തുടര്‍ച്ച:
ഒന്നാം ഭാഗം
രണ്ടാം ഭാഗം
കൗണ്ടറുകള്‍ക്ക് പിന്നിലുള്ള പ്രധാന കണ്‍വേയറില്‍ കൂടി എയര്‍ പോര്‍ട്ട് കെട്ടിടത്തിനുള്ളിലേക്ക് നീങ്ങുന്ന വിവിധ വിമാനങ്ങളിലേക്കുള്ള ലഗ്ഗേജ് ബാഗുകള്‍ കടന്നുപോകുന്നത് വിവിധ വശങ്ങളില്‍ വെച്ചിട്ടുള്ള ബാര്‍ കോഡ് സ്കാനിങ്ങിലുടെയാണ്. കൗണ്ടര്‍ സ്റ്റാഫ് ബാഗ് കണ്‍വേയറില്‍ വെക്കുമ്പോഴും നിങ്ങുമ്പോഴുമൊക്കെ ബാഗിന് മുകളില്‍ ഒട്ടിച്ച ബാര്‍ കോഡ് ടാകുകള്‍ പല വശങ്ങളിലാവുന്നതിനാല്‍ നാനാ വശത്തും സ്കാനിങ്ങ് മെഷിനുകള്‍ സ്ഥാപിച്ചിരിക്കും.
സ്കാനിങ്ങ് കഴിഞ്ഞ് ബാഗുകള്‍ മുമ്പോട്ട് നീങ്ങുന്നു. അവസാനം ബാഗ് താഴോട്ട് വീഴുന്നു. വീഴുന്നതാവട്ടെ ഒരു പ്രതേക അഡ്രസ്സുള്ള ട്രാക്കിലൂടെ സഞ്ചരിക്കുന്ന ബക്കറ്റിലേക്കാണ്, ചിത്രം കാണുക.
ഇടവിട്ട് കണ്‍വേയറിനു താഴെയുള്ള ട്രക്കിലൂടെ ഓരോ ബക്കറ്റുകളായി മുമ്പോട്ട് നീങ്ങുകയും സഞ്ചരിക്കുന്ന കണ്‍വേയറിന്റെ സഞ്ചാരത്തെ പ്രത്യേക രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരു ബാഗ് മാത്രമേ ഒരു ബക്കറ്റില്‍ വീഴുകയുള്ളു. ബാഗ് വീഴുന്നതിന് തൊട്ടുമുമ്പായി ട്രാക്കില്‍ ഘടിപ്പിച്ചിട്ടുള്ള സ്കാനിങ്ങ് മെഷീന്‍ ബക്കറ്റിന്‍ മേലുള്ള ബാര്‍ കോടും 'റീഡ്' ചെയ്യുന്നു. അതായത് ബാഗ് വീഴുന്നതോടെ ബക്കറ്റിന്റെ അഡ്രസ്സും ബാഗിന്റെ അഡ്രസ്സും സിസ്റ്റത്തില്‍ പതിഞ്ഞുകഴിഞ്ഞു എന്ന് ചുരുക്കം. തുടര്‍ന്ന് ബക്കറ്റ് അതിവേഗത്തില്‍ ട്രാക്കിലൂടെ മുമ്പോട്ട് കുതിക്കുന്നു.
എന്തെങ്കിലും കാരണവശാല്‍ , അതായത് ബാര്‍ കോഡ് ടാക് മടങ്ങിയോ മറ്റോ ഒരു ബാഗിന്റെ ടാഗ്/ബക്കറ്റ് അഡ്രസ്സ് സ്കാന്‍ ചെയ്യാനായില്ലെങ്കില്‍/ പ്രസ്തുത ബക്കറ്റിനെ മാനുവല്‍ എന്‍കോഡിങ്ങ് സ്റ്റേഷന്‍ ട്രാക്കിലേക്ക് ഓട്ടോമാറ്റിക്കായി തിരിച്ചുവിടുന്നു. ട്രാക്ക് എന്നത് സാധാരണ റെയില്‍വേ ട്രാക്ക് തന്നെയാണ്. മാഗ്നെറ്റിക്ക് ലോക്കിങ്ങും ഇന്റര്‍ ലോക്കിങ്ങും വഴി ട്രാക്കുകള്‍ പല ട്രാക്കുകളിലേക്ക് തിരിക്കാനാവും, വിശദമാക്കണമെങ്കില്‍ ചോദിക്കാവുന്നതാണ്.
റീഡിങ്ങ് സ്റ്റേജ് കഴിഞ്ഞാല്‍ പിന്നീട് രണ്ടോ മൂന്നോ ട്രാക്കുകളേ ഉണ്ടാവൂ. വിമാനങ്ങള്‍ കാത്തുകിടക്കുന്ന കെട്ടിടത്തിലേ കൂടുതല്‍ ട്രാക്കുകള്‍ ഉണ്ടാവൂ. അതായത് അമ്പത്ത് വിമാന ഗേറ്റ്സ് ഉണ്ടെങ്കില്‍ അമ്പത് ട്രാക്കുകളും ഉണ്ടാവും. ഈ വ്യത്യസ്ഥ ട്രാക്കുകള്‍ തുടങ്ങുന്നതിന് മുമ്പായി വീണ്ടും ബക്കറ്റ് സ്കാനിങ്ങ് നടക്കുന്നു. ബാഗ് പോകേണ്ടുന്ന വിമാനമിരിക്കുന്ന ഗേറ്റിനരികിലേക്കുള്ള ട്രാക്കിലേക്ക് ബക്കറ്റ് ഓട്ടോമാറ്റിക്കായിതന്നെതിരിച്ചുവിടുന്നു.
ഈ പോസ്റ്റിനെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ടെങ്കിലോ സിസ്റ്റത്തെപറ്റി അറിയണമെന്നുണ്ടേങ്കിലോ ചോദിക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
1 comment:
"BHS അവസാന ഭാഗം"
Post a Comment