണ്ണത്തിന് പകരം വെറും resisterകള്‍ (മാറ്റിയ ബള്‍ബുകള്‍ക്ക് തുല്യമായ) സീരീസായി കണക്ട് ചെയ്ത് voltage കൊടുത്താല്‍ resisterകളിലും ബള്‍ബിലും എത്ര വീതം voltage ലഭിക്കും?

5) മുമ്പത്തേറ്റില്‍ നിന്നും വിഭിന്നമായ voltage ആണോ ഇത്തവണ ലഭിക്കുക?

6) ഏത് formulaയാണ്‍ ഉപയോഗിക്കേണ്ടത്‌?

മണി മാഷ് ഒന്ന് വ്യക്തമാക്കി തരുമോ

സ്നേഹത്തോടെ
ഒരു വായനക്കാരന്‍

ഗ്രീഷ്മയുടെ ലോകം said...

ശ്രീ രാജന്‍,
(തറവാടി ക്ഷമിക്കണം, ഞാനൊരു മറു പടി ഇട്ടോട്ടെ)
1.അനിലും തറവാടിയും തുടക്കത്തില്‍ കണ്ട വോള്‍ട്ടേജുകളില്‍ വ്യത്യാസ മുണ്ടെന്നാണോ മാഷ് പറയുന്നത്? ഉണ്ടെങ്കില്‍, മാഷിന്‍റെ അഭിപ്രായത്തില്‍ എങ്ങിനെയാണ് ഒരു ബള്‍ബിലൂടെ പോകുന്ന current/ voltage എന്നിവ കണ്ട് പിടിക്കുക? ഏന്തൊക്കെ formulaകളാണ് അത് കാണാന്‍ ഉപയോഗിക്കുക?
അതെ.
പ്രത്യേകിച്ചൂം 40 Wഇന്റെ ബള്‍ബിനു കിട്ടുന്ന വോള്‍ടേജിന്. മാത്രവുമല്ല അവര്‍ കണക്കാക്കിയ കറന്റിന്റെ അളവിലും വ്യതാസം കണ്ടേക്കും. (കറന്റ് കൂടും)
ഇതു കണക്കാക്കാനുള്ള ഫോര്‍മുല ഇവിടെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന അത്ര ലളിതമല്ല. അതു തയ്യാറാക്കി ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.

2) ഒരു heater coil ചുരുള്‍ നിവര്‍ത്തി voltage കൊടുത്താലും, ചുരുളുകളാക്കിയ രീതിയില്‍ voltage കൊടുത്താലും തുടക്കത്തിലെ current ല്‍ വ്യത്യാസം കാണുമോ? ഇല്ലെങ്കില്‍/ ഉണ്ടെങ്കില്‍ എന്തുകൊണ്ട്‌?
ഈ ചോദ്യത്തിനു “ഇവിടത്തെ“ ഉത്തരം വ്യത്യാസം വരില്ല എന്നു തന്നെ യാണ്. തുടക്കത്തിലെ കറന്റിന്റെ അളവ് നിശ്ചയിക്കുന്നത് പ്രധാനമായും അതിന്റെ cold resistance ആണ്. ചൂടാവുന്ന മുറയ്ക്ക് കൊയിലിന്റെ റെസിസ്റ്റന്സ് കൂടുന്നതു കാരണം കറന്റ് കുറഞ്ഞ് വരും. ചുരുളുകളാക്കിയാല്‍ ഉണ്ടാകാവുന്ന മറ്റു പ്രായോഗിക കാര്യങ്ങള്‍, അനില്‍ നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് എന്റെ ബ്ലൊഗില്‍ ഇടാന്‍ ശ്രമിക്കാം.

3) മാഷിന്‍റെ അഭിപ്രായത്തില്‍ മൂന്ന് ബള്‍ബുകളിലും എത്ര voltage ലഭിക്കും, formula എന്താണ്?
ഫോര്‍മുലയെപറ്റി നേരത്തെ എഴുതിയത് നോക്കുക.
230 വോള്‍ട്ട് ആണ് കൊടുക്കുന്നതെങ്കില്‍, 40W നു ‍10 v, 15 W നു 110 വീതം, എന്നിങ്ങനെ ആവാനാണ് സാധ്യത. കൃത്യമായി പറയാനാവാ‍ത്തതിന്‍ കരണം,
പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബള്‍ബുകളുടെ വാട്ടേജും, ഫിലമെന്റിന്റെ ടെമ്പറേച്ചര്‍ COEFFICIENT ഉം മറ്റും പലതിനും ചെറിയ വ്യത്യാസം കാണുമെന്നുള്ളതു കൊണ്ടാണ്.

4) ഈ മൂന്ന് ബള്‍ബുകളില്‍, ചെറിയ രണ്ടെണ്ണത്തിന് പകരം വെറും resisterകള്‍
(മാറ്റിയ ബള്‍ബുകള്‍ക്ക് തുല്യമായ) സീരീസായി കണക്ട് ചെയ്ത് voltage കൊടുത്താല്‍ resisterകളിലും ബള്‍ബിലും എത്ര വീതം voltage ലഭിക്കും?


മാറ്റിയ ബള്‍ബുകള്‍ക്ക് തുല്യമായ എന്ന വാക്കു കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? ചെറിയ ബള്‍ബുകളുടെ HOT RESISTANCE അതായത് റേറ്റഡ് പവര്‍നു വേണ്ട റെസിസ്റ്റന്‍സ് വാല്യു? അങ്ങനെയാണെങ്കില്‍ 40 w ബള്‍ബിന് കിട്ടുന്ന വോള്‍ടേജില്‍ ചെറിയ കുറവ് വീണ്ടും സംഭവിക്കും.

5) മുമ്പത്തേറ്റില്‍ നിന്നും വിഭിന്നമായ voltage ആണോ ഇത്തവണ ലഭിക്കുക?

ചെറിയ തോതിലാണെങ്കിലുംഅതെ എന്നല്ലാതെ എന്തു പറയാന്‍.
6) ഏത് formulaയാണ്‍ ഉപയോഗിക്കേണ്ടത്‌?
ഏതു ഫോര്‍മുല എന്നതിനെക്കാള്‍ പ്രധാനം എന്തുകോണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കലല്ലേ. അതു മനസ്സിലാക്കാന്‍ വലിയ ഫോര്‍മുല ഒന്നും വേണ്ട.താഴെ
എഴുതുന്ന കാര്യങ്ങള്‍ “അറിഞ്ഞാല്‍“ മതി:
1. ഒരു ബള്‍ബിന്റെ തണുത്തിരിക്കുംപോളുള്ള റെസിസ്റ്റന്‍സും, പൂര്‍ണ്ണമായി ജ്വലിക്കുമ്പോളുമുള്ള റെസിസ്റ്റസും വ്യത്യാസമുണ്ട്, കാരണം (അ) ജലിക്കുന്ന ബള്‍ബിന്റെ ഫിലമെന്റ് ടെമ്പറേച്ചര്‍ ഏകദേശം 2000 മുതല്‍ 3000 ഡിഗ്രി c ആണ്. (ആ) ടെമ്പറേച്ചര്‍ കൂടുമ്പോള്‍ റെസിസ്റ്റന്സും കൂടും. (കൂടുതല്‍ അറിയാന്‍ അനില്‍ ഇട്ട ലിങ്ക് നോക്കുക)
2. cold resistance ഉം hot Resistance തമ്മില്‍ പത്ത് പന്ത്രണ്ട് ഇരട്ടി വ്യത്യാസം വരും.
3. ഫിലമെന്റ് ചൂടാവുന്നത് അതില്‍ താപമായി നിക്ഷേപിക്കപ്പെടുന്ന ഇലക്ട്രിക്കല്‍
ഊര്‍ജ്ജത്താലാണ്.
4 തന്മൂലമുണ്ടാവുന്ന താപ വര്‍ധന (ബള്‍ബിനു കിട്ടുന്ന വോള്‍ട്ടേജ്ജ് ഗുണം കറന്റ് ഗുണം സമയം) - (പുറത്തേക്ക് തള്ളുന്ന താപോറ്ജ്ജം + പുറപ്പെടുവിക്കുന്ന വെളിച്ചം) അനുസരിച്ചിരിക്കും.
ആശയക്കുഴപ്പത്തിലാക്കിയെങ്കില്‍ ക്ഷമിക്കുക.
സസ്നേഹം,
മണി

തറവാടി said...

ബള്‍ബ് കത്താന്‍ തുടങ്ങിയാല്‍ കോള്‍ഡ് റെസിറ്റന്‍സ് ഹോട്ടാവുന്നതുവരെ കറന്‍‌ട് കുറഞ്ഞുവരും.
അതില്‍ ആര്‍കും എതിര്‍പ്പില്ലല്ലൊ!

അതായത് rate of change of current ഉണ്ടെന്നര്‍ത്ഥം , ഫിലമെന്‍‌റ്റുണ്ടാകിയിരിക്കുന്നത് ചുരുളുകളായിട്ട് ( inductor ) ഇന്‍ഡക്ടന്‍സിന്‍‌റ്റെ അളവെത്രയോ ആവട്ടെ , ഒപ്പം

ഈ ലിങ്കും ഒന്ന് വായിക്കുക.

Viswaprabha said...

ചർച്ച ചെയ്തു ചർച്ച ചെയ്തു ബൾബൊക്കെ ഫ്യൂസാക്കിക്കളഞ്ഞല്ലോ തറവാടീ!

പ്രിയപ്പെട്ട തറവാടി ഇവിടെ എഴുതിയിട്ടിരിക്കുന്നതിൽ കണ്ടമാനം അബദ്ധങ്ങളുണ്ടെന്നു പറയുമ്പോൾ ക്ഷമിക്കണം.

എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കുറേ വസ്തുതകൾ വലിച്ചുവാരി എഴുതിയിട്ടുണ്ടെന്നതു നേര്. പക്ഷേ അതിൽ ഭൂരിപക്ഷത്തിനും ഇവിടെ കാര്യപ്രസക്തിയില്ല. ലിങ്കുകളും ഒന്നും സ്ഥാപിക്കുന്നില്ല.

ആദ്യത്തെ പ്രശ്നം എന്താണ് തർക്കവിഷയം എന്നാണ്. ഒക്കെ വായിച്ചുകഴിഞ്ഞപ്പോൾ അതുമാത്രം മനസ്സിലായില്ല.

അതുകൊണ്ട് എന്റെ വകയും ഒരു കമന്റാവാം എന്നു കരുതി.

1. ബൾബുകളിലെ ഫിലമെന്റ് കോയിൽഡ് കോയിൽ ആയി നിർമ്മിക്കുന്നതിന് ഇൻഡക്റ്റൻസുമായി യാതൊരു ബന്ധവുമില്ല. 3500 ഡിഗ്രി വരെ ചൂടായി നിൽക്കേണ്ട ഒരു കമ്പിയുടെ മിനിമം Ductile Strengthനു വേണ്ട ഘനം, ഒരു നിശ്ചിത വോൾടേജിൽ നിശ്ചിത പവർ കൺസ്യൂം ചെയ്യാൻ വേണ്ടത്ര റെസിസ്റ്റൻസ്, നിർമ്മിക്കാൻ പോവുന്ന ബൾബിന്റെ മൊത്തം വലിപ്പം, ഫിലമെന്റിന്റെയും ബൾബിനുള്ളിലെ ഗ്യാസ് (അല്ലെങ്കിൽ ഗ്യാസില്ലാത്ത) മീഡിയത്തിന്റേയും ടെമ്പറേച്ചർ ഡിസിപേഷൻ സ്വഭാവം ഇവയാണ് ഈ കാര്യത്തിലെ എഞ്ചിനീയറിങ്ങ് ഡിസൈൻ പരിധികൾ.

കോയിൽഡ് കോയിൽ ആകുമ്പോൾ രണ്ടുതരം വ്യത്യാസങ്ങൾ ഉണ്ടാവുന്നു.

1. ബൾബിന്റെ ചുരുങ്ങിയ വ്യാസത്തിനുള്ളിൽ കൂടുതൽ നീളത്തിൽ ഫിലമെന്റുണ്ടാക്കാം. അതുകൊണ്ട് ഫിലമെന്റിന്റെ ഘനം ക്രമാതീതമായി കുറക്കേണ്ടതില്ല. അതുകൊണ്ട് ഫിലമെന്റിന്റെ മെക്കാനിക്കൽ സ്ട്രെങ്ത്ത് - അഥവാ മെറ്റലർജിക്കൽ സ്റ്റബിലിറ്റി - കൂടും. ഇതാണ് ബൾബുകൾ കോയിൽഡ് കോയിലായി നിർമ്മിക്കാനുള്ള അടിസ്ഥാനകാരണം.

2. ചുരുങ്ങിയ സ്ഥലത്തിനുള്ളിൽ (ഫിലമെന്റ് ചുരുണ്ടുകൂടിയിരിക്കുന്ന ആ ഒരു ഭാഗത്തെ മാത്രം വോള്യത്തിനുള്ളിൽ) ഉണ്ടാകുന്നതുകൊണ്ട് ചൂട് അത്രതന്നെ വേഗം ഡിസ്സിപ്പേറ്റു ചെയ്തുപോകുന്നില്ല. (ഇത് തുടക്കത്തിൽ നല്ല കാര്യവും ബൾബ് നന്നായി പ്രകാശിച്ചുതുടങ്ങിയതിനുശേഷം മോശം കാര്യവുമാണ്.)


ഇനി,
സുനിലിന്റെ സുന്ദരമായ, ലളിതമായ ബ്ലോഗിൽ ചോദിച്ചിരിക്കുന്ന ഉത്തരത്തിന് (സ്കൂൾ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കുന്ന ഉത്തരത്തിന്) ഇത്രയൊന്നും കാടുകേറേണ്ടതില്ല. (പക്ഷേ വാസ്തവത്തിൽ അത്തരം ഒരു അപകടകരമായ ചോദ്യം കൊടുക്കുന്ന പാഠപുസ്തകനിർമ്മാതാക്കളുടേ ചെവിയ്ക്കു പിടിക്കണം. കാരണം അവർ ഉപയോഗിക്കേണ്ടിയിരുന്നത് വേറെ എന്തായാലും ഇത്തരം നെറിയില്ലാത്ത ബൾബുകളല്ല.)

അതുകൊണ്ട് ഇഷ്ടമില്ലെങ്കിലും, സുനിൽ മാഷ്ക്കുള്ള ഉത്തരം ആദ്യം അനിൽ ആ ബ്ലോഗിൽ തന്നെ പറഞ്ഞതുപോലെ.

ഇനി പ്രൊഫഷണൽ എലക്ട്രിക്കൽ എഞ്ചിനീയറന്മാർക്കു വേണ്ടി:

സർക്യൂട്ട് ഓൺ ചെയ്ത് ഒരു രണ്ടുമിനിട്ട് കഴിഞ്ഞു എന്നുതന്നെ കരുതുക. ഇപ്പോൾ ഏകദേശം സ്റ്റെഡി സ്റ്റേറ്റ് ആയി എന്നു പ്രതീക്ഷിക്കാമല്ലോ.

ഈ സമയത്ത് 40 വാട്ട് ബൾബിനു പ്രതിമുഖമായി 36 വോൾട്ടല്ലേ കിട്ടേണ്ടത്? ശരി.

230 വോൾട്ട് ലഭിയ്ക്കുമായിരുന്നെങ്കിൽ 1322 ഓം റെസിസ്റ്റൻസ് ഉണ്ടാകുമായിരുന്ന ഒരു ബൾബിന് ഇപ്പോൾ 36 വോൾട്ടേ കിട്ടുന്നുള്ളൂ.
അതനുസരിച്ച് ബൾബിന് പൂർണ്ണക്ഷമതയോടെ ‘കത്താൻ’ (Photonic emission at satisfactory efficiency) ഉള്ള താപനില ഉണ്ടാവില്ല. അതിലുപരി, ആ ചൂടിൽ മുൻപ് കണക്കാക്കിയിട്ടുള്ള 1322 ഓം റെസിസ്റ്റൻസും ഉണ്ടാവില്ല. പകരം ഏകദേശം 150 മുതൽ 250 വരെ ഓം ആണ് ഉണ്ടാവുക.


പക്ഷേ അതുപോലെത്തന്നെ കൂടെ കൊളുത്തിയിട്ടുള്ള 15 W ബൾബുകൾക്കും ഈ നിയമം ബാധകമാവും. അവയ്ക്കു പക്ഷേ സ്വൽ‌പ്പം വ്യത്യാസമുണ്ട്. 40 W ബൾബിന് 1 വാട്ടിന്റെ ചൂട് കിട്ടുമ്പോൾ 15 വാട്ടിന്റെ ബൾബിന് 2.66 വാട്ടിന്റെ ചൂട് കിട്ടും. സ്വാഭാവികമായും 15 വാട്ട് ബൾബുകൾക്ക് ക്രമേണ റെസിസ്റ്റൻസ് കൂടിക്കൂടി വരും. അതിനനുസരിച്ച് 40 വാട്ട് ബൾബിനു കിട്ടുന്ന ചൂട് കുറഞ്ഞും. (ഒപ്പം വോൾട്ടേജും).
ചുരുക്കിപ്പറഞ്ഞാൽ കുറച്ചുകഴിയുമ്പോൾ 40 വാട്ട് ബൾബിന് ഇല്ലത്തുനിന്നും പുറപ്പെടാൻ തന്നെ കഷ്ടി ആവും. 15 വാട്ടന്മാർക്ക് അമ്മാത്തെത്താൻ പറ്റില്ല്യാച്ചാലും വഴിയിലൊരു കളി കാണാനുള്ള യോഗമെങ്കിലും ണ്ടാവും.

ത്ര്യേള്ളൂ.


ഇനി അനിലിന്റെ പരീക്ഷണങ്ങൾക്കുവേണ്ടി:

1. തുറന്ന വായുവിൽ, അതും നീട്ടിപ്പരത്തിവെച്ച് പരീക്ഷിക്കുമ്പോൾ താപവിനിയമഘടകങ്ങൾ (temparature dissipation factors) പരീക്ഷണത്തെ കാര്യമായി ബാധിക്കും.
ഇൻഡക്റ്റൻസിനേക്കാൾ ടെമ്പറേച്ചർ ഡിസ്സിപേഷൻ ആണ് പരീക്ഷണങ്ങളെ സ്വാധീനിക്കുക. അത് ഇൻഡക്റ്റൻസ് ആയി തെറ്റിദ്ധരിക്കരുത്.

2. കോൾഡ് റെസിസ്റ്റൻസ് v/s ഹോട്ട് റെസിസ്റ്റൻസ് അളക്കാനുള്ള മറ്റൊരു മാർഗ്ഗം ഒരേ സർക്യൂട്ടിൽ 1 Volt, 10 Volt, 100 Volt ഇങ്ങനെ വ്യത്യസ്തമായി ചെലുത്തി ആനുപാതികമായി കൊറിലേറ്റ് ചെയ്തെടുക്കലാണ്. കാരണം 1Voltൽ ഫിലമെന്റ് ഏതാണ്ട് ചൂടാവുകയില്ല എന്നുതന്നെ പറയാം.

3. ചെറിയ വോൾട്ടേജോ കറന്റോ അളക്കുമ്പോൾ കൂടുതൽ സൂക്ഷ്മമായ (True RMS, Very Very High Input Resistence ഉള്ള) മീറ്ററുകൾ ഉപയോഗിക്കേണ്ടി വരും.

4. വകുപ്പുണ്ടെങ്കിൽ ഒരു Trigger capture memory ഉള്ള Digital CRO തന്നെ ഉപയോഗിക്കുക. കാരണം cold induced inrush currentന്റെ ദൈർഘ്യം (230 വോൾട്ടിന്റെ 15W - 40 Wന്റെ കാര്യത്തിൽ) 10 മുതൽ 20 mSec വരെയേ ഉണ്ടാവൂ.. അതായത് കാണാൻ പോവുന്ന പൂരം ഏകദേശം പത്തു സൈക്കിളിനുള്ളിൽ കഴിയും.

തറവാടി said...

വിശ്വേട്ടാ , ;)


സുനിലിന്‍‌റ്റെ പോസ്റ്റിന് അനിലിന്‍‌റ്റെ കമന്‍‌റ്റിന്‍‌റ്റെ തുടര്‍ച്ചയായി
അനിലിന്‍‌റ്റെ ഉത്തരത്തെ ഒന്നുകൂടി പൂര്‍ത്തിയാക്കുകയാണ് ഞാന്‍ ചെയ്തത് ,

കമന്‍‌റ്റിവിടെ

*************************

എന്‍‌റ്റെ കമന്‍‌റ്റ് (അതുകൊണ്ട്തന്നെ അനിലിന്‍‌റ്റേയും) തെറ്റാണെന്ന് മണി പറഞ്ഞ താണ് വിഷയം വഴിതിരിയാനിടയായത്. കമന്‍‌റ്റിവിടെ

****************************
പ്രസ്തുത സംഭവത്തിന് കാരണം ( 40W ബള്‍ബ് കത്താതിരിക്കാന്‍ കാരണം) ശക്തമായ inrush current ന് യാതൊരു പ്രസക്തിയുമില്ലെന്നും പറയുന്ന അത്ര inrush current ഇല്ലെന്നും ഉള്ളതിനെത്തന്നെ കോയിലുകളായതിനാല്‍ ലിമിറ്റ് ചെയ്യുന്നുണ്ടെന്നുമാണ് ഞാന്‍ പറഞ്ഞത്


ഫിലമെന്‍‌റ്റ് കോയിലായതിനാല്‍ ,ഒരു ബള്‍ബ് കത്തുമ്പോള്‍ തുടക്കത്തിലുണ്ടാവുന്ന change in current
because of resistance changes frm normal temperature to hot value , limit ചെയ്യും



v=LXdi/dt , കോയിലിന് ഒരു inductance ഉണ്ടെന്നും , rate of change of current ഉള്ളതിനാല്‍ ഇതു സംഭവിക്കും എന്നും അതുകൊണ്ട് തന്നെ ഈ inrush current ന് ഒരു എനെര്‍ജി കണ്‍‌വെര്‍ഷനില്‍ യാതൊരു ഇഫെക്ടുമില്ല.


inrush current എന്നത് മില്ലി സെകന്‍‌റ്റ് സമയത്തേക്കുണ്ടാകുന്ന ഒരു പ്രതിഭാസമാണെന്നും , ഫിലമേന്‍‌റ്റ് കോയിലുകളായി നിര്‍മ്മിക്കപ്പെട്ടതിനാല്‍ ഇതേ inrush current നെ വീണ്ടും ലിമിറ്റ് ചെയ്തിട്ടുള്ളതിനാല്‍ അതിന്‍‌റ്റെ ഇഫെക്ട് ഇല്ല .


*****
താങ്കളുടെ ആദ്യത്തെ മൂന്ന് പോയിന്‍‌റ്റുകള്‍ ഞാന്‍ അതിനെപ്പറ്റി ഇവിടെ പരാമര്‍ശിച്ചിട്ടില്ല ( എന്തിനാണ് കോയിലുകളായി നിര്‍മ്മിക്കുന്നതെന്ന കാര്യങ്ങളും അനുബന്ധവിഷയവും)

*****************



ഫിലമെന്‍‌റ്റില്‍ ഇന്‍ഡക്റ്റന്‍സ് ഇല്ലെന്നായി പിന്നത്തെ വാദം , അങ്ങിനെ അതു തെളീയിക്കുന്നതിനുള്ളതിടക്ക് , ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തപ്പോഴും അതിനെ തടയുന്ന രീതിയില്‍ മണി പറഞ്ഞപ്പോള്‍ അതിനെ വീണ്ടും മനസ്സിലാപ്പിക്കുന്നതിനു വേണ്ടി മറ്റു പലതും പറഞ്ഞ് വഴിമാറിപ്പോയതാണ്.

കോയില്‍ഡ് കൊയിലും മറ്റും ഇവിടത്തെ വിഷയമല്ല , മാത്രമല്ല എന്തുകണ്ടാണ് കോയുലുകളായി ഉണ്ടാക്കിയിരിക്കുന്നതിനും ഇവിടെ ഒന്നും പ്രതിപാതിച്ചിട്ടില്ല.

****************

സുനിലിന്‍‌റ്റെ ബ്ലോഗില്‍ വഴിമാറിയതുകൊണ്ട് തന്നെയാണ് എന്‍‌റ്റെ നിലപാട് ഒരു കണ്‍ക്ലൂഷന്‍ എന്ന രീതിയില്‍ ഞാന്‍ ഇവിടെ പോസ്റ്റിട്ടത്.

***************
ഈ പോസ്റ്റിലോ ഞാന്‍ എഴുതിയ കമന്‍‌റ്റുകളിലോ എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ചൂണ്ടികാണിക്കുമല്ലോ തിരുത്താം.

അനില്‍@ബ്ലോഗ് // anil said...

ViswaPrabha വിശ്വപ്രഭ ,
നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി കേട്ടോ.

പറ്റുന്നരീതിയില്‍ ചെയ്തു നോക്കാം.

ഇന്‍റഷ് കരണ്ട് കാണാന്‍ തല്‍ക്കാലം മാര്‍ഗ്ഗമൊന്നുമില്ല.

12വോള്‍ട്ട്, 130 വാട്ട് ബള്‍ബ് ഉപയോഗിച്ചു പല വോള്‍ട്ടേജിലെ കരണ്ടു നോക്കാം എന്നാണ് കരുതുന്നതു.

അതുപോലെ 1000 വാട്ട് ഹീറ്റര്‍ കോയില്‍ ഉപയോഗിച്ചു പല ഇങ്ക്രിമെന്റില്‍ വോള്‍ട്ടേജ് കൂട്ടിയും നൊക്കാം,

തീരുമാനമൊന്നുമാകാനല്ല, പരീക്ഷിക്കാനുള്ള രസം കൊണ്ടു മാത്രം.

Unknown said...

ഒരു ചെറിയ കാര്യം എന്ന് വിചാരിച്ചതെത്ര മാത്രം ഗുരുതരം ആയ ചര്‍ച്ചക്കള്‍ക്ക് വഴി തെളിച്ചു!.
എന്നാല്‍ സംശയങ്ങള്‍ ഇനിയും ബാക്കി.
എന്റെ ഒരു സശയം ചോദിച്ചോട്ടെ, തറവാടി പറയുന്നു, 40 വാട്ട് ബള്‍ബിനു വോള്‍ട്ടെജ് കൂറഞ്ഞ് പോയതിനാല്‍ അതിന്റെ പവര്‍ 0.9964 വാട്ട്സ് ആയതിനാലാണ് കത്തുന്നത് കാണാത്തത് എന്ന്. എന്നാല്‍ എന്റെ കയ്യിലുള്ള പെന്‍ ടോറ്ച്ചിന്റെ ബള്‍ബ് ന്റെ റേറ്റിങ് 2.2 V, 0.27 A . അതായത് 0.594 വാട്ട്സ്. അതൊരു കുഞ്ഞ് സൂര്യന്റെ പ്ര്കാശം തരുന്നുമുണ്ട്.
ഈ വ്യത്യാസത്തിന്റെ കാരണം കൂടി വിശദീകരിക്കാമോ?

ഗ്രീഷ്മയുടെ ലോകം said...

പ്രിയ വിശ്വപ്രഭ,
നന്ദി. എന്നെക്കാള്‍ മനോഹരമായി ഞാനുദ്ദേശിച്ചത് താങ്കള്‍ എഴുതി. താങ്കള്‍ എഴുതിയതുപോലെ ഇത്തരം കൊനിഷ്ടു പിടിച്ച ചോദ്യങ്ങള്‍ പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുന്‍. ഒരുപക്ഷെ ഇത്തരം പ്രശ്നങ്ങളെപറ്റി അവരും ബോധവാന്മാരായിരിക്കില്ല എന്നാണ് തോന്നുന്നത്.
കത്താത്ത 40 w ബള്‍ബിന് ആവശ്യമായ വോള്‍ട്ടേജും പവറും കിട്ടാത്തതാണ് കാരണം എന്നു മാത്രം answer പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍
ഇതില്‍ ഇടപെടില്ലായിരുന്നു. എന്നാല്‍
40W ബള്‍ബിന് ലഭിക്കുന്ന പവര്‍ 0.99W . 40W ബള്‍ബിന് ലഭിക്കുന്ന ഈ ചെറിയ വോള്‍ട്ടേജാണ് (36.38V) , അതിന് വളരെ കുറഞ്ഞ പവര്‍ ( 0.9964 W) ലഭിക്കാന്‍ കാരണം
എന്ന് വളരെ വ്യക്തമായ സംഖ്യകള്‍ കൊടുത്താല്‍, ഈ പരീക്ഷണം ചെയ്തു നോക്കുന്ന ഒരു അദ്ധ്യാപകന് അല്ലെങ്കില്‍ ഒരു വിദ്യാര്‍ഥിക്ക് അനിലോ തറവാടിയോ കൊടുത്ത അളവുകളുമായി വിദൂര സാമ്യം പോലുമില്ലാത്ത അളവുകളാണ് കിട്ടുന്നതെങ്കില്‍ വലിയ ആശയക്കുഴപ്പമുണ്ടാകും. നിരീക്ഷണ കുതുകി ആയ ഒരു വിദ്യാര്‍ഥി 36 വോള്‍ട്ട് ഒരു 40 w ബള്‍ബില്‍ കൊടുത്ത് പരിശോധിച്ചാല്‍ ആ ബള്‍ബ് പ്രകാശിക്കുന്നതും കൂടി കണ്ടാലോ?
*****************
കത്തുന്ന ഒരു ബള്‍ബിന്‍‌റ്റെ റെസിസ്റ്റന്‍സ് പൊതുവെ 12-15 ടൈം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഓണാക്കുന്ന സമയത്ത്
ഒരു ബള്‍ബ് അത്രയും മടങ്ങ് കറണ്ട് എടുക്കും എന്ന് കരുതുന്നവരുണ്ട്, അത് തെറ്റായ ഒന്നാണ്: ഫിലമെന്‍‌റ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നത് ചുരുകളായാണ് , ചുരുകളായി ഉണ്ടാക്കിയിട്ടുള്ളത് തുടക്കത്തില്‍ ഉള്ള ഈ അമിത കറന്‍‌ടിനെ കുറക്കാനാണ്. ചുരുളായ ഫിലമെന്‍‌റ്റ്
inductive reactance ഓണ്‍ ചെയ്യുന്ന സമയത്ത് സര്‍ക്യൂട്ടില്‍ ഉണ്ടാക്കുകയും കറണ്ടിനെ ലിമിറ്റ് ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല മില്ലി സെക്കണ്ട് റേഞ്ച് സമയത്തോളം ഉണ്ടാകുന്ന ഈ കറണ്ടിന് ഫിലമെന്‍‌റ്റിനെ പറയത്തക്ക ഊര്‍ജ്ജം കൊറ്റുക്കാനും പറ്റില്ല ( ഊര്‍ജ്ജം എന്നാല്‍ ചൂട് , പിന്നെ 'പറയത്തക്ക ' എന്നത് കൊണ്ട് വെരി വെരി മൈന്യൂട്ട് എന്ന അര്‍ത്ഥം കൊടുക്കുക :) )

മുകളിലെഴുതിയ തറവാടിയുടെ അഭിപ്രായം വായിച്ചപ്പോളാണ് ഞാന്‍ ചില “രേഖകള്‍“ ചോദിച്ചത്. അങ്ങനെയുള്ള രേഖകള്‍ എന്നെ
എതിര്‍ക്കാന്‍ വേണ്ടിയെങ്കിലും തപ്പി നോക്കി വായിക്കാന്‍ ശ്രമിക്കുമെന്നും അങ്ങനെ തറവാടിയുടെ ധാരണ തിരുത്തെപ്പെടുമെന്നുമാണ്
കരുതിയത്. എന്തുചെയ്യാന്‍ , അതു വിപരീത ഫലങ്ങളാണ് ഉണ്ടാക്കിയത്. അദ്ദേഹം എന്നെ തെറ്റിധരിച്ചു. തന്റെ ഭാഗം ശരിയാക്കാന്‍
വീണ്ടും അബദ്ധങ്ങളിലേക്ക് കൂപ്പു കുത്തി. ഇതാ:
ഫിലമെന്‍‌റ്റ് ചുരുള്‍ ആകൃതിയില്‍ അല്ല ഉണ്ടാക്കിയരുന്നെങ്കില്‍ , മുകളിലെ , inrush current vs time ഗ്രാഫും ഒരു straight line
ആവുമായിരുന്നു പക്ഷെ ചുരുള്‍ ഉണ്ടക്കുന്ന inductive reactance കാരണ straight line ന് പകരം പട്ടെന്ന് കറന്‍‌റ്റ് decay യവുകയും
കാണിച്ചിരിക്കുന്ന ആകൃതിയില്‍ ഗ്രാഫ് ലഭിക്കുകയും ചെയ്യുന്നു.

==========
റെസിസ്റ്റന്‍സിന്‍‌റ്റെ അളവ് inductance reactanc നെ അപേക്ഷിച്ച് തുലോം കുറവാണെന്ന് ചുരുക്കം , അതുകൊണ്ട് തന്നെ പവര്‍ ഫാക്ടര്‍ ഏകദേശം ഒന്നാണെന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ബള്‍ബുകള്‍ക്ക് "ഒന്ന്" പവര്‍ ഫാക്ടര്‍ എന്നു പറയുന്നത്.

ഇനിയിപ്പോള്‍ ഇന്‍ റഷ് കറന്റ് എന്ന പ്രതിഭാസം മാത്രം ആണ് എന്നിലാരോപിക്കുന്ന കുറ്റം അതും ആരെങ്കിലും പരീക്ഷണം നടത്തി തെളിയിച്ചെങ്കില്‍ ?

തറവാടി said...

>>>>ഇനിയിപ്പോള്‍ ഇന്‍ റഷ് കറന്റ് എന്ന പ്രതിഭാസം മാത്രം ആണ് എന്നിലാരോപിക്കുന്ന കുറ്റം അതും ആരെങ്കിലും പരീക്ഷണം നടത്തി തെളിയിച്ചെങ്കില്‍ ?<<<<

ഇത് കലക്കീട്ടാ ;) ,

പഴയ എന്‍‌റ്റെ കമണ്ടിലെ വാക്കുകള്‍:( മുകളില്‍ തപ്പിയാല്‍ കാണും )

>>>അനില്‍ പരീക്ഷണം നടത്തി , പ്രസ്തുത ബള്‍ബിന് കണക്ക് കൂട്ടി കണ്ട് പിടിച്ച 36V ന് അതില്‍ കുറഞ്ഞ വോള്‍ട്ട് കിട്ടിയാല്‍ അതിനെതായിരിക്കും കാരണം എന്ന് ഞാന്‍ തല പുണ്ണാക്കേണ്ടതില്ല കാരണങ്ങള്‍ കാണും , താങ്കള്‍ സ്വയം കണ്ടെത്തുക.<<<<

എന്തായിരുന്നു ഞാനീ കമന്‍‌റ്റെഴുതാന്‍ കാരണം എന്ന് താങ്കള്‍ക്കറിയില്ലെ?

ആ തലത്തിലുള്ളതില്‍ നിന്നൊക്കെ എപ്പോഴെ ഒരുപാട് ദൂരം പോയിരുന്നു.

താങ്കള്‍ അപ്പോഴും ഒരു technician level ചിന്തയിലായിരുന്നത് ഞാനറിഞ്ഞില്ല.

നമ്മുടെ വിഷയം ഇന്‍‌റഷ് കറന്‍‌റ്റ് ലിമിറ്റാവുന്നുണ്ടോ എന്നൊക്കെയായിരുന്നില്ലെ?

-----------------------------------

ഒരു ചോദ്യം , ഒരുത്തരം തരുമെന്ന് കരുതട്ടെ , ( അവിടെ / ഇവിടെ എന്നൊന്നും പറയാതെ)

---------------------------

ഒരു കമ്പി ചുരുളിന് ( അത് റെസിസ്റ്റര്‍ കൊണ്ടോ ചാലകം കൊണ്ടോ എന്തുകൊണ്ടോ ഉണ്ടാക്കട്ടെ,
അതിനൊരു inductance ഉണ്ടോ?
( കുറവാകട്ടെ കൂടുതലാവട്ടെ )

ഗ്രീഷ്മയുടെ ലോകം said...

തറവാടീ
താങ്കള്‍ അപ്പോഴും ഒരു technician level ചിന്തയിലായിരുന്നത് ഞാനറിഞ്ഞില്ല.
ഈ അഭിനന്ദനത്തിനു വളരെ നന്ദി
ഒരു കമ്പി ചുരുളിന് ( അത് റെസിസ്റ്റര്‍ കൊണ്ടോ ചാലകം കൊണ്ടോ എന്തുകൊണ്ടോ ഉണ്ടാക്കട്ടെ, അതിനൊരു inductance ഉണ്ടോ? (കുറവാകട്ടെ കൂടുതലാവട്ടെ )
എലിയോ പുലിയോ എന്നറിഞ്ഞില്ല, കാടനങ്ങി.
മറ്റു വായനക്കാര്‍ ഈ ലിങ്കുകള്‍ കൂടി ണോക്കുക:
1. http://karipparasunils.blogspot.com/2008/09/blog-post_14.html
2. http://karipparasunils.blogspot.com/2008/09/blog-post_16.html